കേന്ദ്ര മെഡിക്കല്‍ ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം; ഡോക്ടർമാർ ഒന്നിക്കുന്നു...

അഴിമതിയിൽ മുങ്ങിയ മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയെ (എം.സി.ഐ) ചരിത്രമാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ഇതിനെതിരെ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും. ദേശീയ മെഡിക്കല്‍ കമീഷന്‍ (എന്‍എംസി) ബില്‍ ഇന്ന് ലോക്സഭയിൽ ചര്‍ച്ചചെയ്യാനിരിക്കെയാണ് ഡോക്ടർമാരുടെ ഈ സമരപ്രഖ്യാപനം.
സ്വകാര്യ ആശുപത്രികളിലടക്കം ഡോക്ടര്‍മാര്‍ ജോലിയില്‍ വിട്ടുനിന്നാണ് സമരം തുടങ്ങിയിരിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ മെഡിക്കൽ നയത്തിനെതിരെ ഡോക്ടർമാർ നടത്തുന്ന പണിമുടക്കിൽ വലച്ചത് ആശുപത്രികളിലെത്തിയ രോഗികളെയാണ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന പണിമുടക്കിനെ തുടർന്ന് പലയിടത്തും ആശുപത്രികളുടെയും പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്. അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിക്കുന്നത്. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഇന്ന് രാവിലെ 9 മുതൽ 10 വരെ ഒ.പിയും ബഹിഷ്കരിച്ചു. പണിമുടക്കുന്ന ഡോക്ടര്‍മാര്‍ പകല്‍ 11ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും.
ഐഎംഎ ഭാരവാഹികള്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കണ്ട് ആശങ്ക അറിയിച്ചിരുന്നു. ഹോമിയോ-ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സിദ്ധ-യുനാനി വൈദ്യന്മാര്‍ക്കും അലോപ്പതിചികിത്സ നടത്തുന്നതിന് ബ്രിഡ്ജ് കോഴ്സിന് രൂപംനല്‍കാനുള്ള ബില്ലിലെ വ്യവസ്ഥ ജനദ്രോഹപരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയത്. ഇതിനിടെ ബില്ലിലെ പ്രതിലോമനയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം മൂന്നാംദിവസത്തിലേക്ക് കടന്നു.
ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അധികാരം ചെറിയ കോഴ്സിലൂടെ ഹോമിയോ-ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സിദ്ധ-യുനാനി വൈദ്യന്മാര്‍ക്കും നല്‍കാനുള്ള നീക്കം വ്യാപകമായ വ്യാജവൈദ്യത്തിന് ഇടയാക്കുമെന്ന് ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 60 മുതല്‍ 100 ശതമാനംവരെ സീറ്റില്‍ ഫീസ് നിയന്ത്രണം എടുത്തുകളയുന്നതിനാല്‍ മെഡിക്കല്‍ വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകും.
കോളേജ് അനുവദിക്കുന്നതിലും പരിശോധിക്കുന്നതിലും വ്യാപക അഴിമതിക്ക് ഇടയാക്കുന്നതാണ് ബില്‍. ജനാധിപത്യപരമായ മെഡിക്കല്‍ കൌണ്‍സിലിന് പകരം കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന കമീഷന്‍ ജനാധിപത്യസ്വഭാവവും സംസ്ഥാനങ്ങള്‍ക്കുള്ള പ്രതിനിധ്യവും ഇല്ലാതാക്കും.
എംബിബിഎസ് ബിരുദം നേടിയ ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് നടത്തുന്നതിന് ദേശീയ യോഗ്യതാപരീക്ഷ കൊണ്ടുവരാനുള്ള നീക്കം എന്‍ട്രന്‍സ് മാഫിയയെ സഹായിക്കാനുള്ളതാണ്. ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകൂടാതെ പാസാക്കുകയാണെങ്കില്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























