കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...

ഹൈക്കോടതി നിർദ്ദേശ പ്രകാരം എറണാകുളം റെയ്ഞ്ച് എസ്പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങള്‍ ഏകോപിച്ചത്. വിജിലൻസ് അന്വേഷിച്ചതിൽ അഞ്ച് കേസുകളാണ് എഴുതി തളളാൻ തീരുമാനിച്ചത്. മൈക്രോ ഫിനാൻസ് വായ്പകളായി നൽകിയ പണം സർക്കാരിലേക്ക് തിരികെ അടച്ചുവെന്നും താഴേത്തട്ടിലേക്ക് പണം നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ. 54 കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. അന്വേഷണം നടക്കുന്നതിനിടെ എല്ലാ ശാഖകളിൽ നിന്നും പണം തിരികെ അടച്ചു വിജിലൻസ് അന്വേഷണത്തിൽ നിന്നും തലയൂരിയിരുന്നു. സാമ്പത്തിക നഷ്ടം വന്നില്ലെന്ന് ചൂണ്ടികാട്ടി ഇതോടെ വിജിലൻസും പിന്നോട്ടുപോയി. അന്വേഷണം അവസാനിപ്പിച്ച നൽകിയ റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ട് വി.എസിന് തൃശൂർ വിജിലൻസ് കോടതി നോട്ടീസ് നൽകി. മൈക്രോ ഫിൻൻസ് നടത്തിപ്പിന്റെ കോ-ഓഡിനേറ്ററായിരുന്നു മഹേശൻ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെടുത്തി ആത്മഹത്യക്ക് പിന്നിൽ വെളളപ്പള്ളിക്കും തുഷാറിനുമെതിരെ ആക്ഷേപമുയർന്നിരുന്നു.
ഈ ആത്മഹത്യ കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിൽ വിഎസ് അച്യുതാനന്ദന് വേണ്ടി മകൻ കോടതിയിൽ ഹാജരായിയിരുന്നു.ഇതേ മകനെ ഉപയോഗിച്ച് കേസിൽ നിന്നും തലയൂരാനാണ് പിണറായി ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ ശ്രമം. കഴിഞ്ഞ സിറ്റിംഗിൽ വി എസിന്റെ മകൻ അരുൺ കുമാർ കോടതിയിൽ ഹാജരായി തന്റെ പിതാവ് രോഗാതുരനാണെന്ന് അറിയിച്ചിരുന്നു. കേസുമായി മുന്നോട്ടു പോകാൻ താൽപ്പര്യമില്ലെന്ന മട്ടിലാണ് അരുൺ കുമാർ സംസാരിച്ചത്. ഇത് സി പി എം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു. എന്നാൽ കേസുമായി മുന്നോട്ട് പോകാനാണ് കോടതി തീരുമാനിച്ചത്. വി എസിന്റെ പ്രഖ്യാപിത ശത്രുവാണ് വെള്ളാപ്പള്ളി.വി.എസിന് തീരെ ശരീര സുഖമില്ലാത്ത സാഹചര്യത്തിൽ കേസ് തള്ളി പോകുമെന്നാണ് വെള്ളാപ്പള്ളി കരുതിയത്. എന്നാൽ കോടതി കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇത് പിണറായി പ്രതീക്ഷിച്ചില്ല. പിണറായിയും വെള്ളാപ്പള്ളിയുമായി സുശക്തമായ ബന്ധം നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിജിലൻസ് കേസുകൾ അട്ടിമറിച്ചത്. വിജിലൻസ് ഭരിക്കുന്ന പിണറായി പറയുന്ന മാതൃകയിൽ മാത്രമാണ് ഉദ്യോഗസ്ഥർ പെരുമാറുക.
വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള കേസായതിനാൽ സർക്കാരിന്റെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്.ശബരിമല യുവതീ പ്രവേശന വിധി വന്നതിന് പിന്നാലെയുണ്ടായ വൻ എതിർപ്പുകളെ നേരിടാനായിരുന്നു സർക്കാർ മുൻകയ്യെടുത്ത് നവോത്ഥാന സമിതി ഉണ്ടാക്കിയത്.ഇതിന്റെ നേതൃത്വത്തിൽ വെള്ളാപള്ളി ഉണ്ടായിരുന്നു. വനിതാമതിലടക്കം തീർത്ത് മുന്നോട്ട് പോയ സമിതി പിന്നെ നിർജ്ജീവമായി.എക്കാലവും വെള്ളാപ്പള്ളിയെ സഹായിക്കുന്ന നിലപാടാണ് പിണറായി സ്വീകരിച്ചിട്ടുള്ളത്. വെള്ളാപ്പള്ളിക്ക് ഡിലിറ്റ് നൽകാൻ പോലും പിണറായി തീരമാനിച്ചിരുന്നു. കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡിലിറ്റ് നൽകാനുള്ള നീക്കം ഗവർണറാണ് പൊളിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളിക്ക് വേണ്ടിയും മന്ത്രി മുഹമ്മദ് റിയാസ് കാന്തപുരത്തിന് വേണ്ടിയും സർവകലാശാലാ ഉന്നതരോട് ശുപാർശ ചെയ്തെന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണറെ അറിയിച്ചത്. ഇത് വിവാദമായപ്പോൾ കാന്തപുരം ഡിലിറ്റ് വേണ്ടെന്ന് പ്രഖ്യാപിച്ചു.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്കും വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീക്കത്തിനെതിരെ ഗവർണർക്ക് പരാതി ലഭിച്ചതോടെയാണ് ആരിഫ് മുഹമ്മദ് ഖാൻ വർധിത വീര്യത്തോടെ രംഗത്തിറങ്ങിയത്.സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. സാംസ്‌ക്കാരിക മണ്ഡലത്തിനും വൈജ്ഞാനിക മേഖലയ്ക്കും ഉന്നത സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന് സർവകലാശാലാ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ഓണററി ഡോക്ടറേറ്റ് ബിരുദം കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കം പുനപരിശോധിക്കണമെന്നാണ് കാലിക്കറ്റ് വൈസ് ചാൻസലറോടും, ഡിഗ്രിക്ക് അംഗീകാരം നൽകരുതെന്ന് ഗവർണറോടും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
രാഷ്ട്രപതിക്ക് പോലും ഡിലിറ്റ് ബിരുദം നൽകുവാൻ വിസമ്മതിച്ചിരിക്കുമ്പോഴാണ് കാലിക്കറ്റ് സർവകലാശാല ഇവർ രണ്ടു പേർക്കും ഡിലിറ്റ് ബിരുദം നൽകി ആദരിക്കുവാനുള്ള പ്രമേയം അനുഭാവപൂർവ്വം പരിഗണിച്ചത്. ജാതിമത പ്രീണനത്തിന്റെ ഭാഗമായി ഇടതുപക്ഷ സർക്കാരിൻറെ നിർദ്ദേശാനുസരണമാണ് പ്രമേയം അവതരിപ്പിക്കുവാൻ അപ്രധാനിയായ ഒരു സിൻഡിക്കേറ്റ് അംഗത്തിന് വൈസ് ചാൻസിലർ അനുമതി നൽകിയതെന്ന് പരാതിയിൽ ആരോപിച്ചു. സർവകലാശാലയെ ഉപയോഗിച്ച് സമുദായങ്ങളെ കൂടെ നിർത്തുവാനുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ് ഡോക്ടറേറ്റ് നൽകാനുള്ള കാലിക്കറ്റിന്റെ തീരുമാനം. സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് ബിരുദം നൽകിയിട്ടുള്ളവരുടെ സംഭാവനകൾ പരിശോധിച്ച ശേഷം, ഇവർ രണ്ടുപേരും സാംസ്‌കാരിക - വൈജ്ഞാനിക മേഖലകൾക്ക് നൽകിയിട്ടുള്ള സംഭാവനകൾ വ്യക്തമാക്കുവാൻ കാലിക്കറ്റ് സർവ്വകലാശാല തയ്യാറാ വണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
രാഷ്ട്രപതിയായിരിക്കെ രാംനാഥ് കോവിന്ദിന് ഡിലിറ്റ് നൽകണമെന്ന് ഗവർണർ കേരള സർവകലാശാലയോട് ആവശ്യപെട്ടിരുന്നു.എന്നാൽ സർവകലാശാല അത് നിരസിച്ചു.ഗവർണർക്കുള്ള വി സി യുടെ കത്ത് പുറത്തായതോടെയാണ് വിവാദമായത്. വിഷയത്തിൽ രാജ്ഭവന്റെ വിശ്വാസ്യത ചോദ്യംചെയ്ത് സിപിഎം രംഗത്തെത്തി. ഗവർണറുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പുറത്തായെന്നായിരുന്നു സിപിഎം നിലപാട്. അതായത് വസ്തുതകൾ ചോർത്തുന്നയാളായി ഗവർണറെ സി പി എം മാറ്റി. