നഗ്‌നചിത്രങ്ങള്‍ പുറത്താകുമെന്ന ഭീഷണി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

നഗ്‌നചിത്രങ്ങള്‍ പുറത്താകുമെന്ന ഭീഷണി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആറ് മാസത്തിന് ശേഷം മരിച്ചു. യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവ് ഇവര്‍ക്കെതിരെ ആക്രമണ ഭീഷണി മുഴക്കിയിരുന്നു. മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നുമായിരുന്നു ഭീഷണി. ഇതില്‍ ഭയന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച സംഭവമുണ്ടായത്. സംഭവ ദിവസം കരഞ്ഞു കൊണ്ടാണ് മകള്‍ വീട്ടിലേക്ക് വന്നതെന്ന് യുവതിയുടെ പിതാവ് വെങ്കടേഷ് പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചിട്ട് മകള്‍ പറഞ്ഞില്ല. എന്നാല്‍ യുവതിയെ ശല്യം ചെയ്തു കൊണ്ടിരുന്ന ഡൊഡ്ഡസ്വാമി അന്ന് വൈകിട്ട വീട്ടിലെത്തി. തന്നെ വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും അയാള്‍ ഭീഷണിപ്പെടുത്തിയതായി പിതാവ് പറയുന്നു.
അയാള്‍ അന്ന് വീട്ടില്‍ കയറി വന്നപ്പോള്‍ മത്രമാണ് ഡൊഡ്ഡസ്വാമി മാസങ്ങളായി മകളെ ശല്യം ചെയ്തിരുന്നതായി ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവരം അറിഞ്ഞത്. സംഭവ ദിവസം പകല്‍ പുറത്ത് പോയ സമയത്ത് ഇയാള്‍ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ കാണിക്കുകയും അവ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. പിറ്റേന്ന് പുലര്‍ച്ചെയാണ് യുവതി ജീവനൊടുക്കുന്നതിനായി സീലിങ് ഫാനില്‍ തൂങ്ങിയത്.
യുവതിയെ ഉടന്‍ തന്നെ അമ്മയും അയല്‍ വാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഈ സമയം പിതാവ് ജോലിക്ക് പോയിരുന്നു. മൈസുരുവിലെ കാവേരി ആശുപത്രിയിലേക്കാണ് യുവതിയെ ആദ്യം കൊണ്ടു പോയത്. യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് യുവതിയുടെ കഴുത്തിന് മാരകമായി പരുക്കേറ്റിരുന്നു. അവിടെ നിന്ന് ജയശ്രീ, വിദ്യാരന്യ എന്നീ രണ്ട് ആശുപത്രികളിലേക്ക് യുവതിയെ മാറ്റി. ഏറ്റവുമൊടുവില്‍ മൈസുരുവിലെ കെആര്‍ ആശുപത്രിയിലേക്ക് മാറ്റി. കെആര്‍ ആശുപത്രിയില്‍ മാത്രം നാല് മാസത്തോളം ചികിത്സ തേടി.
കൂടുതല്‍ ചികിത്സകളൊന്നും ചെയ്യാനില്ലെന്നും യുവതിയെ വീട്ടിലേക്ക് മാറ്റിക്കൊള്ളാനും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതനുസരിച്ച് യുവതിയെ വീട്ടിലേക്ക് കൊണ്ടുപോന്നു. രണ്ടാഴ്ച മുന്‍പാണ് യുവതിയെ വീട്ടിലേക്ക് മാറ്റിയത്. തുടര്‍ന്ന് ആരോഗ്യനില വഷളാകുകളും ചൊവ്വാഴ്ച വൈകിട്ട് മരണം സംഭവിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























