ദേശീയ ചലച്ചിത്രപുരസ്‌ക്കാര വിതരണ ചടങ്ങില്‍ നിന്ന് ഭൂരിപക്ഷം പേരും വിട്ട് നിന്നേക്കും; എല്ലായിടത്തും ചതിയും വഞ്ചനയും ഉള്ളവരുണ്ടെന്ന് ഭാഗ്യലക്ഷ്മി
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തെ ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ കേരളത്തില്‍ നിന്ന് പോയവര്‍ തമ്മില്‍ തര്‍ക്കം. രാഷ്ട്രപതി എല്ലാവര്‍ക്കും പുരസ്‌ക്കാരം നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് അറിയിച്ച് ജേതാക്കളെല്ലാം ഒപ്പിട്ടനിവേദനം രാഷ്ട്രപതിക്ക് നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷം മികച്ചസംവിധായകനായ ജയരാജും ഗായകനായ യേശുദാസും ഛായാഗ്രാഹകന്‍ നിഖില്‍ എസ്. പ്രവീണും ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത് മറ്റുള്ളവരെ ചൊടിപ്പിച്ചു. നിവേദനം വായിച്ച ശേഷമാണ് യേശുദാസും ജയരാജും ഒപ്പിട്ടതെന്ന് ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവര്‍ക്കും രാഷ്ട്രപതി തന്നെ പുരസ്‌ക്കാരം നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌ക്കിക്കുമെന്ന ഉറച്ച നിലപാടിലാണ് ഭൂരിപക്ഷം പേരും.
അവാര്‍ഡ് തുക മടക്കി കൊടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുന്നുണ്ട്. ചടങ്ങില്‍ 70 പേര്‍ പങ്കെടുക്കില്ല. ബഹിഷ്‌ക്കരണത്തോട് യോജിപ്പില്ലെന്ന നിലപാടിലാണ് ജയരാജും യേശുദാസും. അതേസമയം ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചവര്‍ വീണ്ടും യോഗം ചേരുന്നുണ്ട്. നാളത്തെ തലമുറയ്ക്ക് വേണ്ടി കൂടിയാണ് പ്രതിഷേധമെനന്നും രാഷ്ട്രപതി തന്നെ എല്ലാവര്‍ക്കും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എല്ലായിടത്തും ചതിയും വഞ്ചനയും ഉള്ളവരുണ്ടായിരിക്കുമല്ലോ എന്നും അവര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha