കാത്തിരിപ്പു കേന്ദ്രത്തില്‍ സന്ദർശകർ ശൗചാലയം ഉപയോഗിക്കുന്നത് വിലക്കി മംഗളൂരു വിമാനത്താവളം

യാത്രക്കാരെ സ്വീകരിക്കാനും യാത്രയയക്കാനുമായി മംഗളൂരു വിമാനത്താവളത്തിലെത്തുന്ന സന്ദര്‍ശകര്‍ ദുരിതത്തിൽ. സന്ദർശകർക്ക് വിമാനത്താവളം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് ദുരിതത്തിന് കാരണമാകുന്നത്. സന്ദര്‍ശകര്‍ക്കുള്ള സൗകര്യങ്ങളെല്ലാം ഇവിടെ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. 75 രൂപയുടെ പ്രവേശന പാസ് എടുത്തുവേണം വിമാനത്താവളത്തിനകത്തേക്ക് കടക്കേണ്ടത്.
സന്ദര്‍ശകരുടെ കാത്തിരിപ്പു കേന്ദ്രത്തിലെ സ്ഥലസൗകര്യം പരിമിതപ്പെടുത്തുകയും ശൗചാലയം ഉപയോഗിക്കാനുള്ള അവസരം നിഷേധിക്കുകയുമാണ്. അതെ സമയം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം എത്തുന്നവര്‍ ഒരാള്‍ക്ക് 75 രൂപ നല്‍കി സന്ദര്‍ശകര്‍ക്ക് കാത്തിരിക്കാനുള്ള സ്ഥലത്തേക്ക് കടന്നാല്‍ മൂന്നു മണിക്കൂര്‍ വരെ അവിടെ തങ്ങാനുള്ള അനുമതിയുണ്ട്.
മുമ്പ് സന്ദര്‍ശകര്‍ക്ക് ശൗചാലയം ഉപയോഗിക്കാന്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ശൗചാലയത്തിലേക്ക് പോകേണ്ടി വന്നാല്‍ പുറത്തേക്ക് വന്ന് അവിടെ പൊതുവെയുള്ള ശൗചാലയമാണ് ഉപയോഗിക്കേണ്ടത്. ഇതിന് പ്രത്യേകം പണം കൊടുക്കണമെന്ന് മാത്രമല്ല വീണ്ടും അകത്തു കടക്കണമെങ്കില്‍ ഒരിക്കല്‍ കൂടി 75 രൂപ നല്‍കി പ്രവേശന പാസ് എടുക്കണം. കാസര്‍കോട് ജില്ലയില്‍ നിന്നടക്കം ദിവസവും സന്ദര്‍ശകരും യാത്രക്കാരും അടക്കം നിരവധി പേര്‍ ബന്ധപ്പെട്ട വിമാനത്താവളത്തില്‍ ഇങ്ങനെയൊരു നിയന്ത്രണം ഏര്‍പെടുത്തിയതിനെതിരെ കടുത്ത പ്രതിഷേധവുമായി മുന്നോട്ടുവന്നു.
https://www.facebook.com/Malayalivartha























