സമാജ് വാദി പാര്‍ട്ടിക്കെതിരെ വീണ്ടും ബേണി പ്രസാദ് വര്‍മ്മ രംഗത്ത്
2014ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് നാലില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ലെന്ന് കേന്ദ്രമന്ത്രി ബേണി പ്രസാദ് വര്‍മ്മ. തെരെഞ്ഞെടുപ്പിന് ശേഷം എസ്.പിയുടെ മരണാനന്തര ചടങ്ങ് നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുകളുമായി എസ്.പി മുന്നോട്ടു പോകുന്ന പശ്ചാത്തലത്തിലാണ് ബേണി പ്രസാദിന്റെ പ്രസ്‌താവന. ഇത് രണ്ടാം തവണയാണ് എസ്.പിക്കെതിരെ ബേണി പ്രസാദ് രംഗത്തെത്തുന്നത്. നേരത്തെ എസ്.പി നേതാവ് മുലായം സിംഗിന് തീവ്രവാദി ബന്ധമുണ്ടെന്ന ബേണി പ്രസാദിന്റെ പ്രസ്‌താവന വന്‍ വിവാദമായിരുന്നു. പിന്നീട് സോണിയ ഗാന്ധി ഇടപെട്ട് ബേണിപ്രസാദ് വര്‍മ്മയെകൊണ്ട് മാപ്പു പറയിപ്പിക്കുകയായിരുന്നു. മന്ത്രി സഭയില്‍ നിന്ന് ബേണി പ്രസാദിനെ ഒഴിവാക്കണമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചടിയേല്‍ക്കേണ്ടിവരുമെന്നാണ് എസ്.പിയുടെ നിലപാട്. നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്ന് ബേണി പ്രസാദ് അറിയിച്ചു.
https://www.facebook.com/Malayalivartha