ബലാത്സംഗത്തില്‍ കൊല്ലപ്പെട്ട 17കാരിയുടെ ഓര്‍മ്മയ്ക്ക് സ്‌കൂളിന് പേര് നല്‍കി

ബലാത്സംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് സ്‌കൂളിന് നല്‍കി. പഞ്ചാബിലെ ബര്‍ണാലയിലെ സെക്കന്‍ഡറി സ്‌കൂളിലാണ് പെണ്‍കുട്ടിയുടെ പേര് നല്‍കിയത്. 1997ല്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഷാഹീദ് ബീബി കിരണ്‍ജിത് കൗര്‍ എന്ന പെണ്‍കുട്ടിയുടെ പേരാണ് സ്‌കൂളിന് നല്‍കിയത്.
ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയതോടെ സ്‌കൂളിന്റെ പേര് ഷാഹീദ് ബീബി കിരണ്‍ജിത് കൗര്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നറിയപ്പെടും. കിരണ്‍ജിത്ത് കൗറിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 19 വര്‍ഷം മുന്‍പ് രൂപീകരിച്ച സമിതിയുടെ ശ്രമഫലമായാണ് സ്‌കൂളിന്റെ പേര് മാറ്റിയത്. ബെര്‍ണാലയിലെ മെഹല്‍ കലന്‍ ഗ്രാമത്തില്‍ കിരണ്‍ജിത്തിന്റെ 19ാം ചരമവാര്‍ഷികം ആചരിക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്.
1997ല്‍ കിരണ്‍ജിത്ത് കൗര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ യുവതിയുടെ വീട് സന്ദര്‍ശിച്ച് പ്രദേശത്ത് സ്‌കൂളിന് കൗറിന്റെ പേര് നല്‍കുമെന്ന് അന്നത്തെ മുഖ്യമന്ത്രിയായ പ്രകാശ് സിംഗ് ബാദല്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍ കുടുങ്ങി സ്‌കൂളിന്റെ നാമകരണം വൈകുകയായിരുന്നു.
https://www.facebook.com/Malayalivartha























