Widgets Magazine
02
Jun / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടിമുടി മാറ്റങ്ങള്‍... വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവര്‍ഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്


തൃശൂരില്‍ വലിയ നാശം... സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളിലടക്കം ജാഗ്രതാ നിര്‍ദേശം; തൃശൂരില്‍ ശക്തമായ മഴ; ഇടിമിന്നലില്‍ ജില്ലയില്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു


ചൊവ്വ വരെ സസ്‌പെന്‍സ്... എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്ന്; കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പറയുന്നത്; സര്‍വേ ഫലിച്ചാല്‍ എല്‍ഡിഎഫ് ശൂന്യമാകും; 377 സീറ്റുകളോടെ എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് ജന്‍ കി ബാത് എക്‌സിറ്റ് പോള്‍


ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍... വോട്ടെണ്ണല്‍ ജൂണ്‍ നാലിന്, സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു, രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും


സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ, ശക്തമായ ഭാഷയിലുള്ള മറുപടിയുമായി നടി ആശാ ശരത്ത്... താനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്...

ആഡംബരപ്പേന, വാഴക്കുളം മെയ്ഡ്! 

09 APRIL 2018 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

**ഇദ്ദേഹത്തെ നമ്പരുത്*യുവതീ..യുവാക്കളോട് .....ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്... സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കെതിരെ വിനായകൻ... ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

ഇന്ത്യയിലെ ലക്ഷ്വറി പേന വിപണി 1200 കോടിയുടേതാണ്. പേനയില്ലാതെയും വിരല്‍ത്തുമ്പുകൊണ്ടെഴുതാവുന്ന ഡിജിറ്റല്‍ കാലഘട്ടത്തിലും ആഡംബരപ്പേനകള്‍ക്ക് ആവശ്യക്കാരേറുകയാണ്. കോര്‍പറേറ്റ് ഗിഫ്റ്റിങ് സെഗ്‌മെന്റില്‍ പ്രമുഖ സ്ഥാനം ഇപ്പോഴും പേനയ്ക്കാണ്. സ്വര്‍ണം കൊണ്ടു നിര്‍മിച്ചതും വൈരക്കല്ലുകളുള്ളതുമായ ലക്ഷങ്ങള്‍ വിലമതിക്കുന്ന പേനകള്‍ ഓണ്‍ലൈന്‍ വിപണിയിലും നന്നായി വിറ്റുപോകുന്നുണ്ട്.

വിദേശപ്പേനകള്‍ മാത്രം നിറഞ്ഞുനിന്ന ഈ മേഖലയിലേക്കു കേരളത്തില്‍ നിന്നുള്ള ഒരു കമ്പനിയുമുണ്ട് ഇപ്പോള്‍. റൈറ്റോള്‍ എന്ന ബ്രാന്‍ഡിലൂടെ മേഖലയിലെത്തിയിരിക്കുന്നത് പ്രമുഖ ഭക്ഷ്യോല്‍പന്ന കമ്പനിയായ ബ്രാഹ്മിണ്‍സ് ആണ്. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങള്‍ ഉപയോഗിച്ച് കൈകൊണ്ടു പേന നിര്‍മിക്കുന്ന നാലു യൂണിറ്റുകള്‍ രാജ്യത്തുണ്ട്. എറണാകുളത്തെ വാഴക്കുളത്തുള്ള യൂണിറ്റിലും പേന നിര്‍മിക്കും. മെയ്ക് ഇന്‍ ഇന്ത്യ പ്രോജക്ടിന്റെ ഭാഗമായാണ് പേനകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതെന്ന് റൈറ്റോള്‍ സിഇഒ ശ്രീനാഥ് വിഷ്ണു പറയുന്നു.