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതിനെ സിപിഎം എതിർത്തിരുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിന് ഡി ലിറ്റ് നൽകേണ്ടതില്ലെന്നായിരുന്നു സിപിഎം നേതൃത്വം സിൻഡിക്കേറ്റിലെ പാർട്ടി പ്രതിനിധികളെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് വിസി ഗവർണറെ നേരിൽക്കണ്ട് കത്ത് നൽകിയത്. ആ കത്ത് വി സി യും ഗവർണറും മാത്രമാണ് കണ്ടിട്ടുള്ളത്. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലര്‍ നിയമന വിവാദത്തിൽ മുൻ മന്ത്രി കെടി ജലീലിനെതിരെ വിവാദ വെളിപ്പെടുത്തലുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നപ്പോഴും പിണറായി ഇടപെട്ടു.മുസ്ലീം വിഭാഗത്തിൽ നിന്ന് ഒരാളെ വിസി ആക്കണമെന്നത് ആവശ്യമായിരുന്നു എന്ന് ജലീൽ നേരിട്ട് പറഞ്ഞു എന്നാണ് വെള്ളാപ്പള്ളി വെളിപ്പെടുത്തിയത്. ശ്രീ നാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാല വിസി ആയി മുബാറക്ക് പാഷയെ നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധവും അമര്‍ഷവുമാണ് സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളിക്ക് ഉണ്ടായിരുന്നത്.എന്നാൽ പിണറായി പറഞ്ഞതോടെ വെള്ളാപ്പള്ളി പിൻമാറി.കോട്ടയത്ത് തുഷാറിനെ മത്സരിപ്പിക്കാൻ നടേശൻ തീരമാനിച്ചപ്പോൾ പിണറായിക്ക് എതിർക്കാമായിരുന്നു. സി പി എം മത്സരിക്കുന്ന ആലപുഴയിലോ പത്തനംതിട്ടയിലോ ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ പിണറായി എതിർക്കുമായിരുന്നു. കോട്ടയം ഘടകകക്ഷിയുടെ സീറ്റായതിനാലാണ് പിണറായി പ്രതികരിക്കാതിരുന്നത്. സി പി ഐയുടെ സീറ്റുകളിലും സി പി.എം ഇത്തരം തൊഴുത്തിൽകുത്ത് നടത്തിയിരുന്നു. പ്രതികരിക്കാൻ സി പി ഐക്ക് കഴിയാത്തതിനാൽ ഒന്നും സംഭവിച്ചില്ല. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു എന്നാൽ സ്വന്തം സർക്കാർ അദ്ദേഹത്തെ ഒന്നും ചെയ്തില്ല. വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ എല്‍ അശോകൻ എന്നിവരെയും പ്രതി പട്ടികയിൽ ചേർക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. മൂന്നുപേർക്കും എതിരെ ആത്മഹത്യാ കുറ്റമാണ് ചുമത്തുക. മഹേശൻ ആത്മഹത്യാ കുറിപ്പിൽ ഇവരുടെ പേരുകൾ പരാമർശിച്ചിരുന്നു. 2020 ജൂലൈയിലാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത് . അന്വേഷണത്തിൽ ആത്മഹത്യ തന്നെയാണെന്ന് കണ്ടെത്തിയിരുന്നു . വെള്ളാപ്പള്ളിക്കും ക്രൈം ബ്രാഞ്ച് മേധാവിക്കും പ്രത്യേകമായി കത്തെഴുതി അവ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനുശേഷം ആയിരുന്നു ആത്മഹത്യ. മൈക്രോ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട് മഹേശനെതിരെ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരായ പിന്നാലെയായിരുന്നു അദ്ദേഹം ആത്മഹത്യ ചെയ്തത്. മൈക്രോ തട്ടിപ്പ് തന്റെ തലയിലാവും എന്ന് മനസിലാക്കിയപ്പോഴാണ് മഹേശൻ ആത്മഹത്യ ചെയ്തത്. വെള്ളാപ്പള്ളി നടേശൻ ഇത്തരത്തിൽ തന്ത്രപരമായി കളിക്കുകയായിരുന്നു. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി അകത്താകേണ്ടതായിരുന്നു. പിണറായി സഹായിച്ചത് കൊണ്ട് അത് സംഭവിച്ചില്ല.
വെള്ളാപ്പള്ളി നടേശനെതിരെ കോടതി ഉത്തരവ് ഉണ്ടായെങ്കിലും കോടതിക്ക് നേരിട്ട് അന്വേഷിക്കാൻ കഴിയില്ല. വിജിലൻസാണ് വീണ്ടും അന്വേഷിക്കുക. വീണ്ടും അന്വേഷണം നടത്തി വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ പിണറായിക്ക് നേട്ടം കൊയ്യാം. എന്നാൽ സ്വന്തം തട്ടകത്തിൽ വെള്ളാപ്പള്ളി കളിക്കില്ല. അതാണ് അദ്ദേഹത്തിന്റെ രീതി.ചാഴികാടനെ മനസു കൊണ്ട് ഇഷ്ടമായിരുന്നില്ല പിണറായിക്ക്. കോട്ടയം പാർലെമെന്റ് ഇലക്ഷനിൽ നിന്നും മന്ത്രി വാസവൻ മാറി നിന്നതും തന്ത്രത്തിന്റെ ഭാഗമാണ്.
https://www.facebook.com/Malayalivartha