Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിന്‍ ജെ. തച്ചങ്കരി തടവറയിലേക്ക്..നാലു വർഷം തടവുശിക്ഷ. 30, 84,892 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു..


റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന..കോടതി ഉത്തരവുപ്രകാരം നിയമപരമായ നടപടികളുമായാണ് എസ്.ഐ.ടി മുന്നോട്ടു പോകുന്നത്...മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല..


അനില ബേബിയുടെ ഇപ്പോഴത്തെ അവസ്ഥ.. 23 മണിക്കൂറും സ്വന്തം ശ്വാസത്തിന്റെ ശബ്ദം മാത്രം കേട്ട്, ആരോടും സംസാരിക്കാനാവാതെ ഇവിടെ കഴിയേണ്ടിവരുന്നു.. ദ്വാരത്തിലൂടെ ഭക്ഷണവും വെള്ളവും..


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കാന്‍ നിയമപരമായി വ്യവസ്ഥയില്ല: കേന്ദ്ര സര്‍ക്കാര്‍

30 JULY 2016 01:35 PM IST
മലയാളി വാര്‍ത്ത

മാലിന്യ നിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്ന 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത െ്രെടബ്യൂണലിനെ (എന്‍ജിടി) അറിയിച്ചു. പത്തു വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന ജൂലൈ 18ലെ എന്‍ജിടി ഉത്തരവ് മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഘന വ്യവസായ മന്ത്രാലയമാണു നിലപാട് അറിയിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ അടുത്ത മാസം രണ്ടിനു വാദം നടക്കും. ബലം പ്രയോഗിച്ച് ഉത്തരവ് നടപ്പാക്കുന്നത് അനാവശ്യമായ നിയമ നടപടികള്‍ ക്ഷണിച്ചുവരുത്തും. രാജ്യത്തെ കോടതികളുടെ വിലപ്പെട്ട സമയം ഇതിനായി നീക്കിവയ്‌ക്കേണ്ടി വരും. നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജനങ്ങളെ അനാവശ്യമായി ശിക്ഷിക്കുന്നതിനു തുല്യമാണിത്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിര്‍ത്തലാക്കുന്നതിന് 1988ലെ മോട്ടോര്‍ വാഹന നിയമത്തിലോ, 2015ലെ ഇതിന്റെ ഭേദഗതിയിലോ വ്യവസ്ഥയില്ല. വാഹന ഉടമകള്‍ മാലിന്യ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്. അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് ഒഴിവാക്കാന്‍ നിലവിലെ വ്യവസ്ഥകള്‍ പര്യാപ്തമാണെന്നു മന്ത്രാലയം കോടതിയെ അറിയിച്ചു.
നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 10 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ എന്‍ജിടി സംസ്ഥാന ഗതാഗത വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതിന് എതിരായ നിലപാടാണു സ്വീകരിച്ചത്. ഉത്തരവിനൊപ്പം, മലിനീകരണത്തിനു കാരണമാകാത്ത ഹൈബ്രിഡ്, ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ എന്‍ജിടി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണു നിരോധനം മോട്ടോര്‍ വാഹന വകുപ്പിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
പത്തു വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന നടപടി ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നു എന്‍ജി!ടി പിന്നീട് വിശദീകരിച്ചിരുന്നു. ഇതുപ്രകാരം 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ആദ്യ ഘട്ടത്തില്‍ റദ്ദാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥ പ്രകാരം പരിശോധന നടത്താതെ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കു അധികാരമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനു മുന്‍പ് ഉടമയ്ക്കു സ്വന്തം ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണം. പരിഹരിക്കാന്‍ കഴിയാത്ത തകരാറുണ്ടെന്നും ഇതു ജനങ്ങള്‍ക്കു ഭീഷണിയാണെന്നും കണ്ടെത്തിയാല്‍ മാത്രമേ വാഹനം നിരത്തിലിറക്കുന്നതു നിരോധിക്കാന്‍ കഴിയൂവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

*അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികള്‍

*നാലു വര്‍ഷത്തിനകം 60 ലക്ഷം ഇലക്ട്രിക്കല്‍ഹൈബ്രിഡ് വാഹനങ്ങള്‍

*ഇതു വഴി 9500 മില്യന്‍ ലീറ്റര്‍ ഇന്ധന ഉപയോഗം കുറയ്ക്കാം (ഏകദേശം 60000 കോടിയുടെ ഇന്ധനം)

*രണ്ടു മില്യന്‍ ടണ്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ഒഴിവാകും.

