ആശുപത്രിയില്‍ ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനാല്‍ ചികിത്സ കിട്ടാതെ വീട്ടമ്മ മരിച്ചു

ആശുപത്രിയില്‍ ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നു ചികിത്സ നിഷേധിച്ച വീട്ടമ്മ മരിച്ചു. ഹരിയാനയിലെ സോണിപത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവമുണ്ടായത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തതുമൂലം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിയ രോഗിയെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് മരിച്ച സ്ത്രീയുടെ മകന്‍ ആരോപിച്ചു.
ആധാര്‍ കാര്‍ഡിന്റെ കോപ്പി മൊബൈല്‍ ഫോണില്‍ കാണിച്ചുവെന്നും ഏതാനും മണിക്കൂറിനുള്ളില്‍ ആധാര്‍ കാര്‍ഡ് ആശുപത്രിയില്‍ സമര്‍പ്പിക്കാമെന്നു താന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ രോഗി പരിശോധിക്കാന്‍ തയ്യാറായില്ലെന്നും ഇതേതുടര്‍ന്നാണ് തന്റെ അമ്മ മരിച്ചതെന്നും മകന്‍ പറഞ്ഞു.
അതേസമയം ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ഒരു രോഗിയുടെയും ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ് ഒരു രേഖയായി സൂക്ഷിക്കാന്‍ മാത്രമാണ് വാങ്ങുന്നതെന്നും ഇതിന് ചികിത്സയുമായി യാതൊരു ബന്ധവുമില്ലെന്നും ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























