ലാലുവിന്റെ അനുയായികൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും വഴിതടയാൻ ശ്രമിച്ചതായും ജഡ്ജിയുടെ വെളിപ്പെടുത്തൽ

കാലിത്തീറ്റ കുംഭകോണ കേസിൽ ലാലുവിന്റെ അനുയായികൾ ഭീഷണിയുമായി ഫോണിൽ വിളിച്ചെന്ന് ജഡ്ജിയുടെ പ്രതികരണം. റാഞ്ചികോടതിയിൽ നടന്നത് അസാധാരണ നടപടികളെന്നും ലാലുവിന്റെ അനുയായികൾ വഴിതടയാൻ ശ്രമിച്ചുവെന്ന് ജഡ്ജി
ആരോപിച്ചു. സംഭവം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അതൊന്നു കാര്യമാക്കേണ്ടെന്നായിരുന്നു ജഡ്ജിയോട് ലാലുവിന്റെ മറുപടിയെന്നും ജഡ്ജി പറയുന്നു. ലാലുവിന് പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐ അഭിഭാഷകൻ ആവശ്യപ്പെട്ടു
കാലിത്തീറ്റ കുംഭകോണ കേസിൽ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷാവിധി നാളത്തേയ്ക്ക് മാറ്റിയിരുന്നു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രഖ്യാപനം നാളത്തേയ്ക്ക് മാറ്റിയത്. കഴിഞ്ഞ ദിവസവും വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. നേരത്തെ ലാലുപ്രസാദ് യാദവ് ഉൾപ്പടെ 15പേർ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.
1991-94 കാലയളവിൽ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരിൽ വ്യാജ രേഖകൾ ഹാജരാക്കി ട്രഷറിയിൽ നിന്ന് 84.5 ലക്ഷം രൂപ പിൻവലിച്ച കേസിൽ ലാലുപ്രസാദ് യാദവ് ഉൾപ്പടെ 15പേർ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യകേസിൽ ലാലുവിന് അഞ്ചുവര്‍ഷത്തെ ശിക്ഷ ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ കേസിലെ ശിക്ഷ വിധിയാണ് നാളത്തേയ്ക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha























