പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, ഒരു സിവിലിയന് പരിക്ക്
ജമ്മു കശ്മീരിലെ കേരന്‍ മേഖലയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിവിലിയന് പരിക്കേറ്റു. നിരന്തമുണ്ടാകുന്ന വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ ഡി.ജി.എം.ഒ(ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍) അനില്‍ ചൗഹാന്‍ പാക്കിസ്താന്‍ ഡി.ജി.എം.ഒയുമായി കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
പാക്കിസ്താന്‍ നുഴഞ്ഞുകയറി അക്രമിക്കുക!യാണെന്നും അതിനെ ചെറുത്തു നില്‍ക്കാനാണ് ഇന്ത്യ വെടിവെപ്പ് നടത്തിയതെന്നും അനില്‍ ചൗഹാന്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയാണ് വെടിവെപ്പ് നടത്തിയതെന്ന നിലപാടിലായിരുന്നു പാകിസ്താന്‍.
https://www.facebook.com/Malayalivartha