Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...


അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

24 മണിക്കൂർ സമയം... ഖമനേയി മറുപടി നൽകിയിരിക്കണം! സൈന്യത്തെ ഇറക്കി അമേരിക്ക ശ്വാസം നിലച്ച് അറബന്മാർ ഇറാനു വേണ്ടി പുതിയ പോർമുഖം

31 JANUARY 2026 09:22 PM IST
മലയാളി വാര്‍ത്ത


അമേരിക്കൻ സൈനിക ഭീഷണികളും പേർഷ്യൻ ഗൾഫിലേക്കുള്ള “വലിയ അർമാഡ” എന്ന പ്രഖ്യാപനങ്ങളും പശ്ചിമേഷ്യയെ വീണ്ടും സംഘർഷത്തിലൈക്ക് തള്ളിവിടുകയാണ് . അമേരിക്കയും ഇറാനും ഒന്നിനോടൊന്നു കൊമ്പു കോർക്കുന്നു . ഇരുപക്ഷവും വാഗ്വാദങ്ങൾ തുടരുമ്പോൾ നെഞ്ചിടിക്കുന്നത് അറബ് മേഖലയിലാണ് .  അമേരിക്കൻ സൈനിക നടപടികൾ നേരിടുന്നതിന് പകരം കരാറിൽ ഏർപ്പെടുന്നതാണ് നല്ലതെന്ന് ആണ് ട്രംപിന്റെ മുന്നറിയിപ്പ് . മാത്രമല്ല 24 മണിക്കൂറിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാണോ എന്നറിയിക്കണം അല്ലെങ്കിൽ കടുത്ത ആക്രമണം നേരിടേണ്ടിവരും എന്നാണ് ട്രംപിന്റെ ഭീഷണി .സമ്മർദത്തിന് വഴങ്ങിക്കൊണ്ടുള്ള ചർച്ചയ്‌ക്ക് തയാറല്ലെന്ന് ആണ്ഇറാന്റെ  നിലപാട് . ഇത് കാര്യങ്ങൾ വീണ്ടും രൂക്ഷമാക്കുമോ എന്ന ഭയമാണ് പശ്ചിമേഷ്യയിൽ നിറയുന്നത്  

  ഇറാനുമായി ചർച്ചകൾ ആരംഭിക്കുന്നതിന് ഒരു സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കരാറിൽ എത്തിയില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയാമെന്നും ട്രംപ് പറഞ്ഞു.   ഇതിനോടകം യുഎസിൽ നിന്നുള്ള നാവിക സേന ഇറാനിലേയ്‌ക്ക് നീങ്ങിയിട്ടുണ്ട്. ഇറാൻ കരാർ അംഗീകരിച്ചില്ലങ്കിൽ അടുത്ത ആക്രമണമുണ്ടാകും. മുൻ ആക്രമണത്തേക്കാൾ വളരെ ശക്തമായിരിക്കും എന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

കൂടാതെ 2025 ജൂണിൽ ഇസ്രയേലുമായി ചേർന്ന് അമേരിക്കൻ സൈന്യം ഒന്നിലധികം ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതുൾപ്പെടെയുള്ള നടപടികളെക്കുറിച്ചും ട്രംപ് പരാമർശിച്ചു. കഴിഞ്ഞ ദിവസം ഇറാന് സമീപം ഒരു വലിയ യുഎസ് നാവിക കപ്പലിനെ വിന്യസിച്ചിരുന്നു. തുടർന്ന് ഇറാനുമായുള്ള ആണവ പദ്ധതിയെ സംബന്ധിക്കുന്ന ചർച്ച നടത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.

അതേസമയം ആണവ പദ്ധതി വിഷയത്തിൽ അമേരിക്കയുമായി ഇറാൻ കരാർ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു . കരാറിന് അന്തിമ സമയപരിധിയുണ്ടെന്നും അക്കാര്യം ഇറാന് ബോധ്യമുണ്ടെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് മുമ്പാകെ ട്രംപ് പ്രതികരിച്ചു. ഏറ്റവും വലിയ യുദ്ധക്കപ്പലുകളും മറ്റ് സന്നാഹങ്ങളും ഇറാന് നേരെ അയച്ചത് കരാർ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് ട്രംപിന്റെ അവകാശവാദം

എന്നാൽ ഭീഷണികൾക്ക് വഴങ്ങില്ലെന്നും തുല്യമായ പരിഗണന ഉറപ്പാക്കുന്ന നീതിയുക്തമായ ആണവകരാറിന് മാത്രമേ ഇറാൻ തയ്യാറാകുവെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മറുപടി നൽകിയത്. ഇറാൻ്റെ സുരക്ഷ പ്രതിരോധ സംവിധാനങ്ങൾക്ക് വെല്ലുവിളിയാകുന്ന ഒരു കാര്യവും ചർച്ചയ്ക്കെടുക്കാൻ തയ്യാറല്ലെന്ന് ആവർത്തിച്ച് വ്യക്തമാകുകയാണ് ഇറാൻ വിദേശകാര്യമന്ത്രാലയം. നീതിയുക്തമായ കരാറിന് ഇറാൻ എപ്പോഴും ഒരുക്കമാണെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.   ഇറാൻ്റെ പ്രതിരോധ മിസൈൽ ശേഷികൾ ഒരിക്കലും ചർച്ചയ്‌ക്ക് വിധേയമാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾ പുനരാരംഭിക്കാൻ യുഎസുമായി നിലവിൽ പദ്ധതികളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആണവ പദ്ധതിയിലും മിസൈൽ വികസനത്തിലുമുള്ള നിയന്ത്രണങ്ങളാണ് ട്രംപ് ലക്ഷ്യമിടുന്നത്. എന്നാൽ അമേരിക്കയുടെ ആവശ്യങ്ങൾ ഇറാൻ പാലിച്ചില്ലെങ്കിൽ സൈനിക നടപടിയെടുക്കുമെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണ് ഈ കരാറിനെപ്പറ്റി പറഞ്ഞിരിക്കുന്നത്.

.ഇതിനിടെ, ഇറാനു മേൽ അമേരിക്ക കൂടുതൽ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. ഇറാൻ ആഭ്യന്തര മന്ത്രാലയത്തിനും ഏഴ് വ്യക്തികൾക്കും എതിരെയാണ് പുതിയ ഉപരോധം. ഇതോടെ, ചർച്ചാ സാധ്യതകൾ വഴിമുട്ടിയിരിക്കുകയാണ്. യുഎസുമായി തങ്ങൾ കരാർ ആഗ്രഹിക്കുന്നെന്ന ട്രംപിന്റെ പ്രതികരണത്തിന് മറുപടിയുമായി ഇറാൻ രംഗത്തെത്തുകയും ചെയ്തു.
 
അമേരിക്കയുമായി പുതിയ ആണവ ചർച്ച പരിഗണനയിൽ ഇല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ഛി പറഞു. ആണവ പദ്ധതി ഉപേക്ഷിക്കുക, ബാലിസ്റ്റിക് മിസൈൽ പദ്ധതി നിജപ്പെടുത്തുക, സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരായ ശിക്ഷാ നടപടി ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ട്രംപ് മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ട്.

യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും അടിച്ചേൽപ്പിച്ചാൽ ശത്രുവിന്‍റെ കേന്ദ്രങ്ങൾക്കും ഇസ്രായേലിനുമെതിരെ ആഞ്ഞടിക്കുമെന്നും ഇറാൻ താക്കീത് നൽകി. ഏതെങ്കിലും തരത്തിലുള്ള ആക്രമണം യുഎസിന്‍റെ ഭാഗത്തുനിന്നുണ്ടായാൽ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളും വിമാനവാഹിനിക്കപ്പലുകളും നിമിഷങ്ങൾക്കുള്ളിൽ തകർക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

യു‌എസുമായുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നറിയിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ രംഗത്തുവന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെയാണ് ഉർദുഗാൻ നിലപാട് അറിയിച്ചത്. ഇതിനിടെ, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ യുഎഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇറാനും അമേരിക്കയുമായും ആശയവിനിമയം തുടരുകയാണ്.

പശ്ചിമേഷ്യയിൽ ആശങ്ക വർധിക്കുന്നതിനിടെ ഇറാൻ്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തിയെന്ന് റഷ്യ വ്യക്തമാക്കി. അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ചയായെന്നും റഷ്യ വിശദീകരിച്ചു. അതേസമയം തങ്ങളുടെ ആണവ പദ്ധതി സമാധാനപരമെന്നും ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയോടും ഇറാനോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് അറബ് നയതന്ത്രജ്ഞർ. ഇറാന് മേൽ അമേരിക്കയുടെ സമ്മർദ്ദം തുടരുന്ന സാഹചര്യത്തിലാണ് അറബ് നയതന്ത്രജ്ഞരുടെ ഇടപെടൽ. ട്രംപ് ഭരണകൂടത്തിൻ്റെ ആക്രമണ സാധ്യതയും മേഖലയിൽ യുഎസ് സൈനിക സാന്നിധ്യവും വർധിച്ച് വരുന്ന സാഹചര്യത്തിലുമാണ് മിഡിൽ ഈസ്‌റ്റിലെ യുഎസ് സഖ്യകക്ഷികളും പങ്കാളികളും ഇടപെടലുമായി രംഗത്തെത്തിയത്.

സൗദി അറേബ്യ, തുർക്കി, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ നയതന്ത്രജ്ഞരാണ് സംയമനം പാലിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇരു രാജ്യങ്ങളിലേയും നേതാക്കളുമായി ആശയവിനിമയം നടത്തിവരികയാണെന്ന് നയതന്ത്രജ്ഞർ പറഞ്ഞു. ഇരുപക്ഷവും തമ്മിൽ സംഘർഷം രൂക്ഷമാകുന്നത് മേഖലയിലുടനീളം വൻ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും ഊർജ്ജ വിപണികളെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം ഇറാനെതിരായ യുഎസ് ആക്രമണം നടത്തിയാൽ രാജ്യം തിരിച്ചടിക്കുമെന്ന ഭയം അറബ്, മുസ്‌ലീം രാജ്യങ്ങൾക്കുണ്ട്. അത് തങ്ങളെയോ അവരുടെ രാജ്യങ്ങളിലെ അമേരിക്കൻ താത്‌പ്പര്യങ്ങളെയോ ലക്ഷ്യം വച്ചുള്ളതായിരിക്കും. വലിയ കൊളാറ്ററൽ നാശനഷ്‌ടങ്ങൾക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംഘർഷ സാധ്യത കണക്കിലെടുത്ത് നേതാക്കളുമായി സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാനും കൂടിക്കാഴ്‌ച നടത്തി. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രാദേശിക ദൂതൻ സ്‌റ്റീവ് വിറ്റ്കോഫ്, ജോയിൻ്റ് ചീഫ്‌സ് ഓഫ് സ്‌റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ എന്നിവരുമായാണ് സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രി ചർച്ച നടത്തിയത്. ആഗോള, പ്രദേശിക സമാധാനം നിലനിർത്താനും മറ്റ് ശ്രമങ്ങളെ കുറിച്ചും ചർച്ച നടത്തിയെന്ന് മന്ത്രി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

യുദ്ധത്തിന് പകരം ഇറാനുമായി ഒരു സമാധാന ചർച്ചയ്‌ക്ക് തയ്യാറാണെന്നും കരാരിൽ ഏർപ്പെടണമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. തൻ്റെ ആവശ്യങ്ങൾ ഇറാനിലെ ഉദ്യോഗസ്ഥരെ നേരിട്ട് അറിടിച്ചിട്ടുണ്ടെന്നും എന്നാൽ കരാറിൽ എത്തിയിലെങ്കിൽ പിന്നീട് എന്ത് സംഭവിക്കുമെന്ന് കാണാം എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.

അതേസമയം ആണവ വിഷയത്തിൽ ട്രംപിൻ്റെ പുതിയ തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യമില്ല. മറിച്ച് ഇറാനും അവിടുത്തെ ജനങ്ങൾക്ക് നേരെ ഉയർത്തുന്ന ഭീഷണിയുടെ ഭാഗമായി ഇതിനെ കണ്ടാമതിയെന്നും പേര് വെളിപ്പടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ ഇസ്‌താംബൂളിൽ തുർക്കി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ സംഘർഷങ്ങൾ പരിഹരിക്കുന്നതിനെ കുറിച്ചും മറ്റും ചർച്ച ചെയ്യാൻ തയാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, നിലവിൽ അമേരിക്കയുമായി ചർച്ചകൾക്ക് വ്യക്തമായ പദ്ധതികളൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ ഇറാൻ യുദ്ധത്തിന് തയാറാണെന്നും രാജ്യത്തിൻ്റെ താത്‌പ്പര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിന് തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ സജീവമായി പ്രവർത്തിക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് ഇറാൻ പ്രസിഡൻ്റുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഇറാനും അമേരിക്കയും തമ്മിലുള്ള മധ്യസ്ഥത വഹിക്കാൻ സഹായിക്കുന്നതിന് ഒരു "ഫെസിലിറ്റേറ്ററായി" പ്രവർത്തിക്കാൻ എർദോഗൻ വാഗ്‌ദാനം ചെയ്‌തതായി അദ്ദേഹത്തിൻ്റ് ഓഫീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ 13 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (9 minutes ago)

പൊലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി  (30 minutes ago)

മട്ടന് പകരം ബീഫ് വിളമ്പിയതിന് റസ്‌റ്റോറന്റ് ജീവനക്കാരന്‍ അറസ്റ്റില്‍  (49 minutes ago)

ഞാന്‍ എന്തൊക്കെയോ വെളിവില്ലാതെ പറയും. അത് പിന്നീട് വലിയ വിവാദമാകുമെന്ന് തുറന്നുപറഞ്ഞ് രേണു സുധി  (1 hour ago)

24 മണിക്കൂർ സമയം... ഖമനേയി മറുപടി നൽകിയിരിക്കണം! സൈന്യത്തെ ഇറക്കി അമേരിക്ക ശ്വാസം നിലച്ച് അറബന്മാർ ഇറാനു വേണ്ടി പുതിയ പോർമുഖം  (1 hour ago)

1,600 ഡോളർ ഉണ്ടോ ? എങ്കിൽ... സുന്ദരിയായ, വിദ്യാഭ്യാസമുള്ള യുവതികളെ ഭാര്യയായി വാടകയ്ക്ക് എടുക്കാം 'റെന്റൽ വൈഫ്' സൗകര്യം  (1 hour ago)

അവസരങ്ങളുടെ പെരുമഴ കൈനിറയെ ശമ്പളം.. ഫർണിഷ് ചെയ്ത വീട് സൗജന്യ യാത്ര...നികുതി ഇല്ല !! ഇതുപോലൊന്ന് സ്വപ്നങ്ങളിലുമില്ല !!  (1 hour ago)

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ വിശദ വിവരങ്ങൾ അറിയാം ഉടൻ അപേക്ഷിക്കൂ  (1 hour ago)

പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു  (2 hours ago)

കാര്യവട്ടത്ത് കിവീസിനെതിരെ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്  (2 hours ago)

ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 161 വര്‍ഷം തടവും പിഴയും  (2 hours ago)

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ അധികാരമേറ്റു  (3 hours ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍  (3 hours ago)

ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (3 hours ago)

നക്‌സല്‍ പ്രസ്ഥാനത്തിലെ പ്രധാനി വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു  (4 hours ago)

Malayali Vartha Recommends