സര്‍ക്കാരിന്റെ ലക്ഷ്യം പാളുന്നു

കള്ളപ്പണം ഇല്ലാതാക്കാന്‍ രാജ്യത്ത് പിന്‍വലിച്ച 1000 ,500 നോട്ടുകളുടെ 90 ശതമാനത്തോളവും ബാങ്കില്‍ തിരികെയെത്തിയതോടെ സര്‍ക്കാരിന്റെ ലക്ഷ്യം പാളുന്നു. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കുമ്പോള്‍ 14 ലക്ഷം കോടിയുടെ 1000,500 നോട്ടുകളാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്.
ഡിസംബര്‍ 10 വരെയുള്ള കണക്കുകള്‍ പ്രകാരം 12.44 ലക്ഷം കോടി രൂപ തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍.ഗാന്ധി അറിയിച്ചു. ആര്‍ബിഐ കണക്കുകള്‍ പ്രകാരം 1.66 ലക്ഷം കോടി രൂപ മാത്രമാണ് ഇനി തിരിച്ചെത്താനുള്ളത്. നോട്ടുകള്‍ മാറാന്‍ 15 ദിവസം ശേഷിക്കെ ഏകദേശം 95 ശതമാനത്തിന് മുകളില്‍ നോട്ടുകളും തിരിച്ചെത്തുമെന്നാണ് ഇപ്പോള്‍ സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
3.5 ലക്ഷം കോടി രൂപയെങ്കിലും തിരിച്ചെത്തില്ലെന്നും അത് കള്ളപ്പണമായി കണക്കാക്കിയാല്‍ രാജ്യത്തിന് ലാഭകരമാകുമെന്നുമായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. നോട്ട് നിരോധനം മൂലം കള്ളപ്പണവും കള്ളനോട്ടുകളുമായി വലിയൊരു പങ്ക് ബാങ്കിലെത്താതെ അസാധുവാക്കപ്പെടും എന്ന സര്‍ക്കാറിന്റെ പ്രതീക്ഷകള്‍ക്ക് പുതിയ കണക്കുകള്‍ മങ്ങലേല്‍പ്പിക്കുന്നുണ്ട്.
അതേസമയം, നോട്ട് അസാധുവാക്കിയതിനുശേഷം വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കപ്പെട്ടാതായാണ് സൂചന. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം നവംബര്‍ 10 മുതല്‍ ഡിസംബര്‍ 10 വരെ ബാങ്ക് കൗണ്ടറുകളും എടിഎം വഴിയും 4.61 ലക്ഷം കോടി രൂപ വിതരണം ചെയ്തതായും റിസര്‍വ് ബാങ്ക് അറിയിച്ചു.
https://www.facebook.com/Malayalivartha


























