പോണ്‍സൈറ്റ് നടത്തിയിരുന്ന ദമ്പതികള്‍ അറസ്റ്റില്‍; മൂന്നുവര്‍ഷം കൊണ്ടു സമ്പാദിച്ചത് രണ്ടരക്കോടി രൂപ; സൈറ്റ് ആരംഭിച്ചത് പ്രണയിച്ചു വിവാഹിതരായ ടെക്കികള്‍

പോണ്‍സൈറ്റ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. ചെന്നൈ ആസ്ഥാനമായി പോണ്‍സൈറ്റും ചൈല്‍ഡ് പോണ്‍സൈറ്റും നടത്തിയിരുന്ന ദന്വതികളായ സിദ്ധാര്‍ഥ് വേലു (45), പ്രിസില്ല മാര്‍ഗരറ്റ് ധന്‍രാജ് (43) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലിചെയ്യുമ്പോള്‍ പരിചയപ്പെട്ടു പ്രണയിച്ചു വിവാഹം ചെയ്യുകയും അതിനുശേഷം പോണ്‍സൈറ്റ് ആരംഭിക്കുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. രണ്ടു പേരും ചേര്‍ന്നു മൂന്നു വര്‍ഷം കൊണ്ടു രണ്ടരക്കോടി രൂപ ഈ സൈറ്റില്‍നിന്നു സമ്പാദിച്ചതായും പൊലീസ് കണ്ടെത്തി.
കുട്ടികളുടെ പോണ്‍ വീഡിയോകളും ഇവര്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതിനാല്‍ ഇവര്‍ക്കെതിരായ വകുപ്പുകള്‍ക്കു ഗൗരവമേറും. ഷോലിംഗനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇരുവരെയും മെട്രോപൊളിറ്റന്‍ മാജിസ്‌ട്രേറ്റ് കോടതി പതിനൊന്നില്‍ ഹാജരാക്കി പുഴാല്‍ ജയിലിലേക്കു റിമാന്‍ഡില്‍ അയച്ചു. ഇരുവരും ബംഗളുരുവില്‍ താമസിച്ചിരുന്ന സമയത്താണു സൈറ്റ് ആരംഭിച്ചതെന്നും പിന്നീട് താമസം ചെന്നൈയിലേക്കു മാറുകയായരുന്നെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ബംഗളുരുവിലെ പ്രമുഖ സോഫ്റ്റ് വെയര്‍ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. പ്രണയിച്ചു വിവാഹിതരാവുകയായിരുന്നു. കമ്പനിയുടെ വെബ് സൈറ്റിന്റെ ചുമതലക്കാരനായിരുന്നു വേലു. പ്രിസില്ല സോഫ്റ്റ് വെയര്‍ എന്‍ജിനീയറും. പണമുണ്ടാക്കാന്‍ വേണ്ടിയാണു പോണ്‍സൈറ്റ് തുടങ്ങിയതെന്ന് ഇരുവരും പൊലീസിനോടു സമ്മതിച്ചു. ക്യൂട്ട് കാന്‍ഡിഡ്, ഇന്ത്യന്‍ ഷോ ഗേള്‍സ് എന്നീ പേരുകളിലായിരുന്നു ചൈല്‍ പോണ്‍ സൈറ്റുകള്‍ ആരംഭിച്ചത്. ഇവയ്ക്കു പിന്നാലെ പോണ്‍ സൈറ്റുകളായ മൈ വൈഫ് ഫോര്‍ യു, ഇന്ത്യന്‍ വിംഗ് ടൗണ്‍, ഷക്കീല ഫോര്‍ യു എന്നൂ മൂന്നു സൈറ്റുകളും വേലു ആരംഭിച്ചു. സൈറ്റിലേക്ക് ബന്ധിപ്പിച്ചിരുന്ന അക്കൗണ്ട് വേലുവിന്റെയായിരുന്നു. ഇതു പിന്തുടര്‍ന്നാണു പൊലീസ് വേലുവിനെയും പ്രിസില്ലയെയും ചെന്നൈയിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. വീഡിയോകള്‍ കാണണെങ്കില്‍ പണം നല്‍കണമെന്ന രീതിയിലായിരുന്നു സംവിധാനം.
https://www.facebook.com/Malayalivartha























