ട്രെയിനുകളില്‍ ലേഡീസ് കമ്പാര്‍ട്ടുമെന്റുകള്‍ക്ക് പുതുനിറം നല്‍കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം
ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനൊരുങ്ങി റെയില്‍വേ. ട്രെയിനുകളിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പുതുനിറം നല്‍കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. ലേഡീസ് ഒണ്‍ലി കമ്പാര്‍ട്ട്‌മെന്റുകളുടെ സ്ഥാനം മദ്ധ്യഭാഗത്തേക്ക് മാറ്റാനും ആലോചനയുണ്ട്. ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന്‍ റെയില്‍വേ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.
റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി അധ്യക്ഷനായ ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍. ഇതുപ്രകാരം ലേഡീസ് ഒണ്‍ലി കോച്ചുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ജനലുകള്‍ കമ്പിവലകൊണ്ട് മറച്ച് സുരക്ഷിതമാക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വിവിധ റെയില്‍വേസോണുകളോട് ഈ വിഷയത്തിന്മേല്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലേഡീസ് ഒണ്‍ലി കോച്ചുകള്‍ക്ക് ഏത് നിറമാവും നല്‍കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും ഇത് പിങ്ക് ആകാനാണ് സാധ്യതയെന്നാണ് സൂചന.
https://www.facebook.com/Malayalivartha