Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിക്ക് കൊടുത്ത ചിന്തയുടെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ നാലംഗ സമിതി..വാഴക്കുലയുടെ കാര്യത്തിൽ ഒരു തീരുമായേക്കും..


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

കാര്‍ഗിലില്‍ വീരമൃത്യു വരിച്ച സൈനികന്റെ മകള്‍ക്ക് പഞ്ചാബ് മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക്

29 JULY 2016 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്

ഇതാണ് അമ്മ. വെല്‍ഡണ്‍, ജവാന്‍മാരുടെ മരണശേഷം കിട്ടുന്ന കാശുമായി ഓടുന്ന ചില ഭാര്യമാര്‍ ക അറിയാന്‍ ഒരു ജീവിതകഥ. കാര്‍ഗില്‍ യുദ്ധത്തിന്റെ പതിനേഴാം വാര്‍ഷികം ആചരിക്കുന്ന വേളയില്‍, പോരാട്ടഭൂമിയില്‍ വീരമൃത്യുവരിച്ച ഭൂട്ടാ സിംഗിന്റെ വിധവ അമൃത്പാല്‍ കൗറും പതിനേഴുകാരിയായ മകള്‍ കോമള്‍ പ്രീതും ജീവിത പോരാട്ടത്തില്‍ വിജയം നേടിയതിന്റെ അഭിമാന നിമിഷങ്ങളാണ് ആ സൈനികന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നത്.
വിവാഹംകഴിഞ്ഞ് നാലുവര്‍ഷത്തിനകം ഭര്‍ത്താവിനെ യുദ്ധത്തില്‍ നഷ്ടമായിട്ടും അമൃത് വിധിയെ പഴിച്ചില്ല. ഭൂട്ടായുടെയും തന്റെയും ഓമനമകളെ മിടുക്കിയായി പഠിപ്പിച്ച് വളര്‍ത്തി വലുതാക്കി. ഇന്ന് അച്ഛനെ നഷ്ടപ്പെട്ടതിന്റെ പതിനേഴാം വാര്‍ഷികത്തില്‍ അമ്മ വളര്‍ത്തിയ കോമള്‍ പഞ്ചാബ് മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് നേടി അച്ഛന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നു. ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ മക്കളുടെ കാറ്റഗറിയിലാണ് കോമള്‍ ഈ നേട്ടം കൈവരിച്ചത്. പട്യാലയിലെ ഗവ. രജീന്ദ്ര മെഡിക്കല്‍ കോളേജില്‍ കോമളിന് എംബിബിഎസിന് അഡ്മിഷന്‍ ലഭിക്കുമെന്നാണ് ആ അമ്മയുടെ പ്രതീക്ഷ.
1999 മെയ് 28നാണ് യുദ്ധഭൂമിയില്‍ ഭൂട്ടാസിങ് മരിച്ചുവീണത്. അടുത്ത ദിവസം ത്രിവര്‍ണ പതാകയില്‍ പുതപ്പിച്ച് ഭൂട്ടയെ കൊണ്ടുവന്ന ദിവസം അമൃത് ഓര്‍ത്തെടുക്കുന്നു. മാന്‍സയില്‍ ദനേവാല ഗ്രാമത്തിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഭൂട്ടായുടെ വേര്‍പാട് അറിഞ്ഞപ്പോള്‍ ലോകത്തിലെ ഏറ്റവും ദൗര്‍ഭാഗ്യവതിയായ സ്ത്രീ ഞാനായിരിക്കുമെന്നാണ് ചിന്തിച്ചത്. കൈക്കുഞ്ഞായ മകള്‍ക്കുവേണ്ടി മാത്രമായിരുന്നു പിന്നീടുള്ള ജീവിതം ഇപ്പോള്‍ 38 കാരിയായ അമൃത് പറയുന്നു.
1996ലായിരുന്നു ഞങ്ങളുടെ വിവാഹം. എനിക്കന്ന് പതിനെട്ടുവയസ്സ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. പഌ് ടു കഴിഞ്ഞയുടന്‍ വിവാഹം നടന്നു. ആ വര്‍ഷവും അടുത്ത വര്‍ഷവും രണ്ടുമാസക്കാലത്തെ അവധിക്കെത്തിയപ്പോള്‍ മാത്രമാണ് ഭൂട്ടായുമൊത്ത് കഴിഞ്ഞത്. ഒരുമിച്ച് ജീവിച്ച ആ നാലുമാസക്കാലം. അതുമാത്രമാണ് അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍. അന്ന് ഭൂട്ടായ്ക്ക് 26 വയസ്സായിരുന്നു. 14ാം സിഖ് റെജിമെന്റിലായിരുന്നു അദ്ദേഹം. 20ാം വയസ്സിലാണ് അദ്ദേഹം ആര്‍മിയില്‍ ചേരുന്നത്. അമൃത് ഓര്‍ക്കുന്നു.
