മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നു ; ഈ വർഷം ഇന്ത്യയിൽ കൊല്ലപ്പെട്ടത് ആറു പേർ

സമൂഹത്തിന്റെ പ്രതിബിംബമാണ് മാധ്യമങ്ങൾ. പക്ഷെ പലപ്പോളും മാധ്യമങ്ങളും മാധ്യമപ്രവർത്തകരും അക്രമങ്ങൾക്ക് ഇരയാകുന്നതായാണ് കാണാൻ സാധിക്കുന്നത്. അഭിപ്രായ സ്വാതന്ത്രത്തിനൊപ്പം ആവിഷ്കാര സ്വാതന്ത്രത്തിനും പലപ്പോളും വിലക്ക് ഏർപ്പെടുത്തുന്നു. ഗൗരി ലങ്കേഷ് വധം ഇന്ത്യയിൽ ഈ അടുത്ത കാലത്ത് നടന്ന ഏറ്റവും പ്രധാനമായ കൊലപാതകമാണ്. അന്തരാഷ്ട്ര ജേണലിസ്റ്റ് ഫെഡറേഷന്റെ കണക്കനുസരിച്ച് പോയ വര്‍ഷം ലോകത്താകമാനം ജോലിക്കിടെ കൊല്ലപ്പെട്ടത് 81 മാധ്യമ പ്രവര്‍ത്തകർ . 2016നെ അപേക്ഷിച്ച്മരണ സംഖ്യയില്‍ കുറവുണ്ടായെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചു വരുകയാണ്. 2016ല്‍ 93 പേരാണ് കൊല്ലപ്പെട്ടിരുന്നത്.
പലരാജ്യങ്ങളിലായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ ജയിലിലടയ്ക്കപ്പെട്ടതായും ഇവരില്‍ 250ലേറെ പേര്‍ ഇപ്പോഴും തടവില്‍ കഴിയുന്നതായും ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും കൂടുതല്‍ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നത് മെക്സിക്കോയിലാണ്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ തുടങ്ങിയ യുദ്ധബാധിത രാജ്യങ്ങളും തൊട്ടു പിന്നാലെയുണ്ട്. ഇതിന് പിറകില്‍ ആറു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഇന്ത്യയാണ്. ഏഷ്യപസഫിക് രാജ്യങ്ങളിലാണ് ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഏറ്റവുമധികം പത്രക്കാര്‍ ജയിലില്‍ കിടക്കുന്നത് തുര്‍ക്കിയിലാണ്. പട്ടാള അട്ടിമറിശ്രമത്തെ സഹായിച്ചതായി ആരോപിച്ചാണ് പ്രമുഖ പത്രപ്രവര്‍ത്തകരടക്കം തുര്‍ക്കിയില്‍ ജയിലിലായത്.
https://www.facebook.com/Malayalivartha























