കാലിത്തീറ്റ കുംഭകോണക്കേസില്‍ ഇന്ന് വിധി

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണക്കേസില്‍ വ്യാഴാഴ്ച ശിക്ഷ വിധിക്കും. ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്ന ശിക്ഷാവിധിയാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
ലാലുവടക്കം 16 പതികളെ ബുധനാഴ്ച രാവിലെ കോടതിയില്‍ കൊണ്ടുവന്ന ശേഷം തിരികെ ജയിലിലേക്ക് തന്നെ കൊണ്ടുപോയി. സംഭവം നടന്ന് 21 വര്‍ഷത്തിനുശേഷം കഴിഞ്ഞ ഡിസംബര്‍ 23നാണ് ലാലുവും കൂട്ടുപ്രതികളും കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി വിധിച്ചത്. വിധിക്കെതിരെ ടെലിവിഷന്‍ ചാനലുകളില്‍ വിമര്‍ശനമുന്നയിച്ച ലാലുവിന്റെ മകനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, കൂടാതെ ആര്‍.ജെ.ഡി നേതാക്കളായ രഘുവംശ് പ്രസാദ് സിങ്, ശിവാനന്ദ് തിവാരി എന്നിവര്‍ക്ക് സി.ബി.ഐ കോടതി ജഡ്ജി ശിവ്പാല്‍ സിങ് അപകീര്‍ത്തി നോട്ടീസ് അയച്ചു. ഈ മാസം 23ന് നേരിട്ട് ഹാജരാകണം
https://www.facebook.com/Malayalivartha























