ബിഗ് ബോസി'ലുള്ള മഞ്ജുവിന്റെ ഫേസ്ബുക്കില്‍ ഇപ്പോഴും കൃത്യമായി അപ്‌ഡേഷൻ ..ഇതെങ്ങനെ ? ആരാധകന്‍റെ സംശയത്തിന് പേജില്‍ തന്നെ മറുപടി...

ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ മത്സരാര്‍ത്ഥിയായ മഞ്ജു പത്രോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആരാധകര്‍ക്ക് സംശയം. സംശയത്തിന് ന്യായമായും കാരണമുണ്ട്. കാരണം മഞ്ജു ഇപ്പോൾ ബിഗ്‌ബോസ് ഷോയിൽ ആണ് . നൂറു ദിവസം സമൂഹവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാതെ നിൽക്കണം എന്നാണു നിയമം. അതിനിടയിൽ മൊബൈലോ ഫേസ്‌ബുക്കോ ഒന്നും ബിഗ് ബോസിൽ ലഭിക്കില്ല. പുറത്തുനിന്നുള്ള ആരുമായും ബന്ധപ്പെടാനും പാടില്ല. ആകെ വിവരങ്ങൾ അറിയുന്നത് ബിഗ് ബോസ് അന്നൗൺസ്‌മെന്റുകളിലൂടെ അല്ലെങ്കിൽ മോഹൻലാൽ വരുമ്പോൾ മാത്രമാണ്
പക്ഷെ മഞ്ജു ബിഗ്‌ബോസിൽ പോയ അന്ന് മുതൽ ഫേസ് ബുക്കിൽ കൃത്യമായി അപ്ഡേഷന് നടക്കുന്നുണ്ട്. ഇതെങ്ങനെ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം ..
ചോദ്യത്തിന് ഫേസ് ബുക്കിൽ കൂടെ തന്നെ കൃത്യമായ ഉത്തരവും ലഭിച്ചു..ഇപ്പോൾ മഞ്ജുവിന്റെ ഫെസ്ബൂക് ഹാൻഡിൽ ചെയ്യുന്നത് മഞ്ജുവിന്റെ സുഹൃത്താണ് ..മഞ്ജു തിരിച്ചെത്തുന്നതുവരെ പേജ് സുഹൃത്തിനെ ഏൽപ്പിച്ചതാണ് മഞ്ജു ബിഗ്‌ബോസിൽ എത്തിയത്
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബിഗ് ബോസ് മത്സരാര്‍ത്ഥി മഞ്‍ജു. നിരന്തരം വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടിരുന്നതാണ്. എന്നാൽ ഇപ്പോൾ അതിനു സാധിക്കില്ലല്ലോ..അതിനിടയിൽ ഫേസ്‌ബുക്കിൽ വന്ന പോസ്റ്റാണ് ആരാധകനു സംശയം ഉണ്ടാക്കിയത്
കഴിഞ്ഞ ദിവസം താരം ബിഗ് ബോസില്‍ ചെയ്ത കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചെഴുതിയ ആരാധികയുടെ കുറിപ്പാണ് പേജിൽ സംശയത്തിന് ഇട നൽകിയത് . ഏതായാലും സംശയത്തിന് മറുപടി പറയുന്നതിനോടൊപ്പം പേജ് നോക്കാൻ മഞ്ജു തന്നെ ഏർപ്പെടുത്തിയിരിക്കുകയാണെന്നും മഞ്ജുവിനെ പിന്തുണയ്ക്കണമെന്നുമുള്ള കമന്റും സുഹൃത്ത് പങ്കു വെച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha