അരുണാചല്‍ പ്രദേശില്‍ വീണ്ടും ചൈനയുടെ നുഴഞ്ഞു കയറ്റം

ഡോക്‌ലാമില്‍ നുഴഞ്ഞു കയറിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിച്ചതിന് പിന്നാലെ അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ നുഴഞ്ഞു കയറ്റം. ഡിസംബര്‍ അവസാനത്തോടെയാണ് അരുണാചലിലെ അപ്പര്‍ സിയാംഗ് ജില്ലയിലെ ഗ്രാമത്തില്‍ 200 മീറ്ററോളമാണ് ചൈനയുടെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നുഴഞ്ഞു കയറിയത്. റോഡ് നിര്‍മിക്കുന്നതിനുള്ള എല്ലാ സാമഗ്രിയുമായായിരുന്ന സൈനികര്‍ എത്തിയത്. ശ്രദ്ധയില്‍പെട്ട ഇന്ത്യന്‍ സൈന്യം പി.എല്‍.എയെ തടയുകയായിരുന്നു. ഇതേതുടര്‍ന്ന് ചൈനീസ് സൈനികര്‍ പിന്മാറി. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഡോക്‌ലാമിലെ ഇന്ത്യ ഭൂട്ടാന്‍ ചൈന െ്രെട ജംഗ്ഷനില്‍ ചൈനീസ് സൈനികര്‍ അതിക്രമിച്ച് കയറിയിരുന്നു.
ഇതേതുടര്‍ന്ന് ഇന്ത്യയും ചൈനയുമായുണ്ടായ സംഘര്‍ഷം രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് പരിഹരിക്കപ്പെട്ടത്. സാധാരണ ശീതകാലത്ത് ചൈനയുടെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറ്റം ഉണ്ടാവാറില്ല.
അതേസമയം, ഇരു രാജ്യത്തേയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമൊന്നും ഉണ്ടായില്ലെന്ന് ഗ്രാമവാസികളെ ഉദ്ധരിച്ചു കൊണ്ട് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ സൈനികരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പി.എല്‍എ സൈനികര്‍ നിര്‍മാണ സാമഗ്രികള്‍ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം മടങ്ങിപ്പോയി. അടുത്തിടെ അതിര്‍ത്തിയിലെ റോഡ് നിര്‍മാണം ചൈന വേഗത്തിലാക്കിയിരിക്കുന്നു.
https://www.facebook.com/Malayalivartha























