ഇന്ത്യയ്ക്ക് ഭീഷണിയുമായി ചൈനയുടെ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലുകള്‍; യുഎസിനെ വരെ വെല്ലുവിളിക്കാന്‍ ശേഷിയുള്ള ഉഗ്രൻ മിസൈൽ

ഇന്ത്യയുടേയും ജപ്പാന്റെയും സൈനീക ലക്ഷ്യങ്ങളെ ഭേദിക്കുവാന്‍ ശേഷിയുള്ളതാണ് ചൈനയുടെ ഈ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലുകള്‍. യുഎസിനെ വരെ വെല്ലുവിളിക്കാന്‍ ശേഷിയുള്ളതാണ് ഈ ബാലിസ്റ്റിക് മിസൈലുകളെന്നും റിപ്പോർട്ട് ചെയുന്നു. എന്നാലിപ്പോൾ ചൈനയുടെ ഈ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുകയാണ്. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് പത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡിഎഫ് - 17 എന്ന ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിളിന്റെ (എച്ച്ജിവി) രണ്ടു പരീക്ഷണങ്ങള്‍ ചൈന കഴിഞ്ഞവര്‍ഷം അവസാനം നടത്തിയെന്നു ടോക്കിയോ ആസ്ഥാനമായ ദി ഡിപ്ലോമാറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനീസ് സൈന്യത്തിന്റെ റോക്കറ്റ് ഫോഴ്‌സ് നവംബര്‍ മാസത്തില്‍ രണ്ടു പരീക്ഷണങ്ങള്‍ നടത്തിയതായി യുഎസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
നവംബര്‍ മാസത്തില്‍ നടത്തിയ രണ്ട് പരീക്ഷണങ്ങളും വിജയിച്ചതോടെ ഡിഎഫ് - 17 ചൈനീസ് സൈന്യത്തിന്റെ ഭാഗമാകും. എന്നാല്‍, ഈ പരീക്ഷണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാന്‍ ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് ചൊവ്വാഴ്ച തയാറായില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ഇക്കാര്യം പ്രതിരോധമന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആളില്ലാത്ത, റോക്കറ്റ് വഴി വിക്ഷേപിക്കാവുന്ന, ഭൂമിയുടെ ഉപരിതലത്തിലൂടെ ഉയര്‍ന്ന വേഗതയില്‍ വളരെയെളുപ്പം പറന്നുപോകാവുന്ന തരത്തിലുള്ളവയാണ് ഇവയെന്നു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
സാധാരണ ബാലിസ്റ്റിക് മിസൈല്‍ സംവിധാനങ്ങളെ അപേക്ഷിച്ച് എച്ച്ജിവി ആയുധങ്ങള്‍ക്ക് ഉയര്‍ന്ന വേഗത്തില്‍ വളരെയധികം സഞ്ചരിക്കാനാകും. ചെറിയ ഉയരത്തില്‍ പറക്കാനാകുന്ന ഇവയെ ട്രാക്ക് ചെയ്യാനും പ്രയാസമാണെന്നും ഇതുകാരണം ശത്രുവിനെ മനസ്സിലാക്കി പ്രതിരോധിക്കുവാന്‍ രാജ്യങ്ങള്‍ക്ക് കുറച്ചു സമയം മാത്രമാണ് ലഭിക്കുന്നത്. ചൈന, റഷ്യ, യുഎസ് എന്നീ ആണവശക്തികളുടെ ആണവ തന്ത്രങ്ങളുടെ ഭാഗമായി എച്ച്ജിവി സാങ്കേതികവിദ്യ മാറിയിട്ടുണ്ടെന്നും ബീജിങ്ങില്‍നിന്നുള്ള സൈനിക വിദഗ്ധന്‍ ഴോ ചെന്‍മിങ് പറഞ്ഞു.
സാധാരണ ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് എച്ച്ജിവി കൂടുതല്‍ സങ്കീര്‍ണമാണ്. അവയെ ഭേദിക്കുന്നത് അതീവ ബുദ്ധിമുട്ടു നിറഞ്ഞതുമാണ്. ജപ്പാന്റെ സൈനിക താവളങ്ങളും ഇന്ത്യയുടെ ആണവനിലയങ്ങളും വരെ ചൈന ലക്ഷ്യമിട്ടേക്കാം, ഴോ റിപ്പോര്‍ട്ടില്‍ കുറിച്ചു.
https://www.facebook.com/Malayalivartha























