ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ പ്രതിമ അനാശ്ചാദനം ചെയ്തു, സ്മാരക തറക്കല്ലിടീലിന് രാജ്യം സാക്ഷിയായി

ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഒന്നാം ചരമവാര്‍ഷക ദിനത്തില്‍ കലാമിന്റെ വെങ്കല പ്രതിമ അനാശ്ചാദനം ചെയ്തു. രാമേശ്വരത്ത് നടന്ന ചടങ്ങില്‍ ആയിരങ്ങളെ സാക്ഷിയായി. ഇതോടൊപ്പം തന്നെ കലാമിന്റെ പേരിലുള്ള ദേശീയ സ്മാരകത്തിന്റെ തറക്കല്ലിടീല്‍ ചടങ്ങും നടന്നു. കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു.
കലാമിന്റെ സ്മാരക നിര്‍മ്മാണത്തില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്നും ചടങ്ങില്‍ സംബന്ധിച്ച മന്ത്രിമാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ 'അമൃത്' പദ്ധതിയില്‍ രാമേശ്വരത്തെയും ഉള്‍പ്പെടുത്തിയതായും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കലാമിന്റെ സ്മാരകത്തിന് കൂടുതല്‍ സ്ഥലം ആവശ്യമാകയാല്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലാമിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിജ്ഞാബന്ധനാണെന്ന് കേന്ദ്ര മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. സ്മാരകത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് 'റിസേര്‍ച്ച് ആന്‍ഷ് ഡവലപ്‌മെന്റ'ഓര്‍ഗനൈസേഷനായിരിക്കും. പ്രതിമ അനാശ്ചാദന ചടങ്ങിനു മുമ്പേ കേന്ദ്ര മന്ത്രിമാര്‍ കലാമിന്റെ കബറിടത്തില്‍ പ്രണാമം അര്‍പ്പിച്ചു. കലാമിന്റെ മൂത്ത ജേഷ്ഠന്‍ എപിജെഎം മരയ്ക്കാറും മറ്റു കുടുംബാംഗങ്ങളൂം ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
https://www.facebook.com/Malayalivartha























