Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...


യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്...

റഷ്യയുടെ കോവിഡ് വാക്‌സിന്‍ ഫലപ്രദം എന്ന് പഠനം; വ്യാവസായിക അടിസ്ഥാനത്തില്‍ ഒക്ടോബറില്‍; വിമര്‍ശനങ്ങള്‍ അധിജീവിച്ച സ്പുട്‌നിക്; റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വരെ ഇറങ്ങി പ്രതിരോധം തീര്‍ത്തു

06 SEPTEMBER 2020 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് നടത്തിയ പഠനത്തില്‍ റഷ്യന്‍ വാക്‌സിന്‍ ഉപയോഗിച്ച എല്ലാവരിലും രോഗപ്രതിരോധ ശേഷി നേടാന്‍ കഴിഞ്ഞതായും കോറോണയെ പ്രതിരോധിക്കുന്നതില്‍ ഫലപ്രദമായതായും വ്യക്തമായി. കൂടാതെ മറ്റു ഗൗരവകരമായ പാര്‍ശ്വ ഫലങ്ങളും വാക്‌സിന്‍ ഉപയോഗത്തിലൂടെ പ്രകടമായതുമില്ല. റഷ്യ കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രാദേശിക ഉപഭോഗത്തിനു വേണ്ടി വാക്‌സിന്റെ ലൈസന്‍സ് എടുത്തത്. ഇതോടു കൂടി വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്ത ലോകത്തിലെ ആദ്യ രാജ്യമായി മാറുകയായിരുന്നു റഷ്യ. എന്നാല്‍ ഇതിനോട് അനുബന്ധിച്ച പഠനങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ പേരില്‍ റഷ്യ വ്യാപക വിമര്‍ശനങ്ങള്‍ക്ക് ലോക രാജ്യങ്ങളില്‍ നിന്നും ലോക ആരോഗ്യ സംഘടയനുടെ ഭാഗത്തു നിന്നും വിധേയമായി. സ്പുട്‌നിക് വി എന്ന് പേരിട്ടിരിക്കുന്ന വാക്‌സിനിലെ ഘട്ടം 1, 2 പഠനങ്ങളില്‍, പഠനത്തില്‍ പങ്കെടുത്ത 76 പേരിലും കോവിഡ് 19 ന് കാരണമാകുന്ന വൈറസിനെതിരെ ആന്റിബോഡികള്‍ വികസിപ്പിച്ചതായി ദി ലാന്‍സെറ്റിലെ വെള്ളിയാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റിബോഡി പ്രതികരണത്തെ നിര്‍വീര്യമാക്കുന്നതിന്റെ അളവ് കോവിഡ് 19 ല്‍ നിന്ന് സ്വാഭാവികമായും സുഖം പ്രാപിച്ചതിന് ശേഷം ആളുകള്‍ക്ക് ലഭിച്ച രോഗപ്രതിരോധ പ്രതികരണത്തിന് സമാനമാണെന്ന് പഠന റിപ്പോര്‍ട്ട്.

രോഗപ്രതിരോധവ്യവസ്ഥയുടെ മറ്റൊരു ഘടകമായ ടി സെല്ലുകളില്‍ നിന്നുള്ള പ്രതികരണങ്ങളും ഗവേഷകര്‍ പരിശോധിച്ചു. 'ട്രയല്‍ പരിശോധനയില്‍ നിന്നുള്ള ഫലങ്ങള്‍ 28 ദിവസത്തിനുള്ളില്‍ ടി സെല്‍ പ്രതികരണമുണ്ടാക്കുമെന്നു സൂചിപ്പിക്കുന്നതായും ഗവേഷകര്‍ വ്യക്തമാക്കി. തങ്ങള്‍ക്കു എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി എന്ന രീതിയിലാണ് റഷ്യ നിലവില്‍ ഈ റിപ്പോര്‍ട്ടിനെ ഉയര്‍ത്തി കാട്ടുന്നത്. റഷ്യ വാക്‌സിന്‍ കണ്ടു പിടിച്ചതിന്റെ വേഗതയെ ചൊല്ലി പാശ്ചാത്യ രാജ്യങ്ങളുടെ ഭാഗത്തു നിന്നും ലോകാരോഗ്യ സംഘടനയില്‍ നിന്നും വ്യാപകമായ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം റഷ്യന്‍ പ്രസിഡന്റ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് എതിരെ രംഗത്ത് വന്നിരുന്നു. വാക്‌സിന്‍ അതിന്റെ എല്ലാവിധ ചെക്ക് ലിസ്റ്റുകളിലൂടെയും കടന്നു പോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തം മകള്‍ക്കു തന്നെ വാക്‌സിന്‍ നല്‍കി കൊണ്ടാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വാക്‌സിനെതിരെ നിലനില്‍ക്കുന്ന സംശയങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്തത്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റിന്റെ മകള്‍ എന്നത് ഒരു മനുഷ്യന്‍ എന്നതിലുപരി ശാസ്ത്രീയ സമിതികള്‍ക്ക് പ്രേത്യേകിച്ചു പ്രാധാന്യം ഒന്നും ഇല്ലാത്തതിനാല്‍ അവര്‍ കൃത്യമായ പഠനങ്ങള്‍ക്ക് വേണ്ടി കാത്ത് നില്‍ക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുതുതായി പുറത്തു വരുന്ന വിവരങ്ങള്‍ പ്രകാരം റഷ്യന്‍ വാക്‌സിന്‍ നിലവില്‍ ഫലപ്രദം ആണ് എന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ലോക പ്രശസ്തമായ ലാന്‍സെറ്റ് ശാസ്ത്ര ജേര്‍ണല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയിലെ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്ത രണ്ട്‌ഷോട്ട് വാക്‌സിന്‍ ശക്തമായ രോഗപ്രതിരോധ ശേഷി സൃഷ്ടിച്ചതായിട്ടാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ട്രയല്‍ പരീക്ഷണങ്ങളില്‍ കുത്തിവയ്പ് നടത്തിയ 76 സന്നദ്ധപ്രവര്‍ത്തകരില്‍ ശക്തമായ രോഗപ്രതിരോധ ശേഷിയുളവാക്കുകയും ഗുരുതരമായ പ്രതികൂല പ്രതികരണങ്ങള്‍ തീരെ സൃഷ്ടിക്കുകയും ചെയ്തിട്ടില്ലെന്ന് വെള്ളിയാഴ്ച ലാന്‍സെറ്റ് ഓണ്‍ലൈനില്‍ റിപ്പോര്‍ട്ടുചെയ്ത പഠനത്തില്‍ പറയുന്നു.

റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഎഫ്) ആണ് വാക്‌സിന്‍ വികാസത്തിന് വേണ്ടിയുള്ള ധനസഹായം നല്‍കുന്നത്. ആര്‍ഡിഎഫിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കിറില്‍ ഡിമിട്രീവ് വാക്കുകള്‍ ഇങ്ങനെ 'റഷ്യ വികസിപ്പിച്ചെടുത്ത അഡെനോവൈറല്‍ വെക്റ്റര്‍ അധിഷ്ഠിത വാക്‌സിന്‍ പ്ലാറ്റ്‌ഫോമിന് പിന്നിലെ ശാസ്ത്രം പരിശോധിക്കുന്നതിനുപകരം, ചില അന്താരാഷ്ട്ര രാഷ്ട്രീയക്കാരും മാധ്യമങ്ങളും രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ആണ് ചെയ്യുന്നത്. 40,000 ത്തിലധികം ആളുകള്‍ ഉള്‍പ്പെടുന്ന വലിയ തോതിലുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഓഗസ്റ്റ് അവസാന വാരത്തില്‍ റഷ്യയില്‍ ആരംഭിക്കാന്‍ ആണ് തീരുമാനിച്ചിരുന്നത്. 'യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ഫിലിപ്പീന്‍സ്, ഒരുപക്ഷേ ഇന്ത്യ അല്ലെങ്കില്‍ ബ്രസീല്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ പ്രാദേശികമായി സ്പുട്‌നിക് അഞ്ചിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ചേരും', റഷ്യന്‍ ഔദ്യോഗിക വെബ്‌സൈറ്റ് പ്രസ്താവിച്ചു.

വാക്‌സിനു പിന്നിലെ റഷ്യന്‍ നിക്ഷേപ ഫണ്ടിന്റെ തലവന്‍ കിറില്‍ ദിമിത്രീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു, 'റഷ്യന്‍ വാക്‌സിനിനെ യുക്തിരഹിതമായി വിമര്‍ശിച്ചവര്‍ക്കുള്ള ശക്തമായ പ്രതികരണമാണ് റിപ്പോര്‍ട്ട്'. അടുത്ത ഘട്ട പരീക്ഷണങ്ങള്‍ക്കായി 3,000 പേരെ ഇതിനകം റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് നവംബര്‍ അല്ലെങ്കില്‍ ഡിസംബര്‍ മുതല്‍ രാജ്യം പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിക്കുമെന്നും റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ പറഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങള്‍ പൂര്‍ണമായും ഒഴിവായി എന്ന് പറയാനാവില്ല. ഈ വാക്‌സിന്‍ സുരക്ഷിതമാണോ അതോ ഇത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല', അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ഡീന്‍ ആശിഷ് ജാ മുന്നറിയിപ്പ് നല്‍കുന്നു. വാക്‌സിന്‍ വികസനത്തിനായി ആളുകള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് പ്രക്രിയയെ മറികടക്കാന്‍ ആളുകള്‍ ആരംഭിക്കുമ്പോള്‍ ഇത് ശരിക്കും ആശങ്കാജനകമാണ്. ' എന്നാണ് അദ്ദേഹം റഷ്യയുടെ കോവിഡ് വാക്‌സിനെ പറ്റി പറഞ്ഞത്. രോഗപ്രതിരോധ പ്രതികരണത്തെക്കുറിച്ചുള്ള ഡാറ്റ മാത്രം സാധാരണയായി ഒരു വാക്‌സിന്‍ അംഗീകരിക്കുന്നതിന് മതിയായ അടിസ്ഥാനമായിരിക്കില്ല. 'രോഗപ്രതിരോധ പ്രതികരണം സംരക്ഷണത്തിന്റെ അളവിന് നേരിട്ട് ആനുപാതികമായിരിക്കില്ല' നിങ്ങള്‍ക്ക് ഇത് വലിയ തോതിലുള്ള പരീക്ഷണങ്ങളില്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂ', ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ പരീക്ഷണ വൈദ്യശാസ്ത്ര പ്രൊഫസര്‍ പീറ്റര്‍ ഓപ്പണ്‍ഷോ പറഞ്ഞു.

