Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..

പദ്മാവതിക്ക് 26 കട്ടുമായി സെന്‍സര്‍ബോര്‍ഡ്, ചരിത്രവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണം, ജനുവരി ഒന്നിന് വീണ്ടും സമിതി ചേരും, അന്തിമ തീരുമാനം അന്ന്, ഉപാധികള്‍ അംഗീകരിച്ചാല്‍ യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കും

30 DECEMBER 2017 03:13 PM IST
മലയാളി വാര്‍ത്ത

ഏറെ വിവാദങ്ങള്‍ക്ക് ശേഷം പത്മാവതി സിനിമയ്ക്ക് ഉപാദികളോടെ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കി. ചിത്രത്തിന്റെ പേര് പദ്മാവത് എന്നാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ഉപാധികള്‍ നിര്‍മാതാക്കളെ അറിയിച്ചു. അവര്‍ അംഗീകരിച്ചാല്‍ യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കും. 26 കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരിക്കുന്നത്. ഇത് നിര്‍മാതാക്കള്‍ അംഗീകരിക്കുമോ എന്നറിയില്ല. ചിത്രത്തിന്റെ തുടക്കത്തിലും ഇടവേളയിലും സിനിമയ്ക്ക് ചരിത്രവുമായി ബന്ധമില്ലെന്ന് എഴുതിക്കാണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ജനുവരി ഒന്നിന് വിദഗ്ധസമിതി വീണ്ടും ചേരും. അന്ന് നിര്‍മാതാക്കളെയും സംവിധായകനെയും ക്ഷണിച്ചിട്ടുണ്ട്. അവരുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുക.

ചരിത്രത്തെ വളച്ചൊടിക്കുന്നെന്ന് ആരോപിച്ച്, ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ റിലീസിംഗ് തടഞ്ഞത്. രജപുത്ര് രാഞ്ജിയായ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയം സിനിമയിലുണ്ടെന്നും സംവിധായകന്‍ സഞ്ജയ്‌ലീലാ ബെന്‍സാലി ചരിത്രത്തെ വളച്ചൊടിക്കുന്നെന്നും കാട്ടി തീവ്രഹിന്ദു സംഘടനയായ കര്‍ണസേന രംഗത്തെത്തിയിരുന്നു. സിനിമയുടെ ഷൂട്ടിംഗ് ഉള്‍പ്പെട തടസപ്പെടുത്തിയ ഇവര്‍, പത്മാവതിയായി അഭിനയിച്ച ദീപികാപദുക്കോണിന്റെ മൂക്ക് ചെത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വിവദങ്ങള്‍ ആളിക്കത്തിയതോടെ നിര്‍മാതാക്കള്‍ ഡിസംബര്‍ ഒന്നിന് നടത്താനിരുന്ന റിലീസ് മാറ്റിവെച്ചു. ചിത്രംകണ്ട് വിലയിരുത്താന്‍ കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആറംഗ വിദഗ്ധസമിതിയെ നിയമിച്ചു. ഇവര്‍ ഡിസംബര്‍ 28ന് ചിത്രം കണ്ടു. അതിന് ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. 

രാജസ്ഥാനിലെ രജപുത്ര രാഞ്ജിയായിരുന്നു പദ്മാവതി. പത്മാവതിയോട് പ്രണയം തോന്നിയ അലാവുദ്ദീന്‍ഖില്‍ജി കൊട്ടാരം ആക്രമിച്ച് അവളെ സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത് സിനിമയില്‍ വളച്ചൊടിച്ചെന്ന് ആരോപിച്ചാണ് രാജ്യത്തുടനീളം വിവാദം കത്തിപ്പടര്‍ന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് യു.പിയില്‍ അനുമതി നല്‍കില്ലെന്നായിരുന്നു പ്രസ്താവന. ഇതോടെ കോടതി ഇടപെട്ട് ഇവരെ വിലക്കി. സിനിമ കാണുംമുമ്പ് ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ മുഖ്യമന്ത്രി പദവിയിലിരിക്കുന്നയാള്‍ നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. മുമ്പ് ഉഠ്താ പഞ്ചാബ് എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് 83 കട്ട് നിര്‍ദ്ദേശിച്ചിരുന്നു. അതിനെതിരെ അണിയറപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (1 minute ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (14 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (28 minutes ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (1 hour ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (1 hour ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (2 hours ago)

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (2 hours ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (2 hours ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (3 hours ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ  (3 hours ago)

ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും  (3 hours ago)

Malayali Vartha Recommends