ഭര്‍ത്താവിന്റെ മരണശേഷം അമൃത്പാലിന് മന്‍സ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ സീനിയര്‍ അസിസ്റ്റന്റായി സര്‍ക്കാര്‍ ജോലി നല്‍കി. രണ്ടു വര്‍ഷത്തിനുശേഷം മകളുടെ ഭാവിയെക്കരുതി ഭൂട്ടായുടെ അനുജന്‍ ഭഗവാന്‍ സിംഗിനെ അമൃത് വിവാഹംചെയ്തു. തനിക്കൊറ്റയ്ക്ക് ജീവിക്കാനും മകളെ സംരക്ഷിക്കാനും കഴിയില്ലെന്ന് തോന്നിയതോടെയാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് അമൃത് പറയുന്നു.
മകള്‍ക്ക് ഒരു അച്ഛന്റെ സ്‌നേഹം നല്‍കണമെന്നും തോന്നി. കര്‍ഷകനായ ഭഗവാന്‍സിംഗും പിന്നീട് ആ അമ്മയ്ക്കും മകള്‍ക്കും ജീവിതത്തില്‍ തുണയായി. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ടു മക്കള്‍കൂടി പിറന്നു. മകള്‍ ഡോക്ടറാവുന്നതിന് ഒരു പടിമാത്രം അടുത്തെത്തിയെന്ന ആനന്ദത്തിലാണ് അമൃത്. പഠിക്കാന്‍ മിടുക്കിയായ മകള്‍ക്ക് അതിനു കഴിയുമെന്നും സ്വതന്ത്രയായി ജീവിക്കാനാവുന്ന ഭാവിയുണ്ടാകുമെന്നും അമൃത് ഉറപ്പിച്ചുപറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരുന്ന നിക്ഷേപങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം കൊടുത്തതായി മുഖ്യമന്ത്രി വിഡി സതീശന്‍....  (7 minutes ago)

എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഓപ്പണിങ് മത്സരം... സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണാൾഡോ ഇറങ്ങിയിട്ടും സൗദി ക്ലബ് അൽ നസ്റിന് പരാജയം  (21 minutes ago)

സങ്കടക്കാഴ്ചയായി... ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവും മരിച്ചു.  (55 minutes ago)

കോഴിക്കോട് കൊയിലാണ്ടിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം... യുവാവിന് കുത്തേറ്റു  (1 hour ago)

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....  (1 hour ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം...സെന്‍സെക്‌സ് 250 പോയിന്റ് മുന്നേറി  (1 hour ago)

ചിന്തയുടെ വാഴക്കുലയിൽ തൊട്ടു  (1 hour ago)

പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് സമാപനം...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

ബുധന്റെ അനുഗ്രഹത്താൽ സാമ്പത്തിക ഉന്നതിയും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (2 hours ago)

കുവൈറ്റിൽ പ്രവാസിയായ തൃശൂർ സ്വദേശി നിര്യാതനായി...  (2 hours ago)

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...  (2 hours ago)

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (3 hours ago)

Malayali Vartha Recommends