Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...


ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായിരുന്നു... എന്ന വിധത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, സൈബറിടത്തിൽ അടക്കം ബലപ്പെടുന്നത് അട്ടിമറി തിയറി.... അപായ സന്ദേശം പോലും കൈമാറാൻ പൈലറ്റിന് സാധിക്കാതിരുന്നത് എന്തുകൊണ്ട്...?


ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു വയസുകാരിയെ, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു...ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് വിവരം..ഇത് വരെയും പിടികൂടാനായില്ല...


അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ, ) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു... കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും... മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം..


ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാന്‍ തീരുമാനം

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

12 APRIL 2024 06:17 PM IST
മലയാളി വാര്‍ത്ത

More Stories...

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

ഇപ്പോൾ പുതിയ ഒരു വിവാദത്തിനുതിരി തെളിഞ്ഞിട്ടുണ്ട്. അതൊരുസ്ഥല നാമവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷപ്രീണനമെന്ന രാഷ്ട്രീയം ഒന്ന് മറന്നു ചിന്തിച്ചാൽ  ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമല്ലെന്നു മനസ്സിലാകും. ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയത് എങ്ങനെ എന്നറിയാൻ ചരിത്രത്തിന്റെ പഴമയിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കാം.


അറക്കല്‍ രാജവംശത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഹൈദരും ടിപ്പുവും മലബാറിലേക്ക് കടന്നു വരുന്നത്. ഹൈദരിന് മലബാറിനോട് മുന്‍പൊരു കടത്തിന്റെ കണക്ക് തീര്‍ക്കാനുള്ളത് ഈ വരവിന് ന്യായീകരണവുമായി. മലബാറിനെ പുറത്തുനിന്ന് ആക്രമിച്ച ആദ്യത്തെ മുസ്ലീം രാജാവാണ് ഹൈദരാലി.ഹൈദര്‍ മൈസൂര്‍ രാജവംശത്തിന്റെ ഡിണ്ടിക്കല്‍ ഗവര്‍ണറായിരിക്കെയാണ് സാമൂതിരി പാലക്കാടിനെ ആക്രമിച്ച് അവരുടെ കീഴിലുള്ള നടുവട്ടം പ്രദേശം സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തത്. ഇതിനെതിരെ ചെറുത്ത് നില്‍ക്കാനുള്ള കെല്‍പ്പില്ലാത്ത പാലക്കാട്ട് രാജാവ് കോമി അച്ഛന്‍ നേരെ കൊച്ചി രാജാവിനോട് വിവരം അറിയിച്ചു. കൊച്ചിക്ക് പക്ഷെ സാമൂതിരിയെ ഭയമായിരുന്നു. ഈയൊരവസ്ഥയില്‍ പാലക്കാട് രാജാവ് നേരെ ഹൈദരിനോട് സഹായം അഭ്യര്‍ഥിച്ചു.

 

ഹൈദര്‍ കോയമ്പത്തൂരിലുള്ള തന്റെ അളിയന്‍ മഖ്ദൂം അലിയോട് പാലക്കാട്ടേക്ക് പട നയിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടു ദിവസം കൊണ്ട് സാമൂതിരി ആക്രമിച്ച നടുവട്ടം പ്രദേശം രണ്ടായിരം കുതിരപ്പടയും നാലായിരം കാലാള്‍പടയും ഉള്‍പ്പെട്ട മഖ്ദൂമും സൈന്യങ്ങളും തിരിച്ചുപിടിച്ചു. ഹൈദര്‍ സാമൂതിരിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു; പതിനൊന്ന് ലക്ഷം ഉറുപ്പിക. സാമൂതിരി ഒരു ലക്ഷം ഉറുപ്പിക രൊക്കം കൊടുത്ത് ബാക്കി സംഖ്യക്ക് അവധി പറഞ്ഞു. ഈ പണം തിരിച്ചു വാങ്ങുക എന്നതായിരുന്നു ഹൈദര്‍ തന്റെ മലബാര്‍ ആക്രമണത്തിന് ന്യായീകരണം പറഞ്ഞത്.അക്കാലത്ത് കണ്ണൂർ മാപ്പിള നാടായാണ് അറിയപ്പെട്ടിരുന്നത്. കണ്ണൂർരാജാവായ ആലി രാജയുടെ മതഭ്രാന്തരായ മാപ്പിളപടയാളികൾ മൈസൂർ സൈന്യത്തോടൊപ്പം ചേർന്നിരുന്നു. ടിപ്പുവിനെ പോലെത്തന്നെ ഹൈദരാലിയുടെ പടയോട്ടവും ഹിന്ദു ഉൻമൂലനത്തിനായിരുന്നു. അനേകം ഹിന്ദുക്കളെ ഹൈദരാലിയും മാപ്പിളമാരും കൊന്നൊടുക്കി. ക്ഷേത്രങ്ങൾ കൊള്ളയടിച്ച ശേഷം ചുട്ടെരിച്ചു കൊണ്ട് ഹൈദരാലി മലബാറിൽ ആദ്യം ജിഹാദ് നടത്തി. ഇതിലൊക്കെ മകൻ ടിപ്പുവും പങ്കാളിയായിരുന്നു.

1782 ഡിസംബർ ഏഴിനാണ് ഹൈദരാലി മരിച്ചത്. ഈ സമയത്ത് പൊന്നാനിയിലായിരുന്നു ടിപ്പു. തുടർന്ന് മൈസൂരിൻ്റെ ഭരണം ഏറ്റെടുത്തു. കടുത്ത മതഭ്രാന്തനായ ടിപ്പു കേരളം ഇസ്ലാമിക നാടാക്കി മൈസൂരിൻ്റെ ഭാഗമാക്കാൻ തീരുമാനിച്ചു. ഹൈദരാലി അവസാനിപ്പിച്ചിടത്തു നിന്നും ടിപ്പു തുടങ്ങി,അതുപോലെ ക്ഷേത്രങ്ങൾ തകർത്തും ഹിന്ദുക്കളെ കൂട്ടത്തോടെ മതം മാറ്റിയും മതം മാറാത്തവരെ വെട്ടിക്കൊന്നും ജിഹാദ് നടത്തിയ മത ഭ്രാന്തനാണ് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെന്ന് നിരവധി ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ടിപ്പുവിൻ്റെ മതഭ്രാന്തിൻ്റെ രേഖാമൂലമുള്ള തെളിവുകളാണ് ടിപ്പു സൈന്യാധിപൻമാർക്കയച്ച എഴുത്തുകൾ. പ്രശസ്ത ചരിത്രകാരനും രാജ്യതന്ത്രജ്ഞനുമായിരുന്ന സർദാർ കെ.എം. പണിക്കർ ടിപ്പുവിൻ്റെ എഴുത്തുകൾ തർജ്ജമ ചെയ്തിട്ടുണ്ട്. മലബാറിൽ ടിപ്പു നടത്തിയ ക്രൂരതകളുടെ അടയാളങ്ങൾ പേറി ഇന്നും നിരവധി ക്ഷേത്രങ്ങൾ മലബാറിലുണ്ട്.
 


ടിപ്പുവിന്റെ കാലത്തും  പിന്നീട് വന്ന ബ്രിട്ടീഷ് ഭരണകാലത്തും ഭാരതത്തിലെ മിക്ക ദേശങ്ങളിലേയും പേരുകൾ മാറ്റി പുതിയ പേരുകൾ കൊടുത്തിട്ടുണ്ട്. കേരളത്തിലെ പല നാട്ടുരാജ്യങ്ങളുടെയും പേരുമാറ്റിയിരുന്നു. അങ്ങനെ പെരുമാറ്റിയതാണ് ഇന്നത്തെ സുൽത്താൻ ബത്തേരി. സുല്‍ത്താന്‍ ബത്തേരിയുടെ പ്രധാന ആകർഷണം നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ഗണപതി ക്ഷേത്രമാണ്.   ജൈനന്മാരുടെ വരവോടെയാണ് ഈ പ്രദേശത്ത് മനുഷ്യവാസകേന്ദ്രമാകുന്നത്.