ക്രോസും മോ ബ്ലായും ജോസഫ് ലാമിയും ഡ്യുപോണ്ടുമൊക്കത്തന്നെയായിരുന്നു ഇന്ത്യന്‍ പെന്‍ വിപണിയിലും നിറഞ്ഞുനിന്നത്. എന്നാല്‍ കേരളത്തില്‍ ഇതുവരെ റൈറ്റോള്‍ മുന്നൂറിലേറെ പേനകള്‍ വിറ്റതായി ശ്രീനാഥ് പറഞ്ഞു. 5000 രൂപയില്‍ വില തുടങ്ങും. റോള്‍സ് റോയ്‌സ് കമ്പനിക്കു വേണ്ടി മാത്രം 15 പേന നിര്‍മിച്ചു നല്‍കി. 2014 വരെ 400 കോടി രൂപയുടേതായിരുന്നു ഇന്ത്യയില്‍ ആഡംബരപ്പേന വിപണി. എന്നാല്‍ 2015-ല്‍ത്തന്നെ 700 കോടി കടന്നു. ഇപ്പോള്‍ 1200 കോടിയുടേതാണു വിപണി.

പ്രസിഡന്റ് സീരീസില്‍ സ്വര്‍ണപ്പേനകളാണ് റൈറ്റോള്‍ അവതരിപ്പിച്ചത്. സ്വര്‍ണത്തിലും മില്‍ക് പ്രോട്ടീനിലും നിര്‍മിച്ചവ. പോക്കറ്റില്‍ കുത്തിവയ്ക്കുമ്പോള്‍ വളഞ്ഞുപോകാതിരിക്കാന്‍ 18 കാരറ്റ് സ്വര്‍ണത്തിലാണു പേനയുടെ ഭാഗങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ടര ലക്ഷം രൂപ വരെയാണ് ഇത്തരം സ്വര്‍ണപ്പേനകളുടെ വില. ഡോക്ടര്‍മാര്‍ക്കായി ഡിസൈന്‍ ചെയ്ത ആര്‍ടീരിയ പേനയിലും സ്വര്‍ണം ഉപയോഗിച്ചിട്ടുണ്ട്. ക്ലിപ്പും സെന്റര്‍ ബാന്‍ഡുമാണ് സ്വര്‍ണത്തിലുള്ളത്. മുംബൈ, ഹൈദരാബാദ്, ജയ്പുര്‍ എന്നീ യൂണിറ്റുകള്‍ക്കുപുറമെ വാഴക്കുളത്തും പേന നിര്‍മാണ യൂണിറ്റുണ്ട്. ഹാന്‍ഡ്‌മെയ്ഡ് പേനകളായതിനാലും അത്രയേറെ സൂക്ഷ്മത വേണ്ടതിനാലും ഒരു ദിവസം ഒരു യൂണിറ്റില്‍ നിര്‍മിക്കുന്നതു മൂന്നു പേനകള്‍ മാത്രം. ഒരു ഡിസൈനില്‍ ഒരു പേന മാത്രമേ നിര്‍മിക്കൂ. പ്രീമിയം ഹാര്‍ഡ്‌വുഡ്, ട്രൂസ്‌റ്റോണ്‍, കേസിന്‍, മാര്‍ബിള്‍ അക്രിലിക് മിശ്രിതം തുടങ്ങിയവകൊണ്ടുള്ള പേനയ്ക്കാവശ്യമായ ബാരല്‍ നി!ര്‍മിച്ചെടുക്കാന്‍ ആറു മണിക്കൂര്‍ വേണം. ഇറക്കുമതി ചെയ്യുന്ന ഘടകഭാഗങ്ങളില്‍ 40 ശതമാനം മൂല്യവര്‍ധന നടത്തുമെന്നും ശ്രീനാഥ് വിഷ്ണു പറയുന്നു.



പ്രസിഡന്റ് സീരീസിനു പുറമെ, ആല്‍ബര്‍ട് മെമ്മോറിയല്‍, അലക്‌സാന്‍ഡ്ര, കാനറി വാര്‍ഫ്, ചെയര്‍മാന്‍സ് ട്വിസ്റ്റ്, വെസ്റ്റ് മിനിസ്റ്റര്‍, മാര്‍ഗരറ്റ്, തുടങ്ങി ഒന്‍പതു പ്രമുഖ മോഡലുകളും ഇപ്പോള്‍ വിപണിയിലെത്തിക്കഴിഞ്ഞു. ഇവയില്‍ ആറു മോഡലുകള്‍ ഫൗണ്ടന്‍ പേനകളും ബോള്‍ പോയിന്റ് പേനകളും റോളര്‍ ബോള്‍ പേനകളുമുണ്ട്. സ്വര്‍ണത്തോടൊപ്പം ക്രോമിയം, പ്ലാറ്റിനം, റോഡിയം എന്നിവ പൂശിയ പേനകളുമുണ്ട്. ഇംഗ്ലണ്ടില്‍നിന്നുള്ള പ്രമുഖ ഹാന്‍ഡ് മെയ്ഡ് പേന നിര്‍മാതാവായ റോണ്‍ കാഡി എന്നറിയപ്പെടുന്ന റൊണാള്‍ഡ് കെ. കാഡിയുമായി ചേര്‍ന്നാണ് റൈറ്റോള്‍ ആഡംബരപ്പേനകള്‍ വിപണിയിലിറക്കുന്നത്. കൈ ഉപയോഗിച്ചു മരം കടഞ്ഞെടുക്കുന്ന വുഡ് ടേണിങ്ങില്‍ 28 വര്‍ഷത്തെയും പെന്‍ ടേണിങ്ങില്‍ 15 വര്‍ഷത്തെയും അനുഭവസമ്പത്തുണ്ട് റോണ്‍ കാഡിക്ക്.

www.rytol.shop എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ മാത്രമേ പേനകള്‍ ലഭ്യമാക്കൂ. ലോജിസ്റ്റിക്‌സില്‍ അധിക ശ്രദ്ധ ആവശ്യമായതിനാല്‍ മറ്റ് ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി പേന ലഭ്യമാക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും ശ്രീനാഥ് പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... മഞ്ചേരിയില്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു...  (23 minutes ago)

ഇ - പുസ്തകങ്ങളുമായി എസ് സി ഇ ആര്‍ ടി ... പുതുക്കിയ പാഠപുസ്തകങ്ങള്‍ എസ് സി ഇ ആര്‍ ടി വെബ്‌സൈറ്റില്‍ ...  (33 minutes ago)

സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്‌നിരക്ഷാ സേന  (40 minutes ago)

ജൂണ്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ക്ക് അവധി....  (1 hour ago)

ടര്‍ബോയുടെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്ക് പറ്റിയ അപകടത്തെ കുറിച്ച് മനസ് തുറന്ന് സംവിധായകന്‍  (1 hour ago)

മണിപ്പൂരില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ താഴത്തുചക്കാലയില്‍ വി.കെ. കുഞ്ഞന്‍പിള്ള അന്തരിച്ചു  (1 hour ago)

അടിമുടി മാറ്റങ്ങള്‍... വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവര്‍ഷം ഒരുപാട്  (2 hours ago)

തൃശൂരില്‍ വലിയ നാശം... സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളിലടക്കം ജാഗ്രതാ നിര്‍ദേശം; തൃശൂരില്‍  (2 hours ago)

ചൊവ്വ വരെ സസ്‌പെന്‍സ്... എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്ന്; കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പറയുന്നത്; സര്‍വേ ഫലിച്ച  (2 hours ago)

ഉത്തരേന്ത്യയിലെ അതിരൂക്ഷമായ ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ എണ്ണം 87 ആയി...  (2 hours ago)

ചരിത്രമുഹൂര്‍ത്തത്തിലേക്ക് ബൂത്തുകള്‍ തുറന്ന് മെക്സിക്കോ...  (2 hours ago)

അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി...  (3 hours ago)

ഈ പുണ്യ സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ധ്യാനത്തിലിരിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ വളരെ അധികം ഭാഗ്യവാനാണെന്ന് പ്രധാനമന്ത്രി ... കന്യാകുമാരി വിവേകാനന്ദപ്പാറയിലെ ധ്യാനത്തിന് പിന്നാലെ അനുഭവക്കുറിപ്പ് പങ്  (3 hours ago)

ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് റൗസ് അവന്യു കോടതി ജൂണ്‍ അഞ്ചിലേക്ക് മാറ്റി... ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങും  (3 hours ago)

Malayali Vartha Recommends