പത്മനാഭസ്വമിക്ഷേത്രത്തില് നൂറ്റാണ്ടുകള്‍ പഴക്കമുളള മണ്‍കുടങ്ങളും ഓടുകളും കണ്ടെത്തി
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വടക്കേ നടയില്‍ പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണ്‍കുടങ്ങളും ഓടുകളും കണ്ടെത്തി. ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കാനായി കുഴിയെടുത്തപ്പോഴാണ് പുരാവസ്തുക്കള്‍ കണ്ടെത്തിയത്. മണ്ണ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം കുഴിച്ചപ്പോള്‍ ഗ്രാനൈറ്റ് കൊണ്ട് നിര്‍മ്മിച്ച ചാല് കണ്ടെത്തിയിരുന്നു. അഴുക്ക് വെള്ളം ഒഴുക്കിവിടാനുള്ളതാണ് ഇരുന്നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ചാല് എന്നാണ് കരുതുന്നത്. മിനുസപ്പെടുത്തിയ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്.
മൂന്നു കല്‍പ്പടവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആദ്യം പരിശോധന തുടങ്ങിയത്. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മണ്‍കുടങ്ങളും പഴയ കൈകൊണ്ടു നിര്‍മ്മിച്ച മാറോട് എന്നറിയപ്പെടുന്ന ഓടുകളും കണ്ടെത്തിയത്. ഇവ 12-15 നൂറ്റാണ്ടുകള്ക്കിടയിലുള്ളവയാണെന്ന് സംശയിക്കുന്നതായി പരിശോധനകള്‍ക്ക് നേതൃത്വം നല്കുന്ന ബി. മോഹനചന്ദ്രന് പറയുന്നു.
https://www.facebook.com/Malayalivartha