ഇതോടെ മലബാറുമായിട്ടുള്ള വ്യാപാര പാതയുടെ ഭാഗമായി ഈ സ്ഥലം മാറി . കോട്ടയം രാജകുടുംബത്തിന്റെ അധീനതയിലായി പിന്നീട് ഈ ക്ഷേത്രം. പിന്നീട് ടിപ്പുവിന്റെ പടയോട്ടക്കാലത്ത്   ടിപ്പുവിന്റെ ആയുധപ്പുര ഗണപതിവട്ടത്ത് സ്ഥാപിച്ചിരുന്നു. പില്‍ക്കാലത്ത് ഭാരതത്തിന്റെ ചരിത്രമെഴുതിയവർ അരിനഞ്ഞോ അറിയാതെയോ  സുല്‍ത്താന്റെ ആയുധപ്പുര എന്ന അര്‍ത്ഥത്തില്‍ സുല്‍ത്താന്‍സ് ബാറ്ററി എന്ന് ഈ സ്ഥലത്തിന് പേരിട്ടു. അത് പറഞ്ഞു പറഞ്ഞ് സുല്‍ത്താന്‍ ബത്തേരിയായി.


ഇപ്പോൾ സുൽത്താൻ ബത്തേരി  വീണ്ടും ഗണപതിവട്ടമെന്നു മാറ്റണം എന്ന ആവശ്യമാണ് വിവാദങ്ങൾക്ക് തുടക്കമായിരിക്കുന്നത് . ഇത്തരം പെരുമാറ്റവും ഇന്ത്യയിൽ ആദ്യമായല്ല നടക്കുന്നത് . രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ പാർട്ടികൾ ഭരിച്ചപ്പോഴും ഇത്തരം പെരുമാറ്റങ്ങൾ നടന്നിട്ടുമുണ്ട് . 1996 ജൂലൈവരെ മദ്രാസ് എന്നറിയപ്പെട്ട സ്ഥലം ചെന്നൈ ആയതും, ബാംഗ്ലൂര്‍ ബെംഗളൂരുവായതും, കല്‍ക്കട്ട കൊല്‍ക്കത്തയായതും ചില ഉദാഹരണങ്ങള്‍ മാത്രം.

തലസ്ഥാന നഗരിയിലെ പ്രസിദ്ധമായ വിജെടി ഹാള്‍ (വിക്ടോറിയ ജൂബിലി ടൗണ്‍ഹാള്‍) അയ്യങ്കാളി ഹാള്‍ എന്നറിയപ്പെടുമെന്ന് 2019ല്‍ പ്രഖ്യാപിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. ശ്രീമൂലം പ്രജാസഭയില്‍ അയ്യങ്കാളി നടത്തിയ നിരവധി ഇടപെടലുകള്‍ക്കുള്ള അംഗീകാരം എന്ന നിലയിലായിരുന്നു ഈ പേരുമാറ്റം. അംഗീകരിക്കേണ്ടതിനെ അംഗീകരിച്ചു മുന്നോട്ടുപോകുന്നതാണ് എന്നും നമ്മുടെ ശീലം . സുൽത്താൻബത്തേരി ഗണപതിവട്ടമാകുന്നത് നമ്മുടെ സ്വത്വത്തിലേക്കുള്ള തിരിച്ചുപോക്ക് ആകും.


വയനാടിനെ കുറിച്ചുളള ആധികാരിക പഠനങ്ങളിലെല്ലാം തന്നെ ഗണപതിവട്ടത്തിൻറെ പ്രാധാന്യവും പ്രസക്തിയും പരാമർശിക്കപ്പെട്ടിട്ടുണ്ട്.
ഹൈദരലിയുടെയും ടിപ്പുവിൻറെയും പടയോട്ടക്കാലത്ത്, പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പിൽക്കാലത്ത് സുൽത്താൻബത്തേരിയായി മാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുളള ഗണപതിക്ഷേത്രം തന്നെയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമാക്കിയത്.

ഒരു വാണിജ്യകേന്ദ്രമായും മൈസൂറിലേക്കുളള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടു. മദ്ധ്യകാലഘട്ടത്തിലെ മിക്ക നഗരങ്ങളും വളർന്നുവന്നതുപോലെ നാലുംകൂടിയ വഴിക്ക് ചുറ്റുമായും, പ്രധാന പാതയോരത്തായും ആരാധനാകേന്ദ്രത്തിന് ചുറ്റുമായും ഗണപതിവട്ടം വളർന്നുവന്നു. ടിപ്പുസുൽത്താൻറെ ആയുധപ്പുര വന്നതോടെ പിൽക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാർ സുൽത്താൻറെ ആയുധപ്പുര എന്നർത്ഥത്തിൽ Sulthan Battery എന്ന് പേരുമാറ്റി.

