Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

കോവിഡ് വാക്‌സിന്‍ ആഗസ്റ്റ് 15 ന് രാജ്യത്തിന് ലഭിക്കുന്നതിനുള്ള സാധ്യത വിരളം; മൂന്നു മാസമെങ്കലുമെടുക്കുമെന്ന് അനുമതി ലഭിച്ച സ്വകാര്യ മരുന്ന് കമ്പനി; ഒന്നു മുതല്‍ ഒന്നര വര്‍ഷം വരെയെടുക്കുമെന്ന് യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്

04 JULY 2020 03:44 PM IST
മലയാളി വാര്‍ത്ത

കോവിഡ് വാക്‌സിന്‍ ആഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുമെന്ന വാര്‍ത്ത ശുഭസൂചനയായിയാണ് ഇന്നലെ ഇന്ത്യന്‍ ജനകേട്ടത്. എന്നാല്‍ ഇതിന്റെ പ്രയോഗികതയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്(ബി.ബി.ഐ.എല്‍) വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ ഓഗസ്റ്റ് 15 നു ലഭ്യമാക്കുമെന്നാണ് ഐ.സി.എം.ആര്‍ പ്രഖ്യാപിച്ചത്. ഇത് മരുന്നിന്റെ മനുഷ്യരിലെ പരീക്ഷണത്തിനുള്ള സ്വാഭാവിക നടപടി ക്രമങ്ങളെ അട്ടിമറിക്കാനുള്ള സാധ്യത സൃഷ്ടിക്കുമെന്നതാണ് പ്രധാന ആക്ഷേപം.

കോവാക്‌സിനൊപ്പം സ്വകാര്യ മരുന്ന് കമ്പനിയായി സെഡസ് കാഡില തയ്യാറാക്കിയ വാക്‌സിനും മനുഷ്യരിലേക്കുള്ള പരീക്ഷണത്തിലേക്ക് കടക്കാന്‍ ഐ.സി.എം.ആര്‍ അനുമതി നല്‍കിയിരുന്നു. വാക്‌സിന്‍ ക്ലനിക്കല്‍ പരീക്ഷണത്തിന് ശേഷം മൂന്ന് ഫെയിസുകളിലൂടെ കടന്നു പോയിട്ടാണ് അവസാന സ്‌റ്റേജായ അപ്രൂവല്‍ സ്റ്റേജില്‍ എത്തുക. ഈ സാഹചര്യത്തില്‍ ഒന്നര മാസത്തിനുള്ളില്‍ ഈ മൂന്നു സ്റ്റേജുകളും പൂര്‍ത്തികരിക്കാന്‍ സാധിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ ഗുരുതര വീഴ്ച സംഭവിച്ചേക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് സ്വകാര്യ മരുന്നു കമ്പനി മനുഷ്യനിലെ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം വേണ്ടിവരുമെന്ന് പറയുന്നത്. എന്നാല്‍ ഇതുപോലും പ്രയോഗികമല്ലെന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫക്ഷന്‍ ഡിസീസസ് ഡയറക്ടര്‍ നടത്തിയ പ്രസ്താവന പരിശോധിച്ചാല്‍ മനസിലാകുക. അദ്ദേഹം പറഞ്ഞു ഒന്നു മുതല്‍ ഒന്നര വര്‍ഷം വരെ എടുത്തായിരിക്കും വാക്‌സിന്‍ അപ്രൂവല്‍ സ്റ്റേജിലെത്തുകയെന്നാണ്.

ഫെയ്‌സ് ഒന്നില്‍ ചെറിയ വിഭാഗം ആളുകളിലായിരിക്കും പരീക്ഷണം നടത്തുക. ഇതിന് മൂന്നു മാസം വരെ സമയമെടുക്കും. ആ കാലയളവില്‍ ശാസ്ത്രജഞര്‍ ശരീരത്തിലെ ആന്റിബോഡിയുടെ അളവാണ് പരിശോധിക്കുക. രണ്ടാമത്തെ ഫെയ്‌സ് ആറു മുതല്‍ ഏട്ടു മാസവരെ സമയമെടുക്കുന്നതാണ്. ഈ ഫെയ്‌സില്‍ ശരീരത്തിന്റെ വൈറസിനോടുള്ള പ്രതിപ്രവര്‍ത്തനം ഇമ്മ്യൂണിറ്റിയും പരിശോധിക്കപ്പെടും. കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ഈ ഫെയ്‌സ് 63 ദിവസമായി കുറഞ്ഞിട്ടുണ്ട്. അവസാന സ്റ്റേജില്‍ വാക്‌സിന്‍ ആയിരക്കണക്കനാളുകില്‍ പരിശോധിക്കും. അതിന്റെ ഫലം കിട്ടാന്‍ ആറു മുതല്‍ എട്ടുവരെ മാസങ്ങള്‍ എടുക്കുകയും ചെയ്യും. ഈ സാഹചര്യങ്ങള്‍ മുന്നിലുള്ളപ്പോഴാണ് വാക്‌സിന്‍ ആഗസ്റ്റില്‍ ലഭ്യമാക്കുമെന്ന് ഐ.സി.എം.ആര്‍ അവകാശപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ഈ പ്രഖ്യാപനത്തിന്റെ വിശ്വാസിയത ചോദ്യം ചെയ്യപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (5 minutes ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (19 minutes ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (29 minutes ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (46 minutes ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (56 minutes ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (1 hour ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (1 hour ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (2 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (2 hours ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (2 hours ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (2 hours ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (2 hours ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (3 hours ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (3 hours ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (3 hours ago)

Malayali Vartha Recommends