തുടർച്ചയായ 27-ാം വര്‍ഷവും ഇന്ത്യയും പാകിസ്താനും ആണവ വിവരങ്ങള്‍ കൈമാറി

തുടർച്ചയായ 27-ാം വര്‍ഷവും ആണവായുധം സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയും പാകിസ്താനും പരസ്പരം കൈമാറി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ആണവ വിവരങ്ങള്‍ കൈമാറിയത്. വിവര കൈ മാറ്റത്തിലൂടെ രാജ്യത്തെ ആണവായുധ സംവിധാനങ്ങളും ആണവായുധം സ്ഥാപിച്ചതും സംബന്ധിച്ച വിവരങ്ങളാണ് ഇന്ത്യയും പാകിസ്താനും കൈമാറുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.
1988 ഡിസംബര്‍ 31നാണ് ആണവ വിവരങ്ങള്‍ പരസ്പരം കൈമാറുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചത്. എല്ലാ ജനുവരി മാസം ഒന്നാം തീയതി വിവരങ്ങള്‍ കൈമാറമെന്നാണ് ധാരണാപത്രത്തില്‍ പറയുന്നത്. ധാരണ പ്രകാരം 1992 ജനുവരി ഒന്നിനാണ് ആദ്യമായി ആണവ വിവരങ്ങള്‍ ഇരുരാജ്യങ്ങളും കൈമാറിയത്. 27ാമത്തെ വിവര കൈമാറ്റമാണ് ഇന്ന് നടന്നത്.
ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെ 1988 ഡിസംബര്‍ 31നാണ് ഇരുകക്ഷികളും ഈ കരാരില്‍ ഒപ്പുവെച്ചത്. 1991 ജനുവരി ഏഴിന് കരാര്‍ പ്രാബല്യത്തില്‍ വന്നു. ഓരോ പുതുവര്‍ഷത്തിലുമാണ് തങ്ങളുടെ രാജ്യത്തെ ആണവ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇരുരാഷ്ട്രങ്ങളും കൈമാറുന്നത്.
ആണവായുധ വിവരങ്ങൾക്ക് പുറമെ , മീന്‍പിടിത്തക്കാരടക്കം തങ്ങളുടെ രാജ്യത്ത് ജയിലില്‍ കഴിയുന്ന മറ്റു പൗരന്മാരുടെ വിവരവും കൈമാറിയിട്ടുണ്ട്. 2008 മെയ് 21 മുതലാണ് ഈ വിവരക്കൈമാറ്റത്തിന് തുടക്കമായത്. ജനുവരി ഒന്നിനെ കൂടാതെ എല്ലാ വര്‍ഷവും ജൂലൈ ഒന്നിനും ഇതുസംബന്ധിച്ചുള്ള പട്ടിക നയതന്ത്ര ഉദ്യോഗസ്ഥര്‍ പരസ്പരം കൈമാറാറുണ്ട്.
https://www.facebook.com/Malayalivartha























