രാജ്യവ്യാപക റെയ്ഡില്‍ പിടിച്ചെടുക്കുന്നതില്‍ കൂടുതലും 2000 രൂപ നോട്ടുകള്‍

രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ ലക്ഷങ്ങളുടെ കള്ളപ്പണം പിടികൂടി. പിടികൂടിയ തുകയില്‍ അധികവും പുതുതായി പുറത്തിറങ്ങിയ 2000 രൂപയുടെ നോട്ടുകളാണ്. മുംബൈയില്‍ അഞ്ചു പേരില്‍ നിന്നായി 33 ലക്ഷവും ഗുജറാത്തില്‍ നിന്ന് 19.67 ലക്ഷവും മധ്യപ്രദേശില്‍ രണ്ടു പേരില്‍ നിന്നായി 15.40 ലക്ഷം രൂപയുമാണ് പോലീസ് പിടികൂടിയത്.
മുംബൈയില്‍ നിന്ന് പിടികൂടിയ 33 ലക്ഷവും 2000 രൂപാ നോട്ടുകളാണ്. നവി മുംബൈയില്‍ രണ്ടംഗ സംഘത്തില്‍ നിന്ന് 23.70 ലക്ഷവും ഉല്ലാസ്‌നഗറില്‍ നിന്ന് മൂന്നംഗ സംഘത്തില്‍ നിന്ന് 9.76 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. ഗുജറാത്തിലെ വഡോദരയില്‍ ഒരു വ്യവസായിയുടെ വീട്ടില്‍ നിന്നാണ് 19.67 ലക്ഷം പിടിച്ചെടുത്തത്.
ഇതില്‍ 13 ലക്ഷം രൂപയും 2000 ത്തിന്റെ നോട്ടുകളാണ്. വീട്ടില്‍ ചാക്കില്‍ക്കെട്ടി സൂക്ഷിച്ചിരിക്കുയായിരുന്നു പണം. പിടിയിലായ വ്യവസായി നഗരത്തില്‍ അനധികൃത മദ്യവില്‍പന നടത്തുന്നയാളാണെന്ന് പോലീസ് പറഞ്ഞു. മധ്യപ്രദേശിലെ ബലാഗട്ടില്‍ രണ്ടു പേരില്‍ നിന്ന് 15.40 ലക്ഷം രൂപയാണ് പിടികൂടിയത്. പിടിച്ചെടുത്തതില്‍ 14.40 ലക്ഷവും 2000 രൂപ നോട്ടുകളാണ്.
പിടിച്ചെടുത്ത കള്ളപ്പണത്തില്‍ അധികവും 2000 രൂപയുടെ പുതിയ നോട്ടുകളാണ് എന്നതിനാല്‍ അന്വേഷണം ബാങ്ക് ഉദ്യോഗസ്ഥരിലേക്കാണ് നീങ്ങുന്നത്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്.
ബെംഗളൂരുവില്‍ അനധികൃതമായി ഒന്നരക്കോടിയുടെ പഴയ നോട്ടുകള്‍ മാറ്റി നല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ഇന്ന് അറസ്റ്റിലായിരുന്നു. നവംബര്‍ എട്ടിന് 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം കള്ളപ്പണം കണ്ടെടുക്കന്നതിനായി നടത്തിയ രാജ്യവ്യാപക റെയ്ഡില്‍ നിരവധി ബാങ്ക് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha


























