ഇരുകൈകളും ഇല്ല; പക്ഷേ നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡലുകള്‍ വാരിക്കൂട്ടി ''വിശ്വാസ്''

ആരാണ് നിങ്ങളുടെ വിജയവഴിയിലെ തടസ്സം നിങ്ങള്‍ മാത്രം. നിങ്ങളുടെ ആത്മവിശ്വാസക്കുറവും അലസതയും. ഇവരാണ് നിങ്ങളുടെ ജീവിതത്തിലെ വില്ലന്‍മാര്‍. നിങ്ങള്‍ക്ക് ധൈര്യമുണ്ടോ, എങ്കില്‍ നിങ്ങളുടെ വിജയത്തെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. ബെംഗളൂരു സ്വദേശിയായ 26 കാരനായ വിശ്വാസ് കെ.എസ് എന്ന യുവാവ് എല്ലാവര്‍ക്കും മാതൃകയാണ്. 2016 ലെ സ്പീഡോ കാന്‍ ആം പാരാ സിമ്മിംഗ് ചാമ്പന്യന്‍സ്ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് മെഡലുകള്‍ നേടി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് വിശ്വാസ്.
പത്താമത്തെ വയസ്സില്‍ ഒരു അപകടത്തിലാണ് വിശ്വാസിന്റെ കൈകള്‍ നഷ്ടമാകുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വാസ് നീന്തല്‍ പരീശീലനം ആരംഭിച്ചു. പോകെ പോകെ ഒരു പ്രൊഫഷല്‍ സ്വിമ്മര്‍ ആകാന്‍ വിശ്വാസിന് സാധിച്ചു. വിശ്വാസിന് കൈകള്‍ ഇല്ല പക്ഷേ, ബട്ടര്‍ഫ്‌ളൈ, ബാക്ക്‌സ്‌റ്റ്രോക്ക്, ബ്രെസ്റ്റ് സ്്‌ട്രോക്ക് എന്നീ നീന്തല്‍ ഐറ്റങ്ങളില്‍ വിശ്വാസ് ഒന്നാമനാണ്.
അപകടത്തിന് ശേഷം വിശ്വാസ് തന്റെ പഠനവും പൂര്‍ത്തീകരിച്ചു. അതിന് ശേഷം നിരവധി ജോലികളും ചെയ്തു. വിശ്വാസിന് എല്ലാ പിന്തുണയുമായി കുടുംബവും സുഹൃത്തുക്കളും കൂടെയുണ്ട്. നീന്തല്‍ മാത്രമല്ല നൃത്തത്തിലും, കുംഫുവിനും വിശ്വാസ് പരിശീലനം നേടിയിട്ടുണ്ട്. പക്ഷേ വിശ്വാസിന് ഏറ്റവും ഇഷ്ടം നീന്തല്‍ തന്നെയാണ്. എന്‍ജിഒ ഫൗണ്ടേഷനായ ആസ്തയാണ് വിശ്വാസിന് വേണ്ട പരിശീലനം നല്‍കുന്നത്. 2020 ല്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്‌സില്‍ മത്സരിച്ച് മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തണമെന്നതാണ് വിശ്വാസിന്റെ സ്വപ്നം.
https://www.facebook.com/Malayalivartha























