ഏതറ്റം വരെയും അവര്‍ പോകും, ചിലപ്പോള്‍ നമ്മളെ കൊല്ലുക വരെ ചെയ്യും; ഒന്നുകില്‍ ബലിയാകുക അല്ലെങ്കില്‍ വീട്ടിലിരിക്കുക;എംഎല്‍എ മാരോട് അരവിന്ദ് കേജരിവാളിന്റെ മുന്നറിയിപ്പ്

നിരന്തരമായി ആം ആദ്മി പാര്‍ട്ടി എംഎല്‍എ മാര്‍ വേട്ടയാടപ്പെടുന്നതിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി എംഎല്‍എ മാര്‍ക്ക് മുന്നറിയിപ്പുമായി അരവിന്ദ് കേജരിവാള്‍. അഴിമതി വിരുദ്ധ വിഭാഗം, സിബിഐ, ആദായ നികുതി വകുപ്പ്, ഡല്‍ഹി പോലീസ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണവും റെയ്ഡുകളുമായി എഎപി കനത്ത സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തില്‍ യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിട്ട അഭിസംബോധനയിലാണ് ഇക്കാര്യം പറഞ്ഞത്. ആം ആദ്മി എംഎല്‍എ മാര്‍ നിരന്തരം വിവാദങ്ങളില്‍ പെടുന്നതിനാലാണ് സാധാരണക്കാര്‍ക്കുള്ള സന്ദേശമായി വീഡിയോ പുറത്തിറക്കിയത്.
സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണവും റെയ്ഡുകള്‍ക്കും പിന്നില്‍ ഒരാളാണ്. ഈ രാജ്യം സുരക്ഷിത കരങ്ങളിലാണെന്നു വിചാരിച്ചു കിടന്നുറങ്ങാന്‍ പോലും കഴിയുന്നില്ല. ഒന്നിലധികം അന്വേഷണ സംഘങ്ങള്‍ നിരന്തരം ആം ആദ്മി പാര്‍ട്ടിയെ ലക്ഷ്യം വയ്ക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടോ എന്ന് സംശയമുണ്ട്. ഇതൊരു ദുഷ്‌ക്കരമായ സമയമാണ്. വിവരങ്ങളും നേരിടുന്ന പ്രതിസന്ധികളും വീട്ടുകാരുമായി ചര്‍ച്ച ചെയ്യണം. ഏതറ്റം വരെ അവര്‍ പോകും. ചിലപ്പോള്‍ നമ്മളെ കൊല്ലുക വരെ ചെയ്യും. അവര്‍ എന്തും ചെയ്യുമെന്ന് കുടുംബത്തോട് പറയാനും കെജ്രിവാള്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് പറയുന്നു.ഇതെല്ലാം നേരിടാമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കാം, കരുത്തില്ലെങ്കില്‍ കുറേ നാളത്തേക്ക് മാറി നില്‍ക്കാനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനൊക്കെ പിന്നിലാരാണ് പ്രധാനമന്ത്രിയോ? അമിത് ഷായോ?. എനിക്കുറപ്പുണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരം അമിത് ഷായാണ് ഇതെല്ലാം ചെയ്യിക്കുന്നത്. തങ്ങള്‍ മൂലം മോഡി കടുത്ത തലവേദനയാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം ദേഷ്യത്തിലായതു കൊണ്ട് തന്നെ രണ്ടാമത് ആലോചിക്കാതെയാണ് അദ്ദേഹം തീരുമാനം എടുക്കുന്നതും. പ്രധാനമന്ത്രി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്.ഇതെല്ലാം ചിന്തിച്ചിട്ട് എനിക്ക് ഉറങ്ങാന്‍ പോലും കഴിയുന്നില്ല എന്നും വീഡിയോയില്‍ പറയുന്നു.
https://www.facebook.com/Malayalivartha























