മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്‍ ലോക്സഭ അംഗീകരിച്ചത്തിനു പിന്നാലെ മൊഴി ചൊല്ലിയ യുവതിയെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്യുന്നു

മുസ്ലിം സമുധായത്തിൽ നിലനിന്നു പോന്നിരുന്ന അരോചകമായ രീതിയായിരുന്നു മുത്തലാഖ്. ഇപ്പോളിതാ മുത്തലാഖ് ക്രിമിനൽ കുറ്റമായി ലോക്സഭ അംഗീകരിച്ചു. ബില്‍ ലോക്സഭ അംഗീകരിച്ചതിനു പിന്നാലെ വിവാഹ മോചനം നേടിയ ദമ്ബതികള്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു.
21 വയസുകാരിയായ യുവതി അധികസമയം ഉറങ്ങിയതാണു ഭര്‍ത്താവിനെ ചൊടിപ്പിച്ചത്.
ബന്ധം പിരിഞ്ഞതോടെ യുവതി സ്വന്തം വീട്ടിലേക്ക് പോയി. ഡ്രൈവറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് യുവതിയുടെ കൂടെ ഇനി ജീവിക്കില്ലെന്നു പറഞ്ഞിരുന്നു. മുത്തലാഖ് അംഗീകരിക്കില്ലെന്ന നിലപാടില്‍ ഭാര്യ ഉറച്ചു നിന്നതോടെയാണ് പഞ്ചായത്ത് ഇടപെട്ടത്.
ഉത്തര്‍പ്രദേശിലെ ബറേലിക്കു സമീപം രാംപുറിൽ ഉണരാന്‍ വൈകിയതിനു യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലിയ സംഭവം ഉണ്ടായി. ഈ കാര്യം കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് ലോക്സഭയില്‍ പരാമര്‍ശിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ഭർത്താവ് യുവതിയെ മൊഴിചൊല്ലിയത്. എന്നാൽ മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുമെന്ന അറിവ് ഭര്‍ത്താവിനെ തീരുമാനം മാറ്റാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
പുനര്‍ വിവാഹത്തിന് ഒരുക്കമാണെന്ന് ദമ്ബതികള്‍ അറിയിച്ചതോടെ ഇദ്ദത്, ഹലാല എന്നിവയ്ക്കു ശേഷം ഭര്‍ത്താവിനെ പുനര്‍ വിവാഹം ചെയ്യാന്‍ യുവതിയോട് പ്രാദേശിക പഞ്ചായത്ത് ആവശ്യപ്പെട്ടു. വിവാഹ ബന്ധം വേര്‍പ്പെടുത്തിക്കഴിഞ്ഞു കുറച്ചുനാള്‍ ഭാര്യ കാത്തിരിക്കുന്നതാണ് ഇദ്ദത്. കാത്തിരിപ്പിനു ശേഷം മറ്റൊരാളെ പ്രതീകാത്മമായി വിവാഹം ചെയ്യുന്നതാണു ഹലാല. ഇയാളുമായി ബന്ധം വേര്‍പ്പെടുത്തിയ ശേഷം സ്ത്രീക്ക് ആദ്യ ഭര്‍ത്താവിനെ വീണ്ടും വിവാഹം ചെയ്യാം.
https://www.facebook.com/Malayalivartha























