ഈ പുണ്യ സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ധ്യാനത്തിലിരിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ വളരെ അധികം ഭാഗ്യവാനാണെന്ന് പ്രധാനമന്ത്രി ... കന്യാകുമാരി വിവേകാനന്ദപ്പാറയിലെ ധ്യാനത്തിന് പിന്നാലെ അനുഭവക്കുറിപ്പ് പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...

സ്വാമി വിവേകാന്ദന്റെ മൂല്യങ്ങളും ആദര്‍ശങ്ങളും ഉള്‍ക്കൊള്ളുന്ന ഈ പുണ്യ സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ധ്യാനത്തിലിരിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ വളരെ അധികം ഭാഗ്യവാനാണെന്ന് പ്രധാനമന്ത്രി ...
ഈ ശിലാ സ്മാരകത്തിലെ ധ്യാനം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നും ഭാരതമാതാവിന്റെ കാല്‍ക്കല്‍ ഇരുന്ന് ജീവിതത്തിലെ ഓരോ മുഹൂര്‍ത്തങ്ങളും ശരീരത്തിലെ ഓരോ അണുവും ഭാരതത്തിന്റെ സേവനത്തിനായി സമര്‍പ്പിക്കുകയാണെന്ന് ആവര്‍ത്തിച്ച് ഉറപ്പിച്ചതായി പ്രധാനമന്ത്രി കുറിച്ചു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതമെങ്ങും സഞ്ചരിക്കവേയാണ് സ്വാമി വിവേകാനന്ദന്‍ ഇവിടെയെത്തി ധ്യാനമിരുന്നതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഭാരതത്തിന് ഒരു പുതിയ ദിശാബോധം നല്‍കാന്‍ അദ്ദേഹത്തിന് മുന്‍പില്‍ മാര്‍ഗം തെളിഞ്ഞത് ഇവിടെ നിന്നാണെന്നും പ്രധാനമന്ത്രി അനുഭവക്കുറിപ്പിന്റെ തുടക്കത്തില്‍ കുറിച്ചു.
ആത്മീയ നവോത്ഥാന നായകനായ സ്വാമി വിവേകാനന്ദന്‍ തന്റെ ആദര്‍ശത്തിന്റെയും ആത്മീയതയുടെയും ഊര്‍ജ്ജത്തിന്റെയും ഉറവിടമാണ്. വിവേകാനന്ദപ്പാറയിലെ സന്ദര്‍ശനം തനിക്ക് ദൈവിക ഊര്‍ജ്ജം നല്‍കിയതായി അദ്ദേഹം പറയുന്നു.
"
https://www.facebook.com/Malayalivartha
























