ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് റൗസ് അവന്യു കോടതി ജൂണ്‍ അഞ്ചിലേക്ക് മാറ്റി... ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങും

ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് റൗസ് അവന്യു കോടതി ജൂണ്‍ അഞ്ചിലേക്ക് മാറ്റി... ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങും
ഡല്‍ഹി മദ്യനയക്കേസല്‍ അറസ്റ്റിലായ കേജ്രിവാളിന് സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യം കാലാവധി ഇന്നലെ പൂര്‍ത്തിയായി. ജാമ്യം ഒരാഴ്ചത്തേക്ക് നീട്ടണമെന്ന കേജ്രിവാളിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല.
ജയിലില്‍ ഇന്ന് തിരിച്ചെത്തേണ്ടതിനാല്‍ ശനിയാഴ്ച തന്നെ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കേജ്രിവാളിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍, പ്രോസിക്യൂഷനും പ്രതിഭാഗവും സമര്‍പ്പിച്ച വാദങ്ങളും രേഖകളും ഏറെയുണ്ടെന്നും അവ പരിശോധിച്ച് വിധി തയ്യാറാക്കാന്‍ സമയം വേണമെന്നും പ്രത്യേക ജഡ്ജി കാവേരി ബവേജ പറഞ്ഞു.
ആരോഗ്യപരമായ കാരണങ്ങളാല്‍ ഇടക്കാല ജാമ്യം അനുവദിക്കാനുള്ള അപേക്ഷയാണ് കേജ്രിവാള്‍ നല്‍കിയതെന്നും സുപ്രീം കോടതി നല്‍കിയ ഇടക്കാല ജാമ്യം നീട്ടാനുള്ളതല്ലെന്നും വ്യക്തമാക്കി കോടതി .
"
https://www.facebook.com/Malayalivartha