*ഡല്‍ഹി, കാന്‍പുര്‍, ബെംഗളൂരു, മുംബൈ, പുണെ, ചെന്നൈ നഗരങ്ങളില്‍ മലിനീകരണ നിയന്ത്രണത്തിന് പ്രത്യേക ഊന്നല്‍

*ഹൈബ്രിഡ്, ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കും

*ന്യൂഡല്‍ഹി അന്തരീക്ഷ മലിനീകരണത്തിനു കാരണമാകാത്ത ഹൈബ്രിഡ്, ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത െ്രെടബ്യൂണലിനെ അറിയിച്ചു.

നാലു വര്‍ഷത്തിനകം ഇത്തരത്തിലുള്ള 60 ലക്ഷം വാഹനങ്ങള്‍ വിറ്റഴിയുമെന്നാണു പ്രതീക്ഷയെന്നു ഘനവ്യവസായ മന്ത്രാലയം സത്യവാങ്മൂലത്തില്‍ അറിയിച്ചു. നിലവില്‍ ഇത്തരം വാഹനങ്ങളുടെ നിര്‍മാണത്തിന് വന്‍തുക ചെലവു വരും. അതിനാല്‍ ഉയര്‍ന്ന വില ഈടാക്കേണ്ടിവരും. എന്നാല്‍, സബ്‌സിഡി നല്‍കി കുറഞ്ഞ നിരക്കില്‍ ഇതു ലഭ്യമാക്കും. ഇതിനായി ഫേംഇന്ത്യ എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലു വർഷം തടവുശിക്ഷ.  (4 minutes ago)

RAMESH CHENNITHALA സെല്ലിൽ അലറി ആന്റോ  (10 minutes ago)

Malayali-woman യാതൊരു കുറ്റബോധവുമില്ലാതെ അതിനുള്ളിൽ  (15 minutes ago)

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ  (2 hours ago)

കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം... ബസിൻറെ മുൻവശത്തെ ചില്ലു തകർന്ന നിലയിൽ  (2 hours ago)

കാസര്‍കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു... കേരളത്തിലെ പട്ടികവർഗത്തിൽ നിന്ന് ഐ.എ.എസ് നേടുന്ന ആദ്യത്തെയാൾ  (2 hours ago)

ജെ.ഇ.ഇ മെയിൻ ജനുവരി 22 മുതൽ, യു.ജി.സി നെറ്റ് ഡിസംബർ 14ന്  (2 hours ago)

  അധ്യാപകനും പ്രഭാഷകനും വിവർത്തകനും എഴുത്തുകാരനുമായ പ്രൊഫ. പി ജയേന്ദ്രൻ അന്തരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 440 രൂപയുടെ കുറവ്  (3 hours ago)

ഇടുക്കി കാന്തല്ലൂർ ഗുഹനാഥപുരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ കാട്ടാന തകർത്ത നിലയിൽ, ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം  (3 hours ago)

കരിയറിലെ 48 -ാം കിരീടമുയർത്തി അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി. ഇന്‍റർമയാമി കാമ്പിയോൺസ് കപ്പ് ജേതാക്കളായി...  (4 hours ago)

ഇന്നത്തെ രാശിഫലം: സൂര്യ-ബുധ പ്രഭാവത്താൽ മഹാഭാഗ്യം ആർക്കൊക്കെ? (17 സെപ്റ്റംബർ 2026)  (4 hours ago)

ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായി ഡോ.എം.വി.പിള്ള  (4 hours ago)

കേരളത്തിലെ പ്രമുഖ വാസ്തുശിൽപിയും നിരവധി പ്രധാന മുസ്ലിം പള്ളികളുടെ ശിൽപിയുമായ ജി. ഗോപാലകൃഷ്ണൻ അന്തരിച്ചു....  (4 hours ago)

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ പാസായി...  (5 hours ago)

Malayali Vartha Recommends