മറാത്ത് ദളിത് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം; മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു, സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ബിജെപിയാണെന്ന് മായാവതി

മറാത്ത് ദളിത് വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്. സംഘര്‍ഷത്തില്‍ ഇന്നലെ യുവാവ് കൊല്ലപ്പെട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി ഒന്നിന് ഭീമ കൊറിഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലേക്ക് പോവുകയായിരുന്ന ദലിത് സംഘത്തെ മറാത്തികള്‍ അക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. 1818 ല്‍ നടന്ന യുദ്ധത്തില്‍ ദലിതുകള്‍ ഉള്‍പ്പെട്ട ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്ബനി സവര്‍ണവിഭാഗങ്ങള്‍ ഉള്‍പ്പെട്ട പേഷ്വാ സൈന്യത്തെ പരാജയപ്പെടുത്തുകയായിരുന്നു. ഈ ദിനത്തെ വിജയ് ദിവസ് ആയിട്ടാണ് ദലിതുകള്‍ ആഘോഷിക്കുന്നത്.
പൂനെയ്ക്ക് സമീപം ഭീമ കൊറിഗാവോണിലാണ് കഴിഞ്ഞ ദിവസം ദലിത്മറാത്താ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇത് ഇന്നലെ മുംബൈയിലെ വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. യുവാവിന്റെ മരണത്തില്‍ സിഐഡി അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാക്കേറ്റവും കൈയേറ്റവും പൊടുന്നനെ വലിയ സംഘര്‍ഷത്തിലേക്ക് മാറുകയും സ്ഥിതി നിയന്ത്രണാതീതം ആവുകയുമയിരുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ഉയര്‍ന്ന ജാതിയില്‍പെട്ട ആളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
ദളിത് മറാത്താ വിഭാഗക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ബിജെപിയാണെന്ന് ബിഎസ്പി നേതാവ് മായാവതി. സംഘര്‍ഷത്തില്‍ ആര്‍എസ്എസിനും ബന്ധമുണ്ടെന്ന് മായാവതി ആരോപിച്ചു. ശരിയായ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ സംഘര്‍ഷം ഒഴിവാക്കാനാകുമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വേണ്ട നടപടികളെടുത്തില്ലെന്നും മായാവതി പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപിയെ കുറ്റപ്പെടുത്തി രംഗത്തുവന്നിരുന്നു. ബിജെപിയുടേയും ആര്‍എസ്എസിന്റെയും ദളിത് വിരുദ്ധതയാണ് അക്രമങ്ങള്‍ക്കു കാരണമായതെന്ന് രാഹുല്‍ പറഞ്ഞു. തിങ്കളാഴ്ച ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ (വിജയ് ദിവസ്)പങ്കെടുക്കാനെത്തിയ ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ മറാത്ത വിഭാഗക്കാര്‍ നടത്തിയ അക്രമമാണ് ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha























