Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിക്ക് കൊടുത്ത ചിന്തയുടെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ നാലംഗ സമിതി..വാഴക്കുലയുടെ കാര്യത്തിൽ ഒരു തീരുമായേക്കും..


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

ക്രൈസ്തവ സഭകള്‍ക്ക് വീഞ്ഞ് വാറ്റാനുള്ള സ്വാതന്ത്ര്യവും നിഷേധിച്ചു: മദ്യപിക്കുന്നവര്‍ക്ക് പത്തുവര്‍ഷം തടവ് നല്‍കാന്‍ നിയമം നടപ്പിലാക്കി ബീഹാര്‍

29 JULY 2016 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്

മദ്യനിരോധനം ലംഘിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും തടവുശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ അബ്കാരി നിയമം കര്‍ക്കശമാക്കാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധത്തിന് അസഹിഷ്ണുതാ വാദമുയര്‍ത്തുന്ന ആരേയും കാണുന്നില്ല. മോദി സര്‍ക്കാരിന്റെ കരി നിയമങ്ങളെ തുറന്നു കാട്ടി ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുന്നവരെല്ലാം ബീഹാറില്‍ മൗനം തുടരുകയാണ്. സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന്റെ പേരില്‍ െ്രെകസ്തവ സഭകളുടെ വിശ്വാസത്തിന് മേല്‍ പോലും ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൈവയ്ക്കുകയാണ്. കുര്‍ബാനയുടെ പ്രധാന ഘടകമായ വീഞ്ഞ് പോലും ഉല്‍പാദിക്കാന്‍ െ്രെകസ്തവ സഭകള്‍ക്ക് നിതീഷ് ഭരണകൂടം അവസരം നിഷേധിച്ചു.
നിയമം ലംഘിച്ച് മദ്യം ഉപയോഗിക്കുന്നവരുടെ വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് നിയമ ഭേദഗതി. മദ്യം ഉപയോഗിക്കുന്നതിന് കൂട്ടുനിന്നു, പൊലീസിനെ വിവരമറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കുടുംബാംഗങ്ങളെയും കേസില്‍ ഉള്‍പ്പെടുത്തുക. നിയമസഭയുടെ ഇന്നു തുടങ്ങുന്ന മഴക്കാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മദ്യനിരോധന വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ നിയമം' അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായാണ് ബിജെപിയുടെ പ്രമുഖ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോദി കുറ്റപ്പെടുത്തിയത്.
ബീഹാറില്‍ നടപ്പാക്കിയ മദ്യനിരോധനത്തെത്തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞു നിര്‍മ്മിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയതും ആരും ചോദ്യം ചെയ്തില്ല. ഈ തീരുമാനം െ്രെകസ്തവവിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്. വിശുദ്ധ കുര്‍ബാനയ്ക്കുള്ള വീഞ്ഞു തയാറാക്കാന്‍ പള്ളികള്‍ക്കു നല്‍കിയിരുന്ന ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ ഭക്തകാര്യങ്ങളിലും വീഞ്ഞ് ഉപയോഗിക്കാന്‍ കഴിയാതെവരും. വീഞ്ഞു നിര്‍മ്മാണത്തിനു ലൈസന്‍സ് നല്‍കിയാല്‍ അതു ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണു നിരോധനമെന്നാണ് എക്‌സൈസ് കമ്മീഷണര്‍ ആദിത്യകുമാര്‍ ദാസിന്റെ വിശദീകരണം. നേരത്തെ നിരോധനത്തില്‍നിന്നു വിശുദ്ധ കുര്‍ബാനയ്ക്കു വീഞ്ഞു തയാറാക്കുന്നതിനെ ഒഴിവാക്കിയിരുന്നു.പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തമായി ഉപയോഗിച്ചിട്ടും മദ്യനിരോധനം വേണ്ടത്ര ഫലപ്രദമാവുന്നില്ലെന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയെ കടുത്ത നീക്കത്തിനു പ്രേരിപ്പിച്ചതെന്നാണു സൂചന. യഥാര്‍ഥ വിലയുടെ ഇരട്ടി നല്‍കിയാല്‍ പട്‌നയില്‍ ഉള്‍പ്പെടെ മദ്യം സുലഭമായി ലഭിക്കുന്നുണ്ട്. ഇതിന് പരിഹാരമുണ്ടാക്കാതെ എങ്ങനെയാണ് കാടന്‍ നിയമങ്ങളിലൂടെ മദ്യനിരോധനം പ്രാവര്‍ത്തികമാക്കുകയെന്നതാണ് ഉയരുന്ന ചോദ്യം. ഇതിനൊന്നും വ്യക്തമായ ഉത്തരം ആരും നല്‍കുന്നില്ല. ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ബീഹാറില്‍ മൗനത്തിലാണ്. ദേശീയ തലത്തില്‍ മോദി വിരുദ്ധ സഖ്യമെന്ന ലക്ഷ്യമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍


അതീവ ദുഃഖകരമെന്നാണ് സംഭവത്തെക്കുറിച്ചു പാറ്റ്‌ന അതിരൂപത വക്താവ് പ്രതികരിച്ചത്. സാര്‍വത്രികമായി നടക്കുന്ന രീതിയില്‍ തങ്ങളുടെ വിശ്വാസ കാര്യങ്ങള്‍ അനുഷ്ഠിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് അപേക്ഷയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സം്സ്ഥാനങ്ങളില്‍ പോലും ഇത്തരത്തിലൊരു നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും രൂപത പറയുന്നു. എന്നാല്‍ ഉറച്ച നിലപാടിലാണ് നിതീഷ് കുമാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരുന്ന നിക്ഷേപങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം കൊടുത്തതായി മുഖ്യമന്ത്രി വിഡി സതീശന്‍....  (6 minutes ago)

എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഓപ്പണിങ് മത്സരം... സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണാൾഡോ ഇറങ്ങിയിട്ടും സൗദി ക്ലബ് അൽ നസ്റിന് പരാജയം  (20 minutes ago)

സങ്കടക്കാഴ്ചയായി... ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവും മരിച്ചു.  (54 minutes ago)

കോഴിക്കോട് കൊയിലാണ്ടിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം... യുവാവിന് കുത്തേറ്റു  (1 hour ago)

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....  (1 hour ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം...സെന്‍സെക്‌സ് 250 പോയിന്റ് മുന്നേറി  (1 hour ago)

ചിന്തയുടെ വാഴക്കുലയിൽ തൊട്ടു  (1 hour ago)

പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് സമാപനം...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

ബുധന്റെ അനുഗ്രഹത്താൽ സാമ്പത്തിക ഉന്നതിയും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (2 hours ago)

കുവൈറ്റിൽ പ്രവാസിയായ തൃശൂർ സ്വദേശി നിര്യാതനായി...  (2 hours ago)

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...  (2 hours ago)

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (3 hours ago)

Malayali Vartha Recommends