കസ്റ്റഡിയിലെടുത്ത യുവാവിന് നേരെ പോലീസിന്റെ മൂന്നാം മുറ ; പോലീസുകാരുടെ ഷൂ നക്കിച്ചു

കസ്റ്റഡിയിലെടുത്ത ദളിത് യുവാവിനോട് പോലീസുകാരുടെ മൂന്നാം മുറ. ഗുജറാത്തിലെ അഹ്മദാബാദിൽ കസ്റ്റഡിയിലെടുത്ത യുവാവിനോടാണ് പോലീസുകാരുടെ ക്രൂരത. തന്റെ പ്രദേശത്ത് നടന്ന കലാപത്തെക്കുറിച്ച് പൊലീസുകാരനോട് അന്വേഷിച്ച ഹർഷദ് ജാദവിനാണ് ഈ ദുരനുഭവം സംഭവിച്ചത്.
നെ 15 പൊലീസ് ഉദ്യോഗസഥരുടെ ഷൂസ് നക്കിച്ചതായി പരാതി. തന്റെ പ്രദേശത്ത് നടന്ന കലാപത്തെക്കുറിച്ച് പൊലീസുകാരനോട് അന്വേഷിച്ച ഹർഷദ് ജാദവിനാണ് ഈ ദുരനുഭവം സംഭവിച്ചത്. പോലീസുകാരൻ പ്രകോപനമില്ലാതെ ലാത്തികൊണ്ട് വിരലടിച്ച്ഒടിക്കുകയും കുടുംബത്തെ അസഭ്യം പറയുകയും ചെയ്തതായി യുവാവ് പറഞ്ഞു. സംഭവത്തിൽ നാട്ടുകാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനെ തുടർന്ന് പൊലീസുകാരൻ വിനോദ്ഭായ് ബാബുഭായിക്കെതിരെ കേസെടുത്തു.
ഡിസംബർ 28ന് രാത്രി ജോലിക്കിടെ പോലീസുകാരനെ കൈയേറ്റംചെയ്തെന്ന കാരണത്തിലാണ് ദളിത് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തത്. പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാർ ജാതി ചോദിക്കുകയും ബാബു ഭായിയുടെ കാൽതൊട്ട് മാപ്പു പറയാൻ ആവശ്യപ്പെടുകയും ചെയ്തെന്നും അതിന് ശേഷം ചില മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ 15 പൊലീസുകാരുടെ ഷൂസുകൾ നക്കിച്ചത്. പിറ്റേന്ന് കോടതി ഹർഷദ് ജാദവിന് ജാമ്യം അനുവദിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതായി അംറൈവാദി പൊലീസ് സബ് ഇൻസ്പെക്ടർ ഒ.എം ദേശായി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























