മുസ്ലീം ആൺകുട്ടികൾക്കൊപ്പം മൃഗശാലയിൽപ്പോയതിനു പെൺകുട്ടികൾക്കു ഹൈന്ദവ സംഘടനയിലെ പ്രവർത്തകരുടെ മർദ്ദനം

ഒരു സുഹൃത്തിന്റെ ജന്‍മദിനാഘോഷവുമായി ബന്ധപ്പെട്ടു മൃഗശാലയിലെത്തിയതായിരുന്നു കൂട്ടുകാർ. പെൺകുട്ടികൾക്ക് ഒപ്പമുണ്ടായിരുന്നത് മുസ്ലീം ആൺസുഹൃത്തുക്കളായതിനാൽ ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ ഹൈന്ദവ സംഘടനയായ ഹിന്ദു ജാഗരണ്‍ വേദികെ പ്രവര്‍ത്തകർ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
മംഗളൂരുവിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഹിന്ദു ജാഗരണ്‍ വേദികെ പ്രവര്‍ത്തകരുടെ അക്രമം. സംഭവം നടക്കുന്ന സമയത്ത് അതുവഴി കടന്നുപോയ ഒരാൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് എല്ലാവരും ഇതേക്കുറിച്ച് അറിയുന്നത്.
ഒരു പൊലീസുകാരന്റെ സാന്നിധ്യത്തിലും വിദ്യാര്‍ത്ഥിനികള്‍ മര്‍ദ്ദിക്കപ്പെടുന്നത് ദൃശ്യങ്ങളിലുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. രണ്ട് പെണ്‍കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ മൂന്ന് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. സമ്പത്ത് ഷെട്ടി, വരദ, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha























