രണ്ടു വര്‍ഷത്തിനുള്ളില്‍ ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കും: എട്ടു ശതമാനം വളര്‍ച്ചയ്‌ക്കായി സാമ്പത്തിക രംഗത്ത് കൂടുതല്‍ നടപടികളെന്ന് പ്രധാനമന്ത്രി
സ്വകാര്യ മേഖലയാണ് രാജ്യത്തെ വികസനത്തിലേക്ക് നയിക്കേണ്ടതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്തിന്റെ ഭാവിക്ക് അഞ്ചു ശതമാനത്തിന്റെ വളര്‍ച്ച പര്യാപ്‌തമല്ലെന്നും എട്ട് ശതമാനം വളര്‍ച്ചയെങ്കിലും തിരിച്ചു പിടിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡീസലിന്റെ സബ്‌സിഡി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും വെട്ടിക്കുറയ്‌ക്കും. ഇപ്പോള്‍ നല്‍കിവരുന്ന മറ്റു സബ്‌സിഡികളും വെട്ടിക്കുറയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്‌ട്രിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അടിസ്ഥാനമില്ലാത്ത ആശങ്കയിലാണ് വ്യവസായ ലോകം. വ്യവസായിക അന്തരീക്ഷം മെച്ചപെടുത്താന്‍ വേണ്ട നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി, ഉദ്യോഗസ്ഥതല ഇടപെടല്‍, കൂട്ടുകക്ഷി ഭരണം എന്നിവയെല്ലാം വലിയ വെല്ലുവിളി ഉയര്‍ത്തുന്നവയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചില്ലറ വില്‍പ്പനയിലെ വിദേശ നിക്ഷേപം, വ്യോമയാന മേഖലയിലെ വിദേശ നിക്ഷേപം എന്നിവ സുപ്രധാനമായ നടപടിയായിരുന്നെന്നും, വരും മാസങ്ങളില്‍ വിദേശ നിക്ഷേപ വിഷയത്തില്‍ എന്തൊക്കെ കൂടുതലായി ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്നും പ്രധാന മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha