Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുവൈറ്റിൽ ആരോഗ്യ രംഗത്തെ 2575 മേഖലകളിലേക്ക് തൊഴിലവസരങ്ങൾ; വിദേശത്തെ തൊഴിൽ ചൂഷണം തടയാന്‍ വിദേശകാര്യ വകുപ്പും നോര്‍ക്കയും ഒരുങ്ങുന്നു

19 AUGUST 2019 10:37 AM IST
മലയാളി വാര്‍ത്ത

കുവൈത്തില്‍ നിരവധി തൊഴിലവസരങ്ങളാണ് ഉള്ളത് . കുവൈറ്റിലെ ആരോഗ്യ മേഖലയിലേക്ക് 2575 പേരുടെ നിയമനത്തിന് അനുമതി. ഈ അവസരങ്ങൾ ഒരുങ്ങുന്നതിലൂടെ 2000 നഴ്സുമാര്‍ക്കാണ് ജോലിയ്ക്ക് അവസരം കിട്ടുന്നത്. ആരോഗ്യമന്ത്രാലയത്തില്‍ നഴ്സ്, സാങ്കേതിക വിദഗ്ധര്‍, ഡോക്ടര്‍ മുതലായ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇവിടത്തേയ്ക്കുള്ള നിയമനത്തിനായി ധന മന്ത്രാലയം അന്തിമ അനുമതി നല്‍കിയിരിക്കുകയാണ് . നിയമനത്തിനായി നേരത്തെ മന്ത്രിസഭയുടേയും സിവില്‍ സര്‍വീസ് കമീഷന്‍റെയും അംഗീകാരം കിട്ടിയിരുന്നു. നഴ്സുമാര്‍ക്ക് മാത്രമല്ല നിയമനം നടത്തുന്നത്. 575 സാങ്കേതിക വിദഗ്ദ്ധര്‍ക്കും 680 ഡോക്ടര്‍മാര്‍ക്കും ഇതോടൊപ്പം ജോലിക്കായി അവസരങ്ങൾ ഒരുങ്ങുന്നു. ബജറ്റില്‍ 1,94,000 ദിനാറാണ് ഇതിനായി മാറ്റി വെച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴിലുള്ള ആശുപത്രികളില്‍ വരുമാനം ഇരട്ടി ആയി വര്‍ധിചിരിക്കുന്നു. ഈ വിവരം മന്ത്രാലയമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളില്‍ നിന്ന് 45 ദശ ലക്ഷം ദിനാറാണ് മന്ത്രാലയം വകയിരുത്തിയിട്ടുള്ളത്. വരുമാനത്തിനുള്ള പ്രധാന കാരണം വിദേശികളുടെ ചികിത്സാ ഫീസ്‌ വര്‍ധിപ്പിച്ചതാണ്. നടപ്പു സാമ്പത്തിക വിദേശികളുടെ വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ്‌ വഴി 108 മില്യണ്‍ ദിനാര്‍ വരുമാനം പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള നേഴ്സ് മാര്‍ക്കും ഇതോടെ തൊഴിലവസരം ലഭിക്കുമെന്നാണ് കരുതുന്നത്.

അതേ സമയം അനധികൃത റിക്രൂട്ട്മെന്റ്, വ്യാജ വിസ തട്ടിപ്പ്, ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കമ്പളിപ്പിക്കല്‍ തുടങ്ങിയവ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ചൂഷണങ്ങളും തട്ടിപ്പുകളും തടയാനും സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര വിദേശകാര്യ വകുപ്പും നോര്‍ക്ക വകുപ്പും ചേര്‍ന്ന് ആഗസ്റ്റ് 29, 30 തിയതികളില്‍ തിരുവനന്തപുരത്ത് 'സ്റ്റേക്ക് ഹോള്‍ഡേഴ്സ് മീറ്റിംഗ്' (Stake Holders Meeting) സംഘടിപ്പിക്കുന്നുണ്ട് .കേന്ദ്ര വിദേശകാര്യ വകുപ്പ്, നോര്‍ക്ക വകുപ്പ്, ആഭ്യന്തര വകുപ്പ് എഫ്.ആര്‍.ആര്‍.ഒ (Foreigners Regional Registration Office), തിരുവനന്തപുരം റീജിയണല്‍ പാസ്പ്പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും വിവിധ അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികളുടെ പ്രതിനിധികളും പങ്കെടുക്കും. വിദേശ ജോലിക്കായി അപേക്ഷിച്ച്‌ വഞ്ചിതരായവര്‍ക്കും ചൂഷണത്തിനിരയായവര്‍ക്കും പരാതികള്‍ അവതരിപ്പിക്കാനും നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള അവസരം ലഭിക്കും. പരാതികള്‍ നല്‍കാന്‍ താല്പര്യമുള്ളവര്‍ തിരുവനന്തപുരത്തെ വിദേശകാര്യ വകുപ്പിന്റെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ ഓഫീസില്‍ ആഗസ്റ്റ് 26 ന് മുമ്പ് ഫോണ്‍/ ഇ-മെയില്‍ മുഖാന്തിരം അറിയിക്കാവുന്നതാണ്.
ഫോണ്‍.0471-2336625. ഇ-മെയില്‍: poetvm2@mea.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (12 minutes ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (16 minutes ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (28 minutes ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (1 hour ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (1 hour ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (1 hour ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (2 hours ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (2 hours ago)

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് .... യാത്രക്കാർക്ക് പരിക്കില്ല... എല്ലാവരും സുരക്ഷിതരാണ്....  (2 hours ago)

നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ...    (2 hours ago)

ക​ര​ട്​ പ​ട്ടി​ക 23ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ  (2 hours ago)

കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിച്ച സി.ഐക്ക്  (3 hours ago)

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (9 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (10 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (10 hours ago)

Malayali Vartha Recommends