20-ാം നൂറ്റാണ്ടിൻറെ മദ്ധ്യത്തിൽ നടന്ന കുടിയേറ്റം സുൽത്താൻ ബത്തേരിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായി മാറി.മദ്ധ്യ തിരുവിതാംകൂറിൽ നിന്നും തെക്കൻ തിരുവിതാംകൂറിൽ നിന്നും ജീവിതത്തിൻറെ മെച്ചപ്പെട്ട മേച്ചിൽപ്പുറങ്ങൾ തേടിയെത്തിയ കർഷകജനത ഈ മണ്ണിൽ അദ്ധ്വാനത്തിൻറെ പുത്തൻ ഇതിഹാസം രചിക്കുകയായിരുന്നു.

പതുക്കെപ്പതുക്കെയായിരുന്ന ജനസംഖ്യാവർദ്ധനയിൽ ഒരു കുതിച്ചുചാട്ടം ഉണ്ടായത്, കുടിയേറ്റക്കാരുടെ പ്രവാഹം മൂലമാണ്. മലമ്പനിയോടും, വന്യമൃഗങ്ങളോടും മാറാവ്യാധികളോടും പോരാടി കന്നിമണ്ണിൽ ജീവിതം കരുപിടിപ്പിച്ച കർഷകജനതക്കായി 1934-ൽ കിടങ്ങനാട് പഞ്ചായത്ത് സ്ഥാപിക്കപ്പെട്ടു. അങ്ങിനെ മലബാർ ഡിസ്ട്രിക് ബോർഡിൻറെ ഭരണത്തിൽ നിന്ന് ഗണപതിവട്ടം കിടങ്ങനാട് പഞ്ചായത്തിൻറെ ഭരണത്തിലേക്ക് മാറി.

വയനാട്ടിൽ കാർഷിക വിപ്ലവത്തിനും വികസന പ്രക്രിയക്കും നേതൃത്വം നൽകിയ കുടിയേറ്റക്കാരാണ് ബത്തേരിയുടെ വളർച്ചക്ക് നിർണ്ണായകമായ പങ്കുവഹിച്ചിട്ടുളളത്. അങ്ങിനെയെത്തിയ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ജനവിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ പുതിയ ആരാധനാകേന്ദ്രങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഉയർന്നു വന്നു.

 

സുൽത്താൻബത്തേരിക്ക് അഭിമാനിക്കാവുന്ന പല നേട്ടങ്ങളും ഉണ്ടായി . ഇന്നും പഴയ ചരിത്രത്തിൻറെ സ്മാരകമായി  ഗണപതിക്ഷേത്രവും, ജൈന ആരാധനാക്ഷേത്രവും അസംപ്ഷൻ പളളിയും നിലകൊളളുന്നുണ്ട്. വീരക്കല്ലുകളും  കാടിനുളളിൽ ചിതറികിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങളും, തകർന്നു കിടക്കുന്ന പഴയ തടയണകളുടെ മാതൃകകളും സുൽത്താൻബത്തേരിയുടെ പ്രാചീന സംസ്കാരം മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നുണ്ട്.


ഏതാനും രാജാക്കന്മരുടെയോ, വാൾമുനകൊണ്ട് ചരിത്രം സൃഷ്ടിച്ച നാടുവാഴികളുടെയോ, ചരിത്രമല്ല സുൽത്താൻ ബത്തേരിയുടെ ചരിത്രം. മറിച്ച് നവീന ശിലായുഗം മുതൽ ബത്തേരിയിലും പരിസര പ്രദേശങ്ങിലും പാർപ്പുറപ്പിക്കുകയും സമ്പന്നമായ ഒരു സംസ്കാരം ഊട്ടി വളർത്തുകയും ചെയ്ത്, മാറി വന്ന സാഹചര്യങ്ങളിൽ പുത്തൻ അധികാര ശക്തികളോടും സംസ്കാരങ്ങളോടും ഏറ്റുമുട്ടി അടിയറവു പറഞ്ഞ ആദിവാസികളും, ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലംതൊട്ട് അധിനിവേശ ശക്തികളുടെ ദല്ലാളൻമാരായി എത്തിയ ബ്രിട്ടീഷ് ഭരണവർഗ്ഗവും, 1930 മുതലുളള കുടിയേറ്റത്തിൻറെ പ്രവാഹത്തിൽ ഇവിടെ എത്തിച്ചേർന്ന കുടിയേറ്റ ജനതയും, സൈനിക സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചതിന് പ്രതിഫലമായി കിട്ടിയ മണ്ണിലേയ്ക്കെത്തിയ കോളനിക്കാരും, പുതിയ വികസനത്തിൻറെ സൂത്രധാരന്മാരായി എത്തിയ ഉദ്ദ്യോഗസ്ഥവർഗ്ഗവും, എല്ലാം ചേർന്നാണ് സുൽത്താൻ ബത്തേരിയുടെ ചരിത്രത്തെ പൂർണ്ണമാക്കുന്നത്.
 

