ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും

ധ്യാന്‍ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'ഭീഷ്മര്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. മ്യൂസിക്കല്‍ റൊമാന്റിക് ഫാമിലി ഫണ്‍ ഫില്‍ഡ് ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡ്രീംബിഗ് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രം മാര്‍ച്ച് 20ന് തിയറ്ററുകളിലെത്തും.
മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് 'ഭീഷ്മര്‍'. 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ദിവ്യ പിള്ള, അമ്മേര എന്നിവര്‍ നായികമാരാകുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രന്‍സ്, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, അഖില്‍ കവലയൂര്‍, സെന്തില്‍ കൃഷ്ണ, ജിബിന്‍ ഗോപിനാഥ്, വിനീത് തട്ടില്‍, സന്തോഷ് കീഴാറ്റൂര്‍, ബിനു തൃക്കാക്കര, മണികണ്ഠന്‍ ആചാരി, അബു സലിം, ജയന്‍ ചേര്‍ത്തല, സോഹന്‍ സീനുലാല്‍, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയന്‍, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് 'ഭീഷ്മറി'ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രമാണ് 'ഭീഷ്മര്‍'. അന്‍സാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് രഞ്ജിന്‍ രാജാണ്. 'പാല്‍നിലാ പുഞ്ചിരി' എന്ന ഗാനത്തിന് കെ. എ. ലത്തീഫാണ് സംഗീതം നല്‍കിയിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍ ('അമ്പലപ്രാവിന്റെ', 'ഇത്തിരി പോന്നൊരു') , സന്തോഷ് വര്‍മ്മ ('കാട്ടുപുലി', 'കല്യാണം കല്യാണം',), ഒ.എം. കരുവാരക്കുണ്ട് ('പാല്‍നിലാ പുഞ്ചിരി') എന്നിവരുടേതാണ് വരികള്‍.
https://www.facebook.com/Malayalivartha