'പ്രോത്സാഹജനകം ',' ഇതുവരെ വളരെ നല്ലത് 'എന്നിവ യുകെയിലെ ശാസ്ത്രജ്ഞരില്‍ നിന്നുള്ള ചില പ്രതികരണങ്ങളാണ് പക്ഷേ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. രണ്ടാം ഘട്ടത്തില്‍ പങ്കെടുത്ത എല്ലാവരിലും വാക്‌സിന്‍ ആന്റിബോഡി പ്രതികരണം കാണിച്ചുവെങ്കിലും, അത് കൊണ്ട് മാത്രം വൈറസില്‍ നിന്നും വാക്‌സിന്‍ അവര്‍ക്കു സംരക്ഷണം നല്‍കുമെന്ന് അര്‍ത്ഥമാക്കുന്നില്ല. 18 നും 60 നും ഇടയില്‍ പ്രായമുള്ളവരില്‍ 42 ദിവസത്തേക്ക് വാക്‌സിന്‍ സുരക്ഷിതമാണെന്ന് ഈ ഫലങ്ങളില്‍ നിന്ന് നമുക്ക് പറയാന്‍ കഴിയും, കാരണം പഠനം അത്ര ദിവസമാണ് നീണ്ടു നിന്നതു . എന്നാല്‍ കോവിഡ് 19 ന്റെ അപകടസാധ്യത കൂടുതലുള്ള പ്രായമായവരെയും അനാരോഗ്യപരമായ അവസ്ഥയിലുള്ളവരെയും സംബന്ധിച്ചു എന്താണ് അവസ്ഥ? അവര്‍ക്ക് എത്രത്തോളം സുരക്ഷിതമാണ്? എന്നീ കാര്യങ്ങളെ കുറിച്ചുള്ള മറുപടികള്‍ ലഭ്യമാകേണ്ടതുണ്ട് . അതിനു കൂടുതല്‍ ദൈര്‍ഘ്യമേറിയ പഠനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ വിമര്‍ശനങ്ങളെയും പാടെ തള്ളി കളയുകയാണ് റഷ്യ. ഞങ്ങളുടെ വാക്‌സിന്‍ അതിന്റെ എല്ലാ നടപടികളും കൃത്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വാക്‌സിനില്‍ ഞങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നുമാണ് റഷ്യയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പ്രതികരണം. ഈ ആത്മവിശ്വാത്തിന്റെ മേല്‍ ആണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ സ്വന്തം മകളില്‍ തന്നെ ഇത് പരീക്ഷിച്ചത് എന്നാണ് റഷ്യ വ്യക്തമാക്കുന്നത്.

ഇതു വരെ പുറത്തു വരുന്ന വിവരങ്ങള്‍ വച്ച് റഷ്യന്‍ വാക്‌സിന്‍ വളരെ ഫലപ്രദവും പ്രതീക്ഷ ജനകവും ആണ്. എന്നാല്‍ മൂനാം ഘട്ടം കൂടി കഴിയേണ്ടതുണ്ട്. അതിനു വേണ്ട നടപടികള്‍ റഷ്യന്‍ സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിയുന്നത്. നിലവില്‍ റഷ്യന്‍ ശാസ്ത്രജ്ഞരുടെയും, ഔദ്യോഗിക പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്ന പ്രകടമായ ആത്മ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ . പ്രതീക്ഷയ്ക്കു വക ഉണ്ടെന്നു തന്നെയാണ് മനസ്സിലാകുന്നത്. പ്രേത്യേകിച്ചും റഷ്യയുടെ വാദങ്ങളെ ശരി വെക്കുന്ന പഠന റിപോര്‍ട്ടുകള്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍. എങ്കിലും നമ്മള്‍ ഒരല്‍്പം കൂടെ ക്ഷമിക്കേണ്ടിയിരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (5 minutes ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (11 minutes ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (12 minutes ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (20 minutes ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (27 minutes ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (39 minutes ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (50 minutes ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (1 hour ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (1 hour ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (1 hour ago)

പ്രതീക്ഷയേകി ഇസ്രോ  (1 hour ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (1 hour ago)

വിവാദ കത്ത് തയാറാക്കിയത് മേയറോ?  (1 hour ago)

ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല ദലിതനായിരുന്നില്ലെന്ന വാദം ആവർത്തിച്ച് പൊലീസ് റിപ്പോർട്ട്  (1 hour ago)

യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുള  (1 hour ago)

Malayali Vartha Recommends