ഹിഡന്‍ കാമറ വച്ച് യാത്രക്കാരായ സ്ത്രീകളുടെയും കമിതാക്കളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഓട്ടോ ഡ്രൈവര്‍ പിടിയില്‍; ഫോണില്‍നിന്നു കണ്ടെടുത്തതു നിരവധി വീഡിയോകള്‍

ഓട്ടോറിക്ഷയില്‍ യാത്രചെയ്യുന്ന സ്ത്രീകളുടെയും കമിതാക്കളുടെയും ചിത്രം പിന്‍സീറ്റിലേക്കു ഫോക്കസ് ചെയ്തുവച്ച മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. ബംഗളുരു കാമാക്ഷിപാളയത്താണ് ഓട്ടോ ഡ്രൈവര്‍ രഞ്ജിത് പിടിയിലായത്. ഓട്ടോറിക്ഷ ബ്രേക്കിട്ടപ്പോള്‍ മുകളില്‍നിന്നു താഴെ മൊബൈല്‍ ഫോണ്‍ വീണപ്പോഴാണ് സംഭവം പുറത്തുവന്നത്. യുവതിയായ യാത്രക്കാരി ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഇതു കണ്ട് പൊലീസ് ഓട്ടോെ്രെഡവറെ അന്വേഷിച്ചു കണ്ടെത്തിയാണ് പിടികൂടിയത്.
ഫോണ്‍ പരിശോധിച്ചപ്പോള്‍ വീഡിയോ ചിത്രീകരണ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കാമറയുടെ ഫഌഷും ഓണായിരുന്നു. പിന്‍സീറ്റില്‍ ഓട്ടോയുടെ മേല്‍ഭാഗത്തായി ഒളിപ്പിച്ച നിലയിലാണു ഫോണ്‍ വച്ചിരുന്നത്. മിനുട്ടുകളോളം ദൈര്‍ഘ്യമുള്ള നിരവധി വീഡിയോകളാണ് ഫോണിലുണ്ടായിരുന്നത്. എല്ലാം രണ്ടു ദിവസത്തിനുള്ളില്‍ ചിത്രീകരിച്ചതായിരുന്നു. ഇതിനു മുമ്പുള്ള വീഡിയോകള്‍ മറ്റെവിടേക്കോ മാറ്റിയതായാണു സംശയിക്കുന്നത്. ബെംഗളുരുവിലാണ് സംഭവം.
ഫോണ്‍ വീണപ്പോള്‍ യുവതി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന ഓട്ടോ നിര്‍ത്തി െ്രെഡവര്‍ ക്ഷമാപണം നടത്തി ഫോണ്‍ തിരികെ വാങ്ങാന്‍ ശ്രമിച്ചു. ഫോണ്‍ തിരിച്ചുകൊടുക്കാതിരുന്നപ്പോള്‍ ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. തുടര്‍ന്നു യുവതി കൈവീശി െ്രെഡവറെ അടിക്കുകയായിരുന്നു.
സംഭവം കണ്ടെത്തിയ യുവാക്കളും യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഓട്ടോെ്രെഡവറുടെ ഒപ്പം നില്‍ക്കാനാണ് ഇവര്‍ ശ്രമിച്ചത്. അധികം ഷോ കാണിക്കാതെ ഫോണ്‍ നല്‍കിപ്പോകാനാണ് ഇവര്‍ യുവതിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്നു ഫോണ്‍ മടക്കി നല്‍കി യുവതി പോയി ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഓട്ടോെ്രെഡവര്‍ പിടിയിലായ കാര്യം യുവതിയെ അറിയിച്ചിട്ടുണ്ട്. യുവതിയുടെ പരാതി കിട്ടിയ ശേഷം നടപടിയെടുക്കാനാണു പൊലീസിന്റെ പദ്ധതി.
https://www.facebook.com/Malayalivartha























