നിര്‍ഭയ ക്കേസില്‍ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പിച്ചു എന്ന് തെളിയിച്ചാല്‍ പത്ത് ലക്ഷം രൂപ പാരിതോഷികം: അഭിഭാഷകന്‍ എംഎല്‍ ശര്‍മ

ദില്ലി പീഡനക്കേസില്‍ പ്രോസിക്യുഷന് വെല്ലുവിളിയുമായി പ്രതിഭാഗം അഭിഭാഷകന്‍. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പ്രതികള്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയെന്ന വാദം അഭിഭാഷകനായ എംഎല്‍ ശര്‍മ തെറ്റാണെന്ന് വാദിച്ചു.
ഇരുമ്പ് ദണ്ഡ് കയറ്റിയെന്ന് തെളിയിക്കുന്നവര്‍ക്ക് താന്‍ പത്ത് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ശര്‍മ പറഞ്ഞു. കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന മുകേഷ്, പവന്‍ എന്നീ പ്രതികളുടെ അഭിഭാഷകനാണ് ശര്‍മ. കേസിലെ പ്രതികള്‍ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ഒന്നിലേറെ തവണ ഇരുമ്പ് ദണ്ഡ് കയറ്റിയെന്ന പോലീസ് വാദത്തിനെതിരെയാണ് പ്രതിഭാഗം അഭിഭാഷകന്‍ രംഗത്തെത്തിയിരിക്കുന്നത്. കേസിലെ വാദം കഴിഞ്ഞ് കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പ്രതിഭാഗം അഭിഭാഷകന്‍ ഈ വെല്ലുവിളി നടത്തിയത്. പെണ്‍കുട്ടിയുടെ രഹസ്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയെന്ന വാദം പോലീസ് കെട്ടിച്ചമച്ചതാണെന്ന് ശര്‍മ ആരോപിച്ചു. പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പുറത്തു വന്നുവെന്ന വാദവും ശര്‍മ നിഷേധിച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പെണ്‍കുട്ടിയുടെ ഗര്‍ഭാശയത്തിനോ അണ്ഡാശയത്തിനോ പരുക്കില്ല. ഇത് ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നുവെന്നും ശര്‍മ പറഞ്ഞു. വധശിക്ഷ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി അന്തിമ വാദം കേള്‍ക്കാനിരിക്കെയാണ് പ്രതികളുടെ അഭിഭാഷകന്‍ വെല്ലുവിളിയുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha























