പിസി ജോര്‍ജ് സീരിയലുകാരുടെ മുമ്പില്‍ തല കുനിക്കുമോ? പിസി അഭിനയിച്ചാല്‍ അഭിനയിക്കാനില്ലെന്ന് സീരിയല്‍ താരങ്ങള്‍

സര്‍ക്കാര്‍ വിപ്പ് പിസി ജോര്‍ജ് ഇപ്പോള്‍ കുറേശ്ശെ അഭിനയവും തുടങ്ങിയിരിക്കുകയാണ്. സുജിത് സുന്ദര്‍ സംവിധാനം ചെയ്യുന്ന കസ്‌തൂരിമാന്‍ എന്ന സീരിയലിലാണ് പിസി ജോര്‍ജ് അഭിനയിക്കുന്നത്. തിരുവനന്തപുരത്തെ പൂജപ്പുരയില്‍ ഷൂട്ടിംഗ് തിരക്കിലാണ് പിസി ജോര്‍ജ്. ഇത് കേട്ടറിഞ്ഞ സീരിയല്‍ താരങ്ങള്‍ കൂടെ അഭിനയിക്കാന്‍ വിമുഖത കാട്ടുകയാണ്. സിനിമ സീരിയല്‍ നടനായ ഗണേഷ്‌കുമാറിനെതിരായി ശക്തമായ നിലപാടാണ് പിസി ജോര്‍ജ് എടുത്തിരുന്നത്. ഗണേഷ് കുമാറിനു വേണ്ടി മാര്‍ച്ച് നടത്തുകയും പ്രസംഗിക്കുകയും ചെയ്‌ത താരങ്ങളെ പിസി കണക്കിന് കളിയാക്കിയിരുന്നു.
കഴിഞ്ഞ ദിവസം പ്രിയദര്‍ശനേയും പിസി ജോര്‍ജ് വിമര്‍ശിച്ചിരുന്നു. തറ സിനിമാക്കാരനാണെന്നാണ് പ്രിയദര്‍ശനെ വിമര്‍ശിച്ചത്.
സീരിയല്‍ താരങ്ങള്‍ക്ക് പുറമേ ടേലിവിഷന്‍ സിരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയും രംഗത്തെത്തി. പിസി ജോര്‍ജിനെ അഭിനയിപ്പിക്കേണ്ട എന്നാണ് ആത്മയുടെ നിലപാട്. ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ആത്മ തുടങ്ങിയത്.
ഇടവേള ബാബുവാണ് ആത്മയുടെ പ്രസിഡന്റ്. സിനിമ, സീരിയല്‍ പ്രവര്‍ത്തകരെ ജോര്‍ജ് അപമാനിച്ചു എന്നാണ് ഇടവേള ബാബു പറഞ്ഞത്. താരങ്ങളെ നിരന്തരം അപമാനിക്കുന്ന ആളോട് അഭിനയിക്കില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. ജോര്‍ജ് അഭിനയിച്ച ഭാഗം കളഞ്ഞാലേ അവര്‍ അഭിനയിക്കൂ എന്നും വ്യക്തമാക്കി.
ഇതിനെതിരെ പിസി ജോര്‍ജും രംഗത്തെത്തി. നാലു സിനിമ പിടിച്ചവര്‍ രാഷ്‌ട്രീയത്തില്‍ അഭിപ്രായം പറയണ്ട. താന്‍ ജീവിക്കുന്നത് ആത്മയുടെ ചെലവിലല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. സിനിമയിലും സീരിയലിലും അഭിനയിച്ചല്ല താന്‍ കഞ്ഞികുടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.കെ. റോഡ് എന്ന സിനിമയിലും പിസി ജോര്‍ജ് അഭിനയിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ വേഷമായിരുന്നു ആ സിനിമയില്‍.
കെ.കെ. റോഡ് എന്ന സിനിമയിലും പിസി ജോര്‍ജ് അഭിനയിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ വേഷമായിരുന്നു ആ സിനിമയില്‍.
https://www.facebook.com/Malayalivartha