അഫ്ഗാനിസ്ഥാനില്‍ ശവസംസ്‌കാര ചടങ്ങിനിടെയുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ ശവസംസ്‌കാര ചടങ്ങിനിടെയുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച കിഴക്കന്‍ അഫ്ഗാനിലെ നന്‍ഗാര്‍ഹാര്‍ പ്രവിശ്യയിലായിരുന്നു സംഭവമുണ്ടായത്. ജലാലാബാദ് മുന്‍ ജില്ലാ ഭരണാധികാരിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. ബൈക്കിലെത്തിയ ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നെന്നാണ് കരുതുന്നത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ അറിയിച്ചു. സംഭവ സ്ഥലത്ത് ഒരു ബൈക്കും ഓട്ടോറിക്ഷയും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
https://www.facebook.com/Malayalivartha























