ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദളിതർ ആക്രമിക്കപ്പെടുന്നു; മഹാരാഷ്ട്ര വിഷയത്തിൽ മോദി മൗനം വെടിയണമെന്നും കോൺഗ്രസ്സ്; എരിതീയിൽ എണ്ണ ഒഴിക്കുന്നുകയാണ് കോൺഗ്രസ്സ്ചെയ്യുന്നതെന്ന് ബിജെപി; ലോക്സഭയിൽ കോൺഗ്രസ്സ്-ബിജെപി വാക്ക്പോര്

മഹാരാഷ്ട്രയിൽ നടന്ന ദളിത്-മാറാത്ത കലാപത്തിൽ ലോക്സഭയിൽ കോൺഗ്രസ്സ്-ബിജെപി വാക്ക്പോര്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ദളിതുകള്‍ ആക്രമിക്കപ്പെടുകയാണെന്നും കലാപം ആര്‍.എസ്.എസിന്റെ സൃഷ്ടിയാണെന്നും കോൺഗ്രസ്സ് കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ ചര്‍ച്ചയായ വിഷയത്തില്‍ പ്രധാനമന്ത്രി ഒന്നും മിണ്ടാതെ മൗനി ബാബയായി കാഴ്ച കണ്ടിരിക്കുകയാണെന്നും സംഭവത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.
ദളിത്-മാറാത്ത വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതോടെ സഭ തടസപ്പെട്ടു. രാജ്യത്തെ ജാതീയമായി വിഘടിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുകയാണ്. ബിജെപി അധികാരത്തിലുള്ള സ്ഥലങ്ങളിലെല്ലാം ഇതുതന്നെയാണ് അവസ്ഥയെന്നും സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സുപ്രീം കോടതി ജഡ്ജിയെ നിയോഗിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
എന്നാല്‍ കോൺഗ്രസ് തന്നെയാണ് രാജ്യത്ത് വിഘടിപ്പിച്ചു ഭരിക്കുന്ന രീതിക്ക് തുടക്കമിട്ടതെന്ന് ബിജെപി വ്യതമാക്കി. മഹാരാഷ്ട്രയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളോട് സഹകരിക്കുന്നതിന് പകരം കോണ്‍ഗ്രസ് എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ അനന്ത് കുമാര്‍ പറഞ്ഞു. സംഘര്‍ഷം ഉൗതിക്കത്തിക്കാനാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നും അനന്ത് കുമാര്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























