പാകിസ്താനെതിരേ പോരാടിയ ഇന്ത്യന്‍ സൈനികന് ജന്മദിനത്തില്‍ തന്നെ ദാരുണാന്ത്യം

പാകിസ്താനെതിരേ പോരാടിയ ഇന്ത്യന്‍ സൈനികന്‍ മുര്‍ഷിദാബാദിലെ 51 കാരന്‍ ആര്‍പി ഹസ്രയ്ക്ക് ജനനദിനം തന്നെ മരണവും. 51 മത്തെ പിറന്നാള്‍ ആഘോഷിച്ച ദിവസം തന്നെ മരണവും വന്നു. ബിഎസ്എഫിലെ 173 മത്തെ ബറ്റാലിയനിലെ സൈനികനായിരുന്നു ഹസ്ര.
ബുധനാഴ്ച അതിര്‍ത്തിയിലെ സാമ്പാ മേഖലയില്‍ പാകിസ്താന്‍ നടത്തിയ പ്രകോപനത്തില്‍ ഹസ്ര വെടിയേറ്റ് മരിക്കുകയായിരുന്നു. സാമ്പാ ജില്ലയിലെ ഹിരാനഗര്‍ സബ് സെക്ടറിലെ ചക് ദുല്‍മാ പോസ്റ്റില്‍ വിന്യസിപ്പിച്ചിരുന്ന അദ്ദേഹത്തിന് മേല്‍ വൈകിട്ട് നാലുമണിയോടെ സ്‌നൈപ്പര്‍ ബുള്ളറ്റ് കയറുകയായിരുന്നു. പെട്ടെന്ന് തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണം സംഭവിക്കുകയായിരുന്നു.
യാതൊരു പ്രകോപനവും കൂടാതെ പാകിസ്താന്‍ സ്‌നൈപ്പര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. പ്രകോപനം കൂടാതെ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ഇടയ്ക്കിടെ ലംഘിക്കുന്നത് പാകിസ്താന്റെ പതിവാണ്. കഴിഞ്ഞ വര്‍ഷം 882 തവണയാണ് ഇങ്ങിനെ നിയമലംഘനം പാകിസ്താന്‍ നടത്തിയത്. 14 സൈനികരും 12 നാട്ടുകാരും നാല ബിഎസ്എഫ് ജവാന്മാരും ഉള്‍പ്പെടെ 30 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
അതേസമയം പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഇന്ത്യയാണെന്നും അടുത്തിടെ തങ്ങളുടെ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടതായും പാകിസ്താന്‍ ആരോപിച്ചിരുന്നു. അടുത്തിടെ കുല്‍ഭൂഷന്‍ യാദവിന്റെ കുടുംബത്തോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായിട്ടുണ്ട്. അടുത്തിടെ പൂഞ്ചില്‍ മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു.
https://www.facebook.com/Malayalivartha
























