മാധ്യമങ്ങളോട് അശോകന്‍ ചോദിക്കുന്നു ലൈക്കിനും ഷെയറിനും വേണ്ടി എന്തും ചെയ്യാമെന്നോ...?

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന തെറ്റായ വാര്‍ത്തകളുടെ പേരില്‍ പല പ്രശസ്തരും പുലിവാല് പിടിക്കാറുണ്ട്. അങ്ങനെ ഓണ്‍ലൈനുകാരുടെ തളളലിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി മാറിയിരിക്കുകയാണ് മലയാള സിനിമയിലെ അതുല്യ നടന്മാരിലൊരാളായ അശോകന്‍. താരത്തെ മയക്കുമരുന്ന് ഉപയോഗിച്ചതിന് ദുബൈ പോലീസ് അറസ്റ്റ്് ചെയ്തു എന്നായിരുന്നു മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട തലക്കെട്ട്.
തന്നെ കുറിച്ച് വന്ന വാര്‍ത്തകളോട് പ്രതികരിച്ച് അശോകന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്ത് വരുന്ന വാര്‍ത്തകളില്‍ മിക്കതിന്റേയും തലക്കെട്ടുകള്‍ മാത്രമാണ് ആളുകള്‍ വായിക്കാറുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം നടന്നത്. ഷാര്‍ജയില്‍ ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അശോകന്‍. ഹോട്ടലിലായിരുന്നു താമസം. ആയിടെയായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത പ്രണാമം റിലീസ് ചെയ്തത്. ചിത്രത്തില്‍ മയക്ക് മരുന്നിന് അടിമയായ കഥാപാത്രത്തെയായിരുന്നു അശോകന്‍ അവതരിപ്പിച്ചത്.

ഹോട്ടല്‍ മുറിയിലെത്തിയ അശോകനെ പോലീസ് ചോദ്യം ചെയ്യാനായി സ്‌റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. ഇന്ത്യയില്‍ നിന്നുമെത്തിയ മയക്കുമരുന്ന് മാഫിയയിലെ ഒരാളാണ് അശോകന്‍ എന്നായിരുന്നു അവര്‍ കരുതിയത്. പ്രണാമത്തില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന അശോകന്റെ ചിത്രങ്ങളായിരുന്നു തെറ്റിദ്ധാരണയ്ക്ക് കാരണം. സ്‌പോണ്‍സര്‍ വിഷയത്തില്‍ ഇടപെടുകയും സത്യാവസ്ഥ പോലീസിന് ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് താരത്തെ വിട്ടയച്ചത്. സംഭവം അന്ന് വലിയ വാര്‍ത്തയായിരുന്നു.
പിന്നീട് സംഭവസമയം താരത്തോടൊപ്പമുണ്ടായിരുന്ന മണിയന്‍ പിള്ള രാജുവും ആഴ്ച്ചപ്പതിപ്പുകളില്‍ രസകരമായി എഴുതിയിരുന്നു. ഈ സംഭവത്തെ എവിടെ നിന്നോ കണ്ടെത്തി പൊടി തട്ടിയെടുത്ത് വളച്ചൊടിച്ച തലക്കെട്ടും നല്‍കി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു. വാര്‍ത്ത കണ്ട് പലരും തന്നെ വിളിക്കുകയുണ്ടായി. അവര്‍ കരുതിയത് താന്‍ ജയിലാണെന്നായിരുന്നു. താനിപ്പോള്‍ ജയിലല്ല വി.കെ പ്രകാശ് ചിത്രമായ കെയര്‍ഫുളിന്റെ കൊച്ചി ലൊക്കേഷനിലാണെന്നും താരം വ്യക്തമാക്കി. തന്റെ സുഹൃത്തുകളേയും തന്നേയും വേദനിപ്പിക്കുന്നതായിരുന്നു വാര്‍ത്തയെന്നും അശോകന്‍ പറഞ്ഞു.

വാര്‍ത്തകള്‍ക്ക് ആധാരമായ സംഭവം ഉണ്ടായത് 1988ലാണ്. എന്നാല്‍ ഈ സംഭവമുണ്ടായത് ദുബായില്‍ വെച്ചല്ല, മറിച്ച് ഖത്തറില്‍ വെച്ചാണ്. ഖത്തറിലെ പൊലീസ് തന്നെ അറസ്റ്റ് ചെയ്തിട്ടില്ല. തന്നെ അറസ്റ്റ് ചെയ്യിപ്പിച്ച് ജയിലിലാക്കിയ മാധ്യമങ്ങളോട് ലൈക്കിനും ഷെയറിനും വേണ്ടി ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്ന് ചോദിക്കുകയാണ് അശോകന്‍. ആളുകളോട് മറുപടി പറഞ്ഞ് മടുത്തെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha






















