മേഘാലയയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്ക് ; കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് എം.എല്‍.എമാര്‍ രാജിവെച്ച് ബിജെപിയിലേക്ക് ; ഇനിയും ഞെട്ടിക്കുന്ന രാജികളുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഷിബുന്‍ ലിങ്ധോ

മേഘാലയയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്കു തുടരുന്നു. മുന്‍ മന്ത്രിയും പ്രമുഖ നേതാവുമായ അലക്സാണ്ടര്‍ ഹെക്കാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചത്. ഹെക്കിനെ കൂടാതെ നാല് നിയമസഭാംഗങ്ങളും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ സ്വതന്ത്രരും ഒരാള്‍ എന്‍സിപി പ്രതിനിധിയുമാണ്. ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് രാജി നല്‍കിയ ശേഷം അന്ന് തന്നെ ഔദ്യോഗികമായി ഇവര്‍ ബിജെപിയില്‍ ചേരും.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍ഡിഎയുടെ കണ്‍വീനര്‍ ഹിമാന്ത ബിസ്വ ശര്‍മ്മ എന്നിവരുടെ സാന്നിധ്യത്തിലാകും ഈ നേതാക്കള്‍ ബിജെപിയില്‍ ചേരുക. വരും ദിവസങ്ങളില്‍ കൂടുതല്‍ ഞെട്ടിക്കുന്ന രാജികളുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഷിബുന്‍ ലിങ്ധോ അറിയിച്ചു.
കോണ്‍ഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിച്ച ഹെക്ക് നേരത്തെ ബിജെപിയില്‍ നിന്ന് ചേരി മാറി കോണ്‍ഗ്രസിലെത്തിയ ആളാണ്. 1998, 2003, 2008 തിരഞ്ഞെടുപ്പുകളില്‍ ബിജെപി പ്രതിനിധിയായി ജയിച്ച ഹെക്ക് 2009 ലാണ് കോണ്‍ഗ്രസിലെത്തിയത്.മുകുള്‍ സാംഗ്മ സര്‍ക്കാരില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ഹെക്ക്. കഴിഞ്ഞ വര്‍ഷമാണ് ഹെക്കിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്.
ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഉള്‍പ്പടെ ഒമ്ബത് പേരാണ് ഒറ്റയടിക്ക് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇവരെല്ലാം എന്‍ഡിഎയുടെ ഭാഗമായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സന്‍ബോര്‍ ഷുല്ലയിയെ എന്‍സിപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കി.മേഘാലയയില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മേഘാലയയില്‍ പാര്‍ട്ടിയുടെ ചുമതല അമിഷ് ഷാ നല്‍കിയിരിക്കുന്നത് കണ്ണന്താനത്തിനാണ്.
https://www.facebook.com/Malayalivartha