മലബാര്‍ ജനതയുടെ ഉള്ളില്‍ വര്‍ഗീതയതുടെ വിഷം കുത്തിവച്ച  ടിപ്പു ഉള്‍പ്പടെയുള്ള മൈസൂര്‍ സുല്‍ത്താന്മാരെ നമ്മളെന്തിന് വാഴ്ത്തി പാടണം? നാടിനേയും ഹൈന്ദവ ജനതയെയും  ക്ഷേത്രങ്ങളെയും നമ്മുടെ തനത് സംസ്ക്കാരത്തെയും ദ്രോഹിച്ച ടിപ്പുവിനെ മഹത്വവത്കരിക്കേണ്ട കാര്യം നമുക്കില്ല . അതെ സുൽത്താൻബത്തേരി എന്ന ആയുധപ്പുരയല്ല നമുക്ക് വേണ്ടത് ,ഗണപതിവട്ടമെന്ന ചൈതന്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൊസാദ് ഉനംവെച്ചത് റെയ്സിയെ അല്ല ,ഇറാന്റെ ബുദ്ധിരാക്ഷസന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയാനെ...?!  (24 minutes ago)

പാലക്കാട് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം....  (27 minutes ago)

ഡല്‍ഹിയില്‍ ഉഷ്ണ തരംഗം.... 47 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില... ജാഗ്രതയുടെ ഭാഗമായി ഡല്‍ഹിയില്‍ അടുത്ത അഞ്ചുദിവസം ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (29 minutes ago)

ഇറാൻ പ്രസിഡന്റ് ഇബ്റാഹീം റെയ്സി കോപ്റ്റർ അപകടത്തിൽ മരിച്ചതോടെ ഇറാനിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ സജീവമായി.... ഇടക്കാല പ്രസിഡന്‍റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്‍റ് മുഹമ്മദ് മു  (39 minutes ago)

റെയ്സിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ആഘോഷപരിപാടികളുമായി ഇറാൻ സ്ത്രീകൾ..! ഇറാനിയൻ പൗരന്മാർ മദ്യം വിളമ്പിയും വെടിക്കെട്ട് തീർത്തും മരണവാർത്ത ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിലൂടെ പുറത്തുവ  (44 minutes ago)

ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷാവസ്ഥയുള്ള രാഷ്ട്രീയ പശ്ചാത്തലവും ഇസ്രയേലും അസർബൈജാനും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ ഹെലികോപ്ടർ അപകടം അസ്വാഭാവികമാണെന്ന ചർച്ച ഉയരുന്നു...  (56 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (57 minutes ago)

പ്രവാസിയായ മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു... മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം  (1 hour ago)

സംഭവത്തിൽ പങ്കില്ല!!!! ഇറാൻ പ്രസിഡന്റ് സെയദ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട മരണ വാർത്തയിൽ പ്രതികരിച്ച് ഇസ്രായേൽ  (1 hour ago)

കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്.  (1 hour ago)

ചേര്‍ത്തലയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്‍തുടര്‍ന്നെത്തി നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിലുള്‍പ്പെടെ സകലതിലും സംസ്ഥാനത്തിന് തിരിച്ചടിയാകുന്ന നയങ്ങളാണ് പിണറായി സർക്കാർ സംഭാവന ചെയ്തത്; മലയാളിയെ മുടിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്ന് കൊല്ലം തികച  (1 hour ago)

അപായ സന്ദേശം കൈമാറാൻ സാധിച്ചില്ല;  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 480 രൂപയുടെ കുറവ്, വില 55,000ത്തിന് താഴെ  (1 hour ago)

പ്രതി നാട് വിട്ടെന്ന് സൂചന  (1 hour ago)

Malayali Vartha